Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിൽക്കീസ് ബാനു കേസ്: കുറ്റവാളികളെ വിട്ടയച്ച മുഴുവൻ രേഖകളും സമർപ്പിക്കാൻ നിർദ്ദേശം; ഗുജറാത്ത് സർക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്

ബിൽക്കീസ് ബാനു കേസ്: കുറ്റവാളികളെ വിട്ടയച്ച മുഴുവൻ രേഖകളും സമർപ്പിക്കാൻ നിർദ്ദേശം; ഗുജറാത്ത് സർക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 കുറ്റവാളികളുടെ ശിക്ഷ റദ്ദാക്കി വിട്ടയച്ച ഗുജറാത്ത് സർക്കാറിന് നോട്ടീസയച്ച് സുപ്രീംകോടതി. ശിക്ഷ ഇളവ് ചെയ്ത ഉത്തരവും നടപടികളുടെ മുഴുവൻ രേഖകളും സമർപ്പിക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. കൊടുംകുറ്റവാളികളെ വെറുതെവിട്ടതിനെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര അടക്കമുള്ളവർ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി.

കേസിലെ പ്രസക്തമായ എല്ലാ രേഖകളും ഹാജരാക്കാനും നോട്ടീസിൽ നിർദേശമുണ്ട്. ഇവയെല്ലാം ഹാജരാക്കാൻ രണ്ടാഴ്ചയാണ് സമയം നൽകിയിരിക്കുന്നത്. ഹരജി മൂന്ന് ആഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.

2002ൽ ഗോധ്ര ട്രെയിൻ കത്തിച്ചതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോൾ ബിൽക്കീസ് ബാനു അഞ്ച് മാസം ഗർഭിണിയായിരുന്നു. ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴ് പേരെയും കലാപകാരികൾ കൊലപ്പെടുത്തി.

കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. ഓഗസ്റ്റ് 15ന് പ്രതികൾ ജയിൽ മോചിതരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP