Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നാം ക്ലാസിൽ പഠിക്കുന്ന എട്ട് പെൺകുട്ടികളെ പീഡനത്തിനിരയാക്കി മദ്രസാ അദ്ധ്യാപകൻ; പരാതി നൽകിയിട്ടും നടപടിയില്ല; കേസ് പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തു; പള്ളിക്കമ്മിറ്റി ഭീഷണി മുഴക്കി; കുടുംബത്തിൽ നിന്നും ഒറ്റപ്പെടുത്തി; പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും കേസ് ഒതുക്കിത്തീർക്കാൻ ഒത്തുകളിച്ചുവെന്നും പരാതിക്കാരൻ

മൂന്നാം ക്ലാസിൽ പഠിക്കുന്ന എട്ട് പെൺകുട്ടികളെ പീഡനത്തിനിരയാക്കി മദ്രസാ അദ്ധ്യാപകൻ; പരാതി നൽകിയിട്ടും നടപടിയില്ല;  കേസ് പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തു; പള്ളിക്കമ്മിറ്റി ഭീഷണി മുഴക്കി; കുടുംബത്തിൽ നിന്നും ഒറ്റപ്പെടുത്തി; പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും കേസ് ഒതുക്കിത്തീർക്കാൻ ഒത്തുകളിച്ചുവെന്നും പരാതിക്കാരൻ

എം എ എ റഹ്‌മാൻ

കോഴിക്കോട്: മൂന്നാം ക്ലാസിൽ പഠിക്കുന്ന പത്തും പതിനൊന്നും വയസുള്ള എട്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകനെ ഒരു മാസമായിട്ടും പിടികൂടാതെ കൊണ്ടോട്ടി പൊലിസ്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് പേങ്ങാട് ജുമാ മസ്ജിദിന് കീഴിലുള്ള ഇർഷാദു സുബിയാൻ മദ്രസയിലെ മൂന്നാംതരത്തിലെ അദ്ധ്യാപകനായ കുട്ട്യാമു (45)വാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്.

ഉസ്താദ് അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടികൾ മിക്കവരും കാലങ്ങളായി തുടരുന്ന പീഡനം വീടുകളിൽ പറഞ്ഞിരുന്നില്ല. എന്നാൽ മുനീർ എന്നയാളുടെ കുട്ടിയെ ഉസ്താദ് ലൈംഗികമായി പീഡിപ്പിക്കുകയും കുട്ടി വീട്ടിൽ ഈ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് ഉസ്താദിന്റെ തനിനിറം പുറത്തായത്. ഇതോടെ പിതാവും സാമൂഹിക പ്രവർത്തകനുമായ മുനീർ കൊണ്ടോട്ടി പൊലിസിൽ പരാതിപ്പെടുകയായിരുന്നു.

പ്രതികളെ രക്ഷിക്കാൻ കഠിനാധ്വാനം ചെയ്യുന്ന പൊലിസും പള്ളിക്കമ്മിറ്റിക്കാരും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായും പരാതിയിൽനിന്നു പിൻവാങ്ങാൻ രണ്ടുലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തതായും മുനീർ വെളിപ്പെടുത്തി. ഉസ്താദിന്റെ പീഡന വിവരം പുറത്തറിഞ്ഞതോടെ തന്റെ കുടുംബം തന്നെ പള്ളിക്കമ്മിറ്റിക്കാർ തകർത്തിരിക്കുകയാണെന്നും ഇദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ മാസം എട്ടിന് രാവിലെ 9.30ക്കായിരുന്നു പെൺകുട്ടി ഉമ്മയോട് മദ്രസാധ്യാപകന്റെ പീഡനത്തെക്കുറിച്ച് പറഞ്ഞത്. ഇതോടെ വിവരം കോഴിക്കോട്ടേക്കു പുറപ്പെട്ട പിതാവ് മുനീറിനെ ഭാര്യ അറിയിക്കുകയായിരുന്നു. വിഷയം ചോദിക്കാൻ ഉച്ചയാവുമ്പോഴേക്കും താൻ വന്നിട്ട് മദ്രസിയിലേക്കു പോകാമെന്ന് മുനീർ പറഞ്ഞെങ്കിലും ഭാര്യയും അവരുടെ സഹോദരന്മാരും മദ്രസിയിലേക്കു എത്തിയെങ്കിലും പത്തു മിനുട്ട് മുൻപേ ആപത്ത് മണത്തറിഞ്ഞ് പ്രതിയായ ഉസ്താദ് മദ്രസയിൽനിന്ന് മുങ്ങിയിരുന്നു.

പ്രശ്നം പരിഹരിക്കാമെന്നും പ്രശ്നമുണ്ടാക്കരുതെന്നും തുടക്കത്തിൽ പറഞ്ഞ പള്ളികമ്മിറ്റി സെക്രട്ടറിയും കമ്മിറ്റിയംഗങ്ങളും പിന്നീട് ഭീഷണിയുടെ സ്വരമായി. പുറത്തറിയിച്ചാൽ കുട്ടിയുടെ ഭാവി പോകുമെന്നായിരുന്നു ഇവരുടെ ഭീഷണി. സമുദായത്തിന് നാണക്കേടാണെന്നും ഇവർ ഓർമ്മിപ്പിച്ചിരുന്നു. ഇതോടെ ഇവർ തിരിച്ചുപോരുകയായിരുന്നു. ഉച്ചക്ക് തിരിച്ചെത്തിയ പരാതിക്കാരനായ മുനീറിനെയും ഭാര്യയെയും വീട്ടിലെത്തി കക്ഷിഭേദമില്ലാതെ പ്രാദേശിക നേതാക്കളും സമുദായ നേതാക്കളും ഭീഷണിപ്പെടുത്തുകയും പരാതിയിൽനിന്ന് പിൻവാങ്ങാൻ കടുത്ത സമ്മർദ്ദം ചെലുത്തുകയുമായിരുന്നു. മദ്രസാധ്യാപകന്റെ പ്രവർത്തിയിൽ പരാതിപ്പെട്ടാൽ സമുദായത്തിനാണ് നാണക്കേടെന്നും ആയിരുന്നു ഇവരുടെയും നിലപാട്.

പൊലിസിൽ വിവരം അറിയിച്ച ഉടൻ തന്നെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കായി സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന വിവരാന്വേഷി അറ്റ് കേരളയെ മുനീർ സമീപിച്ചിരുന്നു. പൊലിസിൽനിന്നും അധികാരികളിൽനിന്നും നീതി ലഭ്യമാവില്ലെന്ന് ഉറപ്പായതോടെ കേസിന്റെ തുടർപ്രവർത്തനങ്ങൾ നടത്താൻ വിവരാന്വേഷിയുടെ നേതൃത്വത്തിന് മുനീർ വക്കാലത്ത് നൽകിയിട്ടുണ്ട്. ഭാര്യയെയും മകളെയും അവളുടെ സഹോദരന്മാർ സ്വന്തം നാടായ ചാവക്കാട്ടേക്കു സംഭവം ഉണ്ടായ അന്ന് വൈകിട്ട് തന്നെ തന്നോട് ചോദിക്കാതെ കൊണ്ടുപോയി. പ്രതികളുടെ സമ്മർദ്ദതന്ത്രങ്ങളിൽ കേസ് ഏകപക്ഷീയമായി പിൻവലിക്കാനും ശ്രമങ്ങൾ നടക്കുന്നു. പീഡനം അനുഭവിച്ച മകൾക്ക് നീതി ലഭ്യമാക്കാൻ ഇറങ്ങിത്തിരിച്ച തനിക്ക് കുടുംബം തന്നെ നഷ്ടമായിരിക്കയാണെന്നും ദുഃഖത്തോടെ മുനീർ പറയുന്നു.

തുടക്കത്തിൽ ഭർത്താവിനൊപ്പം കേസിൽ അടിയുറച്ചു നിന്നെങ്കിലും സഹോദരങ്ങളുടെ സമ്മർദ്ദത്താൽ കുട്ടിയുടെ മാതാവ് പിൻവാങ്ങുകയായിരുന്നു. തന്നെയും കുടുംബത്തെയും പള്ളികമ്മിറ്റിക്കാരും മറ്റും ഭീഷണിപ്പെടുത്തിയതായും മുനീർ പറഞ്ഞു. പൊലിസിൽ നിന്നും ചൈൽഡ് ലൈനിൽനിന്നുമൊന്നും നീതി കിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് സ്്ത്രീകൾക്കും കുട്ടികൾക്കും നീതിയുറപ്പാക്കാനായി പ്രവർത്തിക്കുന്ന വിവരാന്വേഷി അറ്റ് കേരളയെ മുനീർ സമീപിച്ചത്.

സംഭവം ഉണ്ടായ ദിവസം വൈകിട്ട് മൂന്നിന് അഡീഷ്ണൽ എസ് ഐ രാമൻ ഉൾപ്പെടെ മൂന്നു പൊലിസുകാർ മുനീറിന്റെ വീട്ടിലെത്തിയിരുന്നു. ഭാര്യയെ പീഡിപ്പിക്കുന്നതായി അറിവു കിട്ടിയിട്ട് വന്നതാണെന്നു പറഞ്ഞു. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണെന്നു ബോധ്യപ്പെട്ടതിനാൽ ഉടനെ വിവരാന്വേഷിയുടെ സംസ്ഥാന ചെയർമാനായ അബ്ദുൽ ഷെഫീഖിനെ മുനീർ വിവരം അറിയിക്കുകയായിരുന്നു. എസ ഐക്ക് ഫോൺ കൊടുക്കാൻ മുനീറിനോട് പറയുകയും ചെയർമാൻ സംസാരിക്കുകയും ചെയ്തതോടെ പൊലിസ് രക്ഷപ്പെടുകയായിരുന്നു. പോക്സോ കേസ് എന്തായെന്ന് ചോദിച്ചപ്പോൾ ഉടൻ നടപടിയുണ്ടാവുമെന്നും ഇതുവഴി പോയപ്പോൾ കയറിയതാണെന്നു പറഞ്ഞതായും ചെയർമാൻ വ്യക്തമാക്കി.

സംഭവം ഉണ്ടായ അന്ന് വൈകിയിട്ട് നാലു മണിയാവുമ്പോഴേക്കും സാമുദായിക സമ്മർദ്ദത്തിന്റെ ഫലമായി മുനീറിന്റെ ഭാര്യയെയും പീഡനത്തിന് ഇരയായ മകൾ ഉൾപ്പെടെയുള്ള മക്കളെയും ഭാര്യയുടെ സഹോദരന്മാരുടെ നേതൃത്വത്തിൽ വാടകവീട്ടിൽനിന്നു ചാവക്കാട്ടെ അവരുടെ തറവാട്ടിലേക്കു മാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി നടന്ന മുനീർ വൈകിയിട്ട് വീട്ടിലെത്തിയപ്പോൾ കാലിയായ വീടാണ് കാണാനായത്. ഭാര്യവീടായ ചാവക്കാട്ടേക്ക് അവളുടെ സഹോദരങ്ങൾ കൊണ്ടുപോയെന്ന് അയൽവാസികളായിരുന്നു അറിയിച്ചത്.

അന്ന് രാത്രി ഒറ്റക്കായതിനാൽ തറവാട്ടിൽ കഴിഞ്ഞ മുനീർ പിറ്റേന്ന് വാടക വീട്ടിലെത്തിയപ്പോഴാണ് തലേന്ന് രാത്രി 12 മണിക്ക് ഭാര്യയും സഹോദരങ്ങളും വന്ന് വീട്ടിലുണ്ടായിരുന്ന സാധനങ്ങളൈല്ലാം എടുത്തുപോയതായി അറിയുന്നത്. ഒരാളും അവിടെ താമസിച്ചിട്ടില്ലെന്ന തെളിവുണ്ടാക്കാനായിരുന്നു ആ നീക്കമെന്ന് മുനീർ. കുട്ടിയെ ഉസ്താദ് നെഞ്ചിൽ പിടിക്കുകയും പുറത്തു തലോടുകയുമെല്ലാം ചെയ്തതായി കുട്ടിയുടെ വോയ്സുണ്ട്. സംഭവം ശരിയാണെന്നതിന് മാതാവിന്റെയും വോയ്സ് ഉണ്ട്. തുടക്കത്തിൽ ശക്തമായി നിന്ന മാതാവ് പള്ളിക്കമ്മിറ്റിയുടെ ഭീഷണിയും സഹോദരങ്ങളുടെ സമ്മർദ്ദവും കാരണം പോക്സോ കേസിൽ പ്രതിപട്ടികയിലായിരിക്കയാണ്. കുട്ടിയുടെ മാതാവിന്റെ സഹോദരന്മാരെ പ്രതികൾ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന സംശയമുണ്ട്.

പൊലിസ് സ്റ്റേഷനിൽനിന്ന് നീതി കിട്ടാതായതോടെ ഓഗസ്റ്റ് 16ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി അയച്ചു. അതിന് മലപ്പുറം എസ് പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി മറുപടിയും വന്നു. നടപടിയില്ലാതായതോടെ 22ന് വീണ്ടും എസ് പി ഓഫിസിൽ പോയി പരാതി നൽകി. അതിന് റസിപ്റ്റും നൽകി. നടപടിയെടുക്കാമെന്ന് ഉറപ്പു നൽകി. പക്ഷേ ഇതുവരെയും കേസിൽ യാതൊരു നടപടിയും പൊലിസിന്റെ ഭാഗത്തുനിന്നുുണ്ടായിട്ടില്ല.

ഓഗസ്റ്റ് 30ന് എസ് പി ഓഫിസിലേക്കു വിളിച്ചെങ്കിലും കേസിന്റെ നമ്പർ പറയുമ്പോൾ പതിവുപോലെ ആളില്ലെന്ന മറുപടിയാണ് കിട്ടിയത്. ഉടൻ കൊണ്ടോട്ടി പൊലിസ് സ്റ്റേഷനിൽ വിളിച്ചെങ്കിലും മാതാവുമായി പൊലിസ് സംസാരിച്ച് ഒത്തുതീർപ്പിൽ എത്തിച്ചതായുള്ള മറുപടിയാണ് പരാതിക്കാരന് ലഭിച്ചത്. എസ് പി ഓഫിസിൽ നിന്ന് ഇതിന്റെ കടലാസ് ലഭിക്കുമെന്നും പരാതിക്കാരനെ കൊണ്ടോട്ടി പൊലിസ് അറിച്ചിരുന്നു.

പരാതിക്കാരനായ താൻ അറിയാതെ തന്റെ മകളുടെ കേസിൽ എങ്ങനെയാണ് ഒത്തു തീർപ്പിൽ എത്തുക. രണ്ടു ലക്ഷം രൂപവരെ വാഗ്ദാനം ചെയ്തതായും മുനീർ ആരോപിച്ചു. തന്റെ മകളെ പീഡിപ്പിച്ച ഉസ്താദിനെ മാതൃകാപരമായി ശിക്ഷിക്കുന്നതുവരെ താൻ പോരാടുമെന്നും മുനീർ വ്യക്തമാക്കി. മലപ്പുറത്തെ ചൈൽഡ് ലൈൻ പ്രവർത്തകരും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഈ കേസിൽ സ്വീകരിച്ചിരിക്കുന്നത്. പോക്സോ കേസ് ഉണ്ടായാൽ ഒരു മാസത്തികം അന്വേഷണം പൂർത്തിയാക്കി എഫ് ഐ ആർ കോടതിയിൽ ഹാജരാക്കണമെന്ന് പോക്സോ നിയമം അനുശാസിക്കുമ്പോഴാണ് ഇരയുടെ ശബ്ദരേഖയുൾപ്പെടെയുള്ള പീഡനക്കേസിൽ പൊലിസും രാഷ്ട്രീയ സാമുദായിക നേതൃത്വവുമെല്ലാം പ്രതിയായ ഉസ്താദിനെ ഏതറ്റംവരെയും പോയാലും രക്ഷിക്കാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.

- എല്ലാ മലയാളികൾക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ തിരുവോണ ആശംസകൾ. തിരുവോണ ദിനത്തിൽ (08/09/2022 -വ്യാഴാഴ്ച) ഓഫീസ് അവധി ആയതിനാൽ മറുനാടൻ മലയാളി സൈറ്റ് അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP