Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സുവർണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചു;യുവാവിനെ വെട്ടിക്കൊന്ന് നിഹാംഗ് സിഖുകാർ

സുവർണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചു;യുവാവിനെ വെട്ടിക്കൊന്ന് നിഹാംഗ് സിഖുകാർ

സ്വന്തം ലേഖകൻ

അമൃത്സർ: സുവർണ ക്ഷേത്രത്തിന് സമീപത്ത് പുകയില ചവച്ചെന്ന് ആരോപിച്ച് യുവാവിനെ വെട്ടിക്കൊന്നു. രണ്ട് നിഹാംഗ് സിഖുകാർ ഉൾപ്പടെ മൂന്ന് പേർ ചേർന്ന് ഹർമൻജീത് സിങ് എന്ന യുവാവിനെയാണ് വെട്ടി കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി സുവർണ ക്ഷേത്രത്തിന് സമീപമുള്ള മാർക്കറ്റ് മേഖലയിലാണ് സംഭവം. കൊലപാതകത്തിൽ പങ്കാളിയായ രമൺദീപ് സിങ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിഹാംഗ് സിഖുകാരായ രണ്ടുപേർക്കായി തിരച്ചിലിലാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഒരു ഫാക്ടറി തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം രാവിലെ പൊലീസ് അറിയുന്നത് വരെ മൃതദേഹം തെരുവിൽ ഒരു അഴുക്കുചാലിന് സമീപത്ത് കിടക്കുക ആയിരുന്നു. സിഖുവിഭാഗങ്ങൾക്കിടയിലെ തീവ്ര വിഭാഗമാണ് നിഹാംഗുകൾ. ഹർമൻജീത് സിങ്, അക്രമികളുമായി പുകയില ചവയ്ക്കുന്നതുമായും മദ്യപിച്ച് കറങ്ങുന്നതുമായും ബന്ധപ്പെട്ട് തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. തുടർന്നാണ് ഇയാളെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. സുവർണ ക്ഷേത്രത്തിന് ഒരു കിലോമീറ്ററിനുള്ളിലാണ് സംഭവം നടന്നത്. കൊലപാതകം നടക്കുന്ന സമയത്ത് ആറോ ഏഴോ പേർ സംഭവ സ്ഥലത്തുണ്ടായിരുന്നെങ്കിലും കൊലപാതക വിവരം ആരും പൊലീസിൽ അറിയിച്ചില്ല.

കൊല്ലപ്പെട്ട ഹർമൻജീത് സിങ് ബുധനാഴ്ച രാത്രി മോട്ടോർസൈക്കിളിൽ ഇരിക്കുമ്പോൾ രണ്ട് നിഹാംഗ് സിഖുകാർ അടുത്തേക്ക് വരികയായിരുന്നു. നിഹാംഗുകളിൽ ഒരാൾ തന്റെ വാൾ പുറത്തെടുക്കുന്നതിന് മുമ്പായി രണ്ടു മിനിറ്റോളം വാക്കുതർക്കത്തിലേർപ്പെട്ടതായി സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്. വാളെടുത്ത ഉടൻ ഹർമൻജീത് അവരെ തള്ളി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൂന്നാമതൊരാൾ ആക്രമണത്തിൽ പങ്കാളിയാകുന്നതും കഠാര കൊണ്ട് വെട്ടുന്നതും കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP