Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ തെരുവുനായ ശല്യം രൂക്ഷം; വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെടുത്തു; തെരുവ് നായകളുടെ ആക്രമണത്തിൽ കഴിഞ്ഞദിവസം പരിക്കേറ്റത് ഏട്ടു പേർക്ക്

കണ്ണൂരിൽ തെരുവുനായ ശല്യം രൂക്ഷം; വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെടുത്തു; തെരുവ് നായകളുടെ ആക്രമണത്തിൽ കഴിഞ്ഞദിവസം പരിക്കേറ്റത് ഏട്ടു പേർക്ക്

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കണ്ണാടിപ്പറമ്പിൽ മാത്രം തെരുവ് നായകളുടെ ആക്രമണത്തിൽ എട്ടുപേർക്കാണ് കഴിഞ്ഞദിവസം പരിക്കേറ്റത്. ഇതിനുപുറമേ ജില്ലയിലെ പല ഭാഗത്തും തെരുവുനായ ആക്രമണം ഉണ്ടായിട്ടുണ്ട്. നിരവധി പേർക്കാണ് തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റിരിക്കുന്നത്. പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ തെരുവുനായ കൂട്ടത്തോടെ ഇറങ്ങുന്നതിനാൽ ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ.

കൂട്ടമായും അല്ലാതെയും ആണ് തെരുവുനായകരുടെ അക്രമം. കഴിഞ്ഞദിവസം കണ്ണൂരിൽ കണ്ണാടി പറമ്പിൽ വീട്ടുമുറ്റത്ത് നിന്ന് വീട്ടമ്മയുടെ കൈപ്പത്തി തെരുവുനായ കടിച്ചെടുത്തു. ആക്രമിക്കാനായി ഓടിയെടുത്ത തെരുവുനായയെ പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു തെരുവുതായ ശ്രമിച്ചത്. യശോദ എന്ന സ്ത്രീയുടെ കൈപ്പത്തിയാണ് തെരുവുനായ കടിച്ചെടുത്തത്. മുഖത്ത് കടിക്കാനായി ശ്രമിക്കുന്ന സമയത്ത് കൈകൊണ്ട് തടഞ്ഞ സമയത്താണ് കയ്യിൽ തെരുവുനായ കടിച്ചത്.

ജില്ലയിൽ പല ആശുപത്രികൾക്കും പേ വിഷബാധക്കെതിരെയുള്ള വാക്‌സിനേഷൻ ലഭ്യത കുറവുണ്ട്. തെരുവുനായ കൂട്ടത്തോടെ ആക്രമിക്കാൻ തുടങ്ങിയതിനാൽ നിരവധി ആളുകൾ തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റഡ് പല ആശുപത്രികളിലും കണ്ണൂർ ജില്ലയിൽ എത്തുന്നുണ്ട്. കഴിഞ്ഞദിവസം ഇരുട്ടിയിൽ കടിയേറ്റത് വിദ്യാർത്ഥിക്കായിരുന്നു എങ്കിൽ ഇന്നലെ തലശ്ശേരിയിൽ കടിയേറ്റത് പ്രായമുള്ള ഒരു വൃദ്ധനായിരുന്നു.

പ്രായഭേദമന്യേ എല്ലാവരെയും തെരുവുനായകൾ ആക്രമിക്കുന്നുണ്ട്. ഇതിനെ ആളുകൾ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ മൃഗസ്‌നേഹിയായ ആളുകൾ തങ്ങൾക്കെതിരെ തിരിയുന്നത് നാട്ടുകാർക്കുള്ളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനെതിരെ കൃത്യമായ നടപടിയും പ്രതിരോധവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണം എന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP