Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വളരെ പ്രയാസമുള്ള ജോലിയാണ് ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും വളരെ മികച്ച രീതിയിൽ നിർവ്വഹിക്കാൻ മോദിക്ക് സാധിക്കുന്നുണ്ട്; വളരെ നല്ല മനുഷ്യൻ; ഇന്ത്യൻ പ്രധാനമന്ത്രിയെ പുകഴ്‌ത്തി ട്രംപ് ലക്ഷ്യമിടുന്നത് ഇന്ത്യാക്കാരുടെ വോട്ടുറപ്പിക്കൽ; 2024ൽ മോദിയെ പോലെ ട്രംപും മത്സരത്തിന്; ഇന്ത്യയെ സുഹൃത്താക്കി മുൻ പ്രസിഡന്റിന്റെ പ്രചരണ തുടക്കം

വളരെ പ്രയാസമുള്ള ജോലിയാണ് ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും വളരെ മികച്ച രീതിയിൽ നിർവ്വഹിക്കാൻ മോദിക്ക് സാധിക്കുന്നുണ്ട്; വളരെ നല്ല മനുഷ്യൻ; ഇന്ത്യൻ പ്രധാനമന്ത്രിയെ പുകഴ്‌ത്തി ട്രംപ് ലക്ഷ്യമിടുന്നത് ഇന്ത്യാക്കാരുടെ വോട്ടുറപ്പിക്കൽ; 2024ൽ മോദിയെ പോലെ ട്രംപും മത്സരത്തിന്; ഇന്ത്യയെ സുഹൃത്താക്കി മുൻ പ്രസിഡന്റിന്റെ പ്രചരണ തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂജഴ്സി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സുഹൃത്താണ് താനെന്നു യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകൾ ചർച്ചകളിലേക്ക്. ഇതിനൊപ്പം വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും ട്രംപ് നൽകുന്നു. ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണയിൽ ജയിക്കുകയാണ് ലക്ഷ്യം. ഇത് കൂടി മനസ്സിൽ വച്ചാണ് ട്രംപിന്റെ ഇന്ത്യയെ പുകഴ്‌ത്തൽ. ഇന്ത്യയുമായി നല്ല ബന്ധം എപ്പോഴും തുടരുമെന്നാണ് ട്രംപ് പറയുന്നത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റ് ബറാക് ഒബാമ എന്നിവരെക്കാൾ ഇന്ത്യയുമായി അടുത്ത സൗഹൃദം തനിക്കുണ്ടായിരുന്നെന്നും സംശയമുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യൻ സമൂഹത്തിൽനിന്നു തനിക്കു ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്നും ട്രംപ് പറഞ്ഞു. 2024ൽ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമോ എന്ന ചോദ്യത്തിനു താൻ സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും തീരുമാനം അധികം വൈകാതെ തന്നെ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

''പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദി വളരെ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. കഴിവുറ്റ ഭരണാധികാരിയാണ് മോദി. അദ്ദേഹവുമായി വളരെ അടുത്ത വ്യക്തി ബന്ധമാണ് ഞാൻ സൂക്ഷിച്ചിരുന്നത്. വളരെ പ്രയാസമുള്ള ജോലിയാണ് ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും വളരെ മികച്ച രീതിയിൽ നിർവ്വഹിക്കാൻ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം'' ട്രംപ് പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ദുർബലമായ സാമ്പത്തിക ഘടനയാണ് ഇപ്പോൾ അമേരിക്കയ്ക്ക് ഉള്ളതെന്നും താൻ അധികാരത്തിൽ എത്തിയാൽ യുഎസ് വീണ്ടും പഴയ പ്രതാപ കാലത്തേക്ക് തിരികെ വരുമെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. തന്റെ സ്ഥാനാർത്ഥിത്വത്തിൽ അമേരിക്കൻ ജനത സന്തോഷിക്കും. തന്റെ സ്ഥാനാർത്ഥിത്വം നിരവധി പേരെ അസ്വസ്ഥരാക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

ലോക നേതാക്കൾ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ കണ്ടു പഠിക്കണമെന്നാണ് ട്രംപ് പറയുന്നത്. ഇന്ത്യയുടെ വളർച്ചയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. മോദി വളരെ നല്ല മനുഷ്യനാണെന്നും ട്രംപ് പറഞ്ഞു. 2024ലാണ് ഇന്ത്യയിലും പൊതു തെരഞ്ഞെടുപ്പ്. ആവർഷം അമേരിക്കയെ നയിക്കാനുള്ള തെരഞ്ഞെടുപ്പിൽ ട്രംപും മത്സരിക്കും. ട്രംപിന്റെ പുകഴ്‌ത്തൽ മോദിക്കുള്ള അംഗീകാരമാണ്. ഇത് സ്വാഭാവികമായും ഇന്ത്യയിൽ ചർച്ചയാക്കാൻ ബിജെപിയും മോദി ക്യാമ്പും ശ്രമിക്കും.

ഇതിനൊപ്പം ഇതേ പ്രസ്താവനയിൽ അമേരിക്കൻ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ട്രംപും ശ്രമിച്ചേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇന്ത്യൻ വംശജരുടെ പിന്തുണ ഉറപ്പിക്കാൻ ട്രംപ് പല ഇടപെടലും നടത്തിയിരുന്നു. ഇതേ തന്ത്രം വീണ്ടും ആവർത്തിക്കും. ഈ ലക്ഷ്യത്തോടെയുള്ള പ്രചരണത്തിനാണ് ട്രംപ് തുടക്കമിട്ടതെന്നാണ് പുറത്തു വരുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP