Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോഷ്യൽ മീഡിയ വ്‌ലോഗർമാർക്ക് മുട്ടൻ പണിയുമായി കേന്ദ്രസർക്കാർ; നിയമം തെറ്റിച്ചാൽ 50 ലക്ഷം വരെ പിഴ: പുതിയ മാർഗ നിർദേശങ്ങൾ ഉടൻ

സോഷ്യൽ മീഡിയ വ്‌ലോഗർമാർക്ക് മുട്ടൻ പണിയുമായി കേന്ദ്രസർക്കാർ; നിയമം തെറ്റിച്ചാൽ 50 ലക്ഷം വരെ പിഴ: പുതിയ മാർഗ നിർദേശങ്ങൾ ഉടൻ

സ്വന്തം ലേഖകൻ

സോഷ്യൽ മീഡിയയില വ്‌ലോഗർമാർക്ക് കേന്ദ്രസർക്കാരിന്റെ വക മുട്ടൻ പണി. യൂട്യൂബിലൂടെയും ഫേസ്‌ബുക്കിലൂടെയും വ്‌ലോഗ് ചെയ്ത് വിലസുകയും നല്ലൊരു തുക മാസവരുമാാനം ഉണ്ടാക്കുകയും ചെയ്യുന്ന നിരവധി വ്‌ലോഗർമാരാണുള്ളത്. ഇവർക്കെല്ലാം സർക്കാരിന്റെ പുതിയ നിർദ്ദേശം പാരയാകും. ഇവർക്കായി കേന്ദ്രം ഉടൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചേക്കുമെന്ന് റിപ്പോർട്ട്. നിയമം തെറ്റിച്ചാൽ 50 ലക്ഷം വരെ പിഴയിടാക്കാനും വകുപ്പുണ്ട്.

പെയ്ഡ് പ്രമോഷനുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ലക്ഷക്കണക്കിന് വ്യൂവേഴ്‌സുള്ള വ്‌ലോഗർമാർ പല ബ്രാൻഡുകളും തങ്ങളുടെ ചാനൽ വഴി പ്രൊമോട്ട ചെയ്യാറുണ്ട്. ഇതു വഴി നല്ലൊരു തുക സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. ഇനി മുതൽ വ്‌ലോഗർമാരും മറ്റു ഇൻഫ്‌ളുവൻസർമാരും ബ്രാൻഡുകളുമായി സഹകരിച്ച് പണം വാങ്ങി ചെയ്യുന്ന സമൂഹ മാധ്യമങ്ങളിലെ പ്രമോഷനുകളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് സർക്കാർ നിർദ്ദേശം.

സർക്കാരിന്റെ നിർദിഷ്ട മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് വ്‌ലോഗർമാർ പണം കൈപ്പറ്റിയ ശേഷം ഏതെങ്കിലും ബ്രാൻഡിനെ പ്രത്യേകം പരിഗണിക്കുകയാണെങ്കിൽ അവർ ആ ബ്രാൻഡുമായുള്ള ബന്ധം പ്രഖ്യാപിക്കേണ്ടിവരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അടുത്ത 15 ദിവസത്തിനകം പുതിയ മാർഗനിർദേശങ്ങൾ വന്നേക്കും. വ്‌ലോഗർമാർ മാർഗനിർദേശങ്ങൾ തെറ്റിച്ചാൽ വലിയ പിഴ നൽകേണ്ടിവന്നേക്കാം. ആദ്യത്തെ ലംഘനത്തിന് പത്ത് ലക്ഷം രൂപയും ആവർത്തിച്ചാൽ 20 ലക്ഷവും പതിവായി തെറ്റ് ചെയ്താൽ 50 ലക്ഷം വരെയുമാകും പിഴ.

അതസമയം, ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകൾ തടയുന്നതിനുള്ള ചട്ടക്കൂട് തയാറാക്കുന്ന നടപടികളും പൂർത്തിയാക്കി. ഇതും ഉടൻ തന്നെ പുറത്തിറങ്ങും. ഡിപ്പാർട്ട്മെന്റ് അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയുമായി (അടഇക) ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഹരി ഉടമകളുമായി അവരുടെ പ്ലാറ്റ്ഫോമുകളിലെ വ്യാജ അവലോകനങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ചർച്ച ചെയ്യാൻ അടുത്തിടെ വെർച്വൽ മീറ്റിങ് നടത്തിയിരുന്നു. വ്യാജ അവലോകനങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ പിന്തുടരുന്ന നിലവിലെ സംവിധാനവും ആഗോളതലത്തിൽ ലഭ്യമായ ഏറ്റവും മികച്ച രീതികളും പഠിച്ച ശേഷം ഈ ചട്ടക്കൂടുകൾ തയാറാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP