Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാട്ടുപന്നി ശല്യം രൂക്ഷം; പൂക്കളമൊരുക്കാൻ പൂവ് പറിക്കുന്നതിനിടയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് പരിക്കേറ്റു

കാട്ടുപന്നി ശല്യം രൂക്ഷം; പൂക്കളമൊരുക്കാൻ പൂവ് പറിക്കുന്നതിനിടയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ

കണ്ണൂർ കണ്ണപുരത്ത് തിരുവോണ ദിനത്തിൽ പൂക്കളം ഒരുക്കാനായി പൂവ് പറിക്കുന്നതിനിടയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് പരിക്കേറ്റു. കണ്ണപുരം ചെമ്മരവയലിലെ തോട്ടോൻ വീട്ടിൽ ഗീത ടിടി (50) ആണ് കാട്ടുപന്നിയിൽ നിന്ന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റിയിരിക്കുന്നത്. ഗീതയെ കുത്തി മറച്ചിട്ട് ശേഷം പന്നി ഓടി രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ ആയിരുന്നു സംഭവം. കാൽ തുടയിൽ മാരകമായി മുറിവേറ്റ ഇവരെ ചെറുകുന്ന് സെന്റ് മാർട്ടിൻ ഡിപ്പോറസ് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഗീതയ്ക്ക് ആഴത്തിലുള്ള മുറിവുണ്ട് എന്ന് ഡോക്ടർ സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിലെ ചെമ്മരവയൽ ഭാഗത്ത് കാട്ടുപന്നി ശല്യം അടുത്തകാലത്ത് രൂക്ഷമായി ഇരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡണ്ട് കെ രതി പരിക്കേറ്റ ഗീതയെ സന്ദർശിച്ചു

കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന കാര്യം പലതവണ അധികൃതർക്ക് പരാതിപ്പെട്ടുവെങ്കിലും കൃത്യമായ നടപടി എടുക്കാത്തത് നാട്ടുകാരുടെ ഭാഗത്തു നിന്നും അമർഷം ഉണ്ട്. കണ്ണൂർ ജില്ലയിലെ ഇരിട്ടി, കുടിയാന്മല, പരിയാരം, ഏഴിമല ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യമാണ്. കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുന്നു എന്ന പരാതിയും നാട്ടുകാരുടെ ഭാഗത്തുനിന്നും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP