Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിൽ അടച്ചിട്ടും പ്രവാസിയുടെ ഫ്യൂസ് ഈരി കെഎസ്ഇബി; ചോദ്യം ചെയ്തപ്പോൾ മുകളിൽ പോയി പരാതി പറയൂ എന്ന് ജീവനക്കാരന്റെ മറുപടി

ബിൽ അടച്ചിട്ടും പ്രവാസിയുടെ ഫ്യൂസ് ഈരി കെഎസ്ഇബി; ചോദ്യം ചെയ്തപ്പോൾ മുകളിൽ പോയി പരാതി പറയൂ എന്ന് ജീവനക്കാരന്റെ മറുപടി

സ്വന്തം ലേഖകൻ

കോഴിക്കോട്: യഥാസമയം ബിൽ അടച്ചിട്ടും പ്രവാസിയുടെ വീട്ടിലെ ഫ്യൂസ് ഉരി കെഎസ്ഇബി. കോഴിക്കോട് ഓമശ്ശേരി സ്വദേശിയുടെ വീട്ടിലെ വൈദ്യുതി ബന്ധമാണ് ബിൽ അടച്ചിട്ടും വിച്ഛേദിച്ചത്. ചോദ്യം ചെയ്തപ്പോൾ പരാതിയുണ്ടെങ്കിൽ മുകളിൽ പോയി പറയാനായിരുന്നു ജീവനക്കാരന്റെ മറുപടി. ഓമശ്ശേരി അമ്പലക്കണ്ടി സ്വദേശി ഷിഹാബുദീനാണ് ദുരനുഭവം ഉണ്ടായത്.

ഷിഹാബുദീൻ കറന്റ് ബില്ല് അടച്ചിട്ടില്ലെന്നാണു കെഎസ്ഇബി പറയുന്നത്. എന്നാൽ പേടിഎം വഴി ബില്ലടച്ചതിന്റെ രസീതടക്കം ഷിഹാബുദീൻ തെളിവായി കാണിച്ചെങ്കിലും ഫ്യൂസ് ഊരാൻ വന്ന ജീവനക്കാരൻ അത് അംഗീകരിച്ചില്ല. സാങ്കേതിക തകരാറാകാം പ്രശ്നത്തിനു കാരണമെന്നു വിശദീകരിച്ചിട്ടും രക്ഷയില്ല. വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി ജീവനക്കാർ സ്ഥലംവിട്ടു. നടപടിയിൽ പ്രതിഷേധിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് ഷിഹാബുദീൻ പരാതി നൽകി. കെഎസ്ഇബിയുടെ ഓമശ്ശേരി സെക്ഷൻ ഓഫിസിൽ പരാതി നൽകിയപ്പോഴും മോശം പെരുമാറ്റമായിരുന്നുവെന്ന് ഷിഹാബുദീൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP