Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൂപ്പർതാരചിത്രത്തിന്റെ ഓവർസീസ് റേറ്റ്; ഒരു കോടിയിലധികം ആളുകൾ കണ്ട ട്രയിലർ; മികച്ച പാട്ടുകളും ആക്ഷൻ സീനുകളും; സിജു വിൽസൺ അടുത്ത സൂപ്പർ സ്റ്റാർ എന്ന് സംവിധായകൻ; ഗോകുലം മൂവിസിന്റെ വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് എത്തുന്നത് ഓണം വിന്നറാകുമെന്ന പ്രതീക്ഷയോടെ

സൂപ്പർതാരചിത്രത്തിന്റെ ഓവർസീസ് റേറ്റ്; ഒരു കോടിയിലധികം ആളുകൾ കണ്ട ട്രയിലർ; മികച്ച പാട്ടുകളും ആക്ഷൻ സീനുകളും; സിജു വിൽസൺ അടുത്ത സൂപ്പർ സ്റ്റാർ എന്ന് സംവിധായകൻ; ഗോകുലം മൂവിസിന്റെ വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് എത്തുന്നത് ഓണം വിന്നറാകുമെന്ന പ്രതീക്ഷയോടെ

അഖിൽ രാമൻ

കൊച്ചി:സൂപ്പർ താരചിത്രങ്ങളുടെ ഓവർസീസ് റേറ്റ് സ്വന്തമാക്കി പത്തൊൻപതാം നൂറ്റാണ്ട് റീലിസിനു മുൻപ് തന്നെ ജൈത്രയാത്രയക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഓവർസിസ് റേറ്റിൽ മോഹൻലാൽ ചിത്രങ്ങളോട് കിടപിടിക്കുന്ന തുക സ്വന്തമാക്കാനായത് അണിയറപ്രവർത്തകർക്ക് വലിയ ആവേശമായിട്ടുണ്ട്. ഫാർസ് ഫിലിമാണ് വൻവില നൽകി പത്തൊൻപതാം നൂറ്റാണ്ടിന്റെ ഗൾഫ് രാജ്യങ്ങളിലെ വിതരണാവകാശം കൈവശത്താക്കിയിരിക്കുന്നത്.

സിനിമ കണ്ടതിന് ശേഷമാണ് ഇവർ ചിത്രത്തിന്റെ ഓവർസീസ് തുക നൽകിയത് എന്നത് സിനിമാആരാധകരുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. സിജു വിൽസണിനെ നായകനാക്കി വിനയൻ ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ട് റീലീസാവാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. സൂപ്പർതാരചിത്രങ്ങൾ ഇല്ലാത്ത ഓണം സീസണിൽ ഏറ്റവും പ്രതീക്ഷ ഉള്ള ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്.

അൽഫോൻസ് പുത്രൻ പ്രൃത്ഥിരാജ് ടീമിന്റെ ഗോൽഡ് ഓണത്തിനെത്തില്ലെന്ന് അണിയറപ്രവർത്തകർ തന്നെ അറിയിച്ച സാഹചര്യത്തിൽ പത്തൊൻപതാം നൂറ്റാണ്ടും തെക്കൻ തല്ല് കേസുമാണ് ഓണചിത്രങ്ങളായി വരുന്നത്. ഓണ ചിത്രങ്ങൾ എന്ന പേരിൽ വന്ന ഈ ആഴ്ചയും കഴിഞ്ഞ ആഴ്ചയും എത്തിയ മലയാള സിനിമകൾക്ക് മികച്ച അഭിപ്രായം നേടാനായിട്ടില്ല. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ടീസറും ട്രയിലറും വലിയ ഓളമാണ് ഉണ്ടാക്കിയത്. ഒരു കോടിയിൽ ഏറേ ആളുകളാണ് ചിത്രത്തിന്റെ ട്രയിലർ കണ്ടത്്. യൂട്യുബിൽ റീലീസായ പാട്ടുകൾക്കും വലിയ സ്വീകാര്യതയാണ് ഉണ്ടായത്.

ഗോകുലം ഗോപാലൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ വിഷ്വലുകളും ആവിഷ്‌കാരവും ഇതിനകം തന്നെ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. വലിയ ക്യാൻവാസിലാണ് ആറാട്ടുപുഴ വേലായുധപണിക്കർ എന്ന പോരാളിയുടെ കഥ വിനയൻ ഒരുക്കിയിരിക്കുന്നത്. സിജു വിൽസൺ എന്ന താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. സിജു വിൽസൺ മലയാളത്തിന്റെ അടുത്ത സൂപ്പർതാരമാണെന്നും പാൻ ഇന്ത്യൻ സിനിമയാണ് പത്തൊന്മ്പതാം നൂറ്റാണ്ട് എന്നുമാണ് ചിത്രത്തിന്റെ സംവിധായകനായ വിനയൻ പറയുന്നത്.

പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ ഒരുപാട് ആളുകളുടെ രണ്ടു വർഷത്തിലേറെയുള്ള അദ്ധ്വാനത്തിന്റെയും, സിനിമയെന്ന ആവേശത്തിന്റെയും ഫലമായി ഉണ്ടായ സൃഷ്ടിയാണ്. ഇതു വരെ നമ്മുടെ ചരിത്രസിനിമകളിലൊന്നും പ്രതിപാദിക്കാത്ത ആ കാലഘട്ടത്തിലെ വളരെ തീക്ഷ്ണമായ ചില വിഷയങ്ങളും. അധസ്ഥിത ജനതയ്ക്കു വേണ്ടി അന്ന് ധീര പോരാട്ടം നടത്തിയ ഒരു നവോത്ഥാന നായകന്റെ ജീവിതവുമാണ് ഈ സിനിമയിലൂടെ പറയുന്നത്..കേരളം മറന്ന ചരിത്ര പുരുഷനെ മലയാളിക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് പത്തൊമ്പതാം നൂറ്റാണ്ടെന്നും ചിത്രത്തിന്റെ പ്രമോഷന് എത്തിയ സംവിധായകൻ വിനയൻ പറഞ്ഞു.

വിനയൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും.

സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘടന രംഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു.

വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ കണ്ട്രോളർ : രാജൻ ഫിലിപ്പ്. പിആർ ആൻഡ് മാർക്കറ്റിങ് : കണ്ടന്റ് ഫാക്ടറി. അസോഷ്യേറ്റ് ഡയറക്ടർ ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടർ സംഗീത് വി എസ്., അർജ്ജുൻ എസ് കുമാർ, മിഥുൻ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം.എസ്., അളകനന്ദ ഉണ്ണിത്താൻ, പ്രൊഡക്ഷൻ മാനേജർ ജിസ്സൺ പോൾ, റാം മനോഹർ, പിആർഒ വാഴൂർ ജോസ്, എ.എസ്. ദിനേശ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP