Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം പൊണ്ണതടിയെ കളിയാക്കി വീഡിയോ ചെയ്തിരുന്ന ഇസ്രയേലി ടിക് ടോക് താരം വിടവാങ്ങി; 28-ാമത്തെ വയസ്സിൽ ഇടാൻ ഒഹായോന്റെ മരണം അമിത വണ്ണത്തെ തുടർന്നുള്ള പ്രശ്‌നങ്ങൾ മൂലം

സ്വന്തം പൊണ്ണതടിയെ കളിയാക്കി വീഡിയോ ചെയ്തിരുന്ന ഇസ്രയേലി ടിക് ടോക് താരം വിടവാങ്ങി; 28-ാമത്തെ വയസ്സിൽ ഇടാൻ ഒഹായോന്റെ മരണം അമിത വണ്ണത്തെ തുടർന്നുള്ള പ്രശ്‌നങ്ങൾ മൂലം

സ്വന്തം ലേഖകൻ

സ്വന്തം ശരീരത്തെ കളിയാക്കി വീഡിയോ പോസ്റ്റ് ചെയ്ത് ആരാധകരെ ഉണ്ടാക്കിയ ഇസ്രയേലി ടിക്് ടോക് താരം വിടവാങ്ങി. അമിത വണ്ണത്തെ തുടർന്നുള്ള പ്രശ്‌നങ്ങൾ മൂലം. 28-ാമത്തെ വയസ്സിലാണ് ഇടാന്റെ മരണം. ടിക് ടോക്കിൽ 1,40,000 ഫോളോവേഴ്‌സുള്ള ഇടാൻ അമിത വണ്ണമുള്ള തന്റെ ശരീരത്തെ കളിയാക്കിയാണ് ആരാധകരെ സൃഷ്ടിച്ചത്. അഷ്‌കെലോണിലുള്ള ബ്രസീലേ മെഡിക്കൽ സെന്ററിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം.

അമിത വണ്ണത്തെ തുടർന്നുള്ള ശാരീരിക പ്രശ്‌നങ്ങൾ മൂലമാണ് ഇടാന്റെ മരണം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. ഇടാന്റെ ആരാധകരെല്ലാം അദ്ദേഹത്തിന് ആദരാഞ്ജലികളുമായി എത്തി. സോഷ്യൽ മീഡിയകൾ വഴി നിരവധി പേരാണ് ഇടാന് ആദരാഞ്ജലികൾ അർപ്പിച്ചത്. ഇടാൻ മരിച്ചു എന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് പലരും തങ്ങളുടെ സോഷ്യൽ മീഡിയാ പേജിൽ കുറിച്ചു. ഇടാനെ കുറിച്ച് ഓർക്കുമ്പോൾ തന്റെ ഹൃദയം നുറുങ്ങുകയാണെന്നാണ് മറ്റൊരു ആരാധകൻ ടിക് ടോകിൽ കുറിച്ചത്.

ടിക് ടോക്കിന് പുറമേ ഇൻസ്റ്റഗ്രാമിലും 52,000 ഫോളോവേഴ്‌സ് അദ്ദേഹത്തിനുണ്ട്. കൂടാതെ ആയിരക്കണക്കിന് യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ടായിരുന്നു. ഇസ്രയേലിലെ അറിയപ്പെടുന്ന ഇൻഫ്‌ളുവൻസറായിരുന്നു ഇടാൻ. ഇസ്രയേൽ സിറ്റിയായ കിരിയാത്ത് ഗാട്ടിൽ ബുധനാഴ്ചയായിരുന്നു ഇടാന്റെ സംസ്‌ക്കാരം. അമ്മയ്ക്കും സഹോദരിക്കും സഹോദരനുമൊപ്പായിരുന്നു ഇടാൻ കഴിഞ്ഞിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP