Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപൂർവ്വങ്ങളിൽ അപൂർവ്വം ഇത്; ബ്രസീലിയൻ യുവതിക്കുണ്ടായ ഇരട്ടക്കുട്ടികളുടെ അച്ഛന്മാർ രണ്ടു പേർ

അപൂർവ്വങ്ങളിൽ അപൂർവ്വം ഇത്; ബ്രസീലിയൻ യുവതിക്കുണ്ടായ ഇരട്ടക്കുട്ടികളുടെ അച്ഛന്മാർ രണ്ടു പേർ

സ്വന്തം ലേഖകൻ

ബ്രസീലിയ: ബ്രസീലിയൽ യുവതിക്കുണ്ടായ ഇരട്ടക്കുട്ടികളുടെ അച്ഛന്മാർ രണ്ട് പേർ. ബ്രസീലിലെ മിനെയ്റോസിൽ നിന്നുള്ള പത്തൊമ്പതുകാരിയാണ് രണ്ട് പുരുഷന്മാരിൽ നിന്നും ഒരേ സമയം ഗർഭം ധരിച്ചതും ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയതും. രണ്ട് പേരുമായി ഒരേ സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതിനാൽ കുട്ടിയുടെ അച്ഛനാരെന്ന് ഉറപ്പിക്കാൻ വേണ്ടി യുവതി നടത്തിയ ഡിഎൻഎ ടെസ്റ്റിലാണ് കുട്ടികളുടെ അച്ഛന്മാർ രണ്ടാണെന്ന് തെളിഞ്ഞത്.

കുട്ടികൾക്ക് എട്ട് മാസം പ്രായമായപ്പോഴാണ് യുവതിക്ക് കുട്ടികളുടെ പിതൃത്വത്തിൽ സംശയം തോന്നിയത്. ഇതേ തുടർന്ന് കുട്ടിയുടെ പിതാവാണെന്ന് കരുതിയ പുരുഷന്റെ ഡിഎൻഎയുമായി ഒത്തു നോക്കി. എന്നാൽ ആ പരിശോധനയിൽ രണ്ട് കുട്ടികളും ഒരാളുടെ അല്ല എന്ന് കണ്ടെത്തുക ആയിരുന്നു. യുവതി ഒരേ ദിവസം രണ്ടു പേരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതോടെയാണ് ഇത്തരത്തിൽ കുഞ്ഞുങ്ങൾ ഉണ്ടായത്. ഇപ്പോൾ കുഞ്ഞുങ്ങൾക്ക് പതിനാറ് മാസം പ്രായമായിട്ടുണ്ട്.

ഹെട്ടറോപറ്റേണൽ സൂപ്പർഫെകണ്ടേഷൻ എന്നാണ് ശാസ്ത്രീയമായി ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഒരു അമ്മയിൽ ഒരേസമയം രണ്ട് അച്ഛന്മാരുടെ കുഞ്ഞുങ്ങളുണ്ടാകുന്ന സാഹചര്യമാണിത്. ഒരേ ദിവസം, അല്ലെങ്കിൽ അടുത്തടുത്ത ദിവസങ്ങളിൽ വ്യത്യസ്തരായ രണ്ട് പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും അമ്മയിൽ അതേ ആർത്തവകാലത്ത് രണ്ടാമതും ഒരു അണ്ഡം കൂടി പുറത്തുവരികയും ഈ അണ്ഡം രണ്ടാമത്തെ പുരുഷന്റെ ബീജവുമായി സംയോജിക്കുകയും ചെയ്യുകയാണ് ഇതിലുണ്ടാകുന്നത്. അത്യപൂർവമായ പ്രതിഭാസം ഇതിന് മുമ്പ് ഇരുപതോളം തവണ മാത്രമാണ് ലോകത്താകമാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

പത്ത് ലക്ഷം പേരിൽ ഒരാൾക്ക് പോലും ഇത് സംഭവിക്കണമെന്നില്ലെന്നും അത്രയും അപൂർവമാണിതെന്നും യുവതിയുടെ ഡോക്ടർ ടുലിയോ ജോർജ് ഫ്രാങ്കോ പറയുന്നു. തന്റെ ജീവിതകാലത്തിൽ ഇത്തരമൊരു കേസ് അറ്റൻഡ് ചെയ്യുമെന്ന് കരുതിയതല്ലെന്നും ഇദ്ദേഹം പറയുന്നു. അത്യപൂർവമായ സംഭവമായതിനാൽ തന്നെ വലിയ രീതിയിലാണ് സംഭവത്തിന് വാർത്താപ്രാധാന്യം ലഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP