Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

50,000 ഏക്കറിൽ പൈൻ മരങ്ങളും കൃഷിഭൂമിയും നിറഞ്ഞ ഉയർന്ന സ്ഥലം; 52 കിടപ്പുമുറികളും ഒട്ടേറെ സജ്ജീകരണങ്ങളും ഉള്ള കൊട്ടാരം: രാജ്ഞിയുടെ അന്ത്യ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ബാൽമോറൽ കൊട്ടാരം ഒരു ദൃശ്യ വിസ്മയം

50,000 ഏക്കറിൽ പൈൻ മരങ്ങളും കൃഷിഭൂമിയും നിറഞ്ഞ ഉയർന്ന സ്ഥലം; 52 കിടപ്പുമുറികളും ഒട്ടേറെ സജ്ജീകരണങ്ങളും ഉള്ള കൊട്ടാരം: രാജ്ഞിയുടെ അന്ത്യ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ബാൽമോറൽ കൊട്ടാരം ഒരു ദൃശ്യ വിസ്മയം

സ്വന്തം ലേഖകൻ

ലിസബത്ത് രാജ്ഞിയുടെ അന്ത്യ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇടമാണ് ബാൽമോറൽ കൊട്ടാരം. സ്‌കോട്ലൻഡിലെ തന്റെ പ്രിയപ്പെട്ട വേനൽക്കാല വസതിയായിരുന്നു ബാൽമോർ. അത്രയും പ്രിയപ്പെട്ട ഇടത്തു വെച്ച് തന്നെ രാജ്ഞിയുടെ അവസാന ശ്വാസവും നിലച്ചു. എല്ലാ വേനൽക്കാലത്തിന്റെയും അവസാനം അബർഡീൻഷെയർ കുന്നുകളിലെ ഈ പ്രൗഢഗംഭീരമായ കോട്ടയിൽ എത്താറുള്ള രാജ്ഞി കഴിഞ്ഞ ജൂലൈ മുതൽ ഇവിടെ ഉണ്ടായിരുന്നു.

ലണ്ടൻ ജീവിതത്തിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞു വിശ്രമിക്കാനാണ് ഈ മനോഹര സ്ഥലം തിരഞ്ഞെടുത്തിരുന്നത്. അത്രമേൽ പ്രകൃതി സുന്ദരമായ ഇടമാണ് സ്‌കോട്‌ലൻഡിലെ ബാൽമോർ കൊട്ടാരം. 50,000 ഏക്കറിൽ പൈൻ മരങ്ങളും കൃഷിഭൂമിയും ഉൾപ്പെട്ട ബാൽമോറൽ എസ്റ്റേറ്റ് പ്രകൃതിസുന്ദരമാണ്. കന്നുകാലികളും മാനുകളും മേയുന്ന ഇടം. അതിനുള്ളിലാണ് 52 കിടപ്പുമുറികളും ഒട്ടേറെ സജ്ജീകരണങ്ങളും ഉള്ള കൊട്ടാരം സ്ഥിതിചെയ്യുന്നത്.

ബാൽമോറലിനു പുറമേ ലണ്ടനിലെ ബക്കിങ്ങാം കൊട്ടാരം, ബെർക്ഷെയറിലെ വിൻഡ്സർ കോട്ട, നോർഫോക്കിലെ സാൻഡ്രിങ്ങാം കോട്ട, എഡിൻബർഗിലെ ഹോളിറൂഡ്ഹൗസ് കൊട്ടാരം, വടക്കൻ അയർലണ്ടിലെ ഹിൽസ്ബറോ കോട്ട എന്നിവയുൾപ്പെടെ യുകെയിൽ രാജ്ഞിക്ക് 6 രാജകീയ വസതികളാണുള്ളത്. ഉയർന്ന സ്ഥലങ്ങളിൽ താമസിക്കാൻ ഇഷ്ടപ്പെട്ടിരുന്ന രാജ്ഞി ബാൽമോറൽ കൊട്ടാരത്തിൽ കൂടുതൽ സന്തോഷവതിയായിരുന്നെന്ന് ഒരു ടെലിവിഷൻ ഡോക്യുമെന്ററിയിൽ രാജകുടുംബാംഗം വെളിപ്പെടുത്തിയിട്ടുണ്ട്.

1852ൽ ആൽബർട്ട് രാജകുമാരനാണു വിക്ടോറിയ രാജ്ഞിക്കു വേണ്ടി ബാൽമോറൽ എസ്റ്റേറ്റ് വാങ്ങിയത്. 1901ൽ വിക്ടോറിയ രാജ്ഞി അന്തരിച്ചപ്പോൾ അവരുടെ ഇഷ്ടപ്രകാരം എഡ്വേഡ് ഏഴാമൻ രാജാവിനും അദ്ദേഹത്തിൽനിന്നു പിൻഗാമികൾക്കും ബൽമോറൽ കൈമാറുകയായിരുന്നു. ശൈത്യകാലത്ത് ബൽമോറൽ കൊട്ടാരം വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കാറുണ്ട്. രാജകുടുംബാംഗങ്ങൾ ഇവിടെ താമസിക്കുന്ന ദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാറില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP