Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നാട്ടിൽ നിന്ന് ഒരാൾ മന്ത്രിയായതിൽ സന്തോഷം; നല്ലത് ചെയ്യാൻ സാധിക്കട്ടെ': എം.ബി.രാജേഷിന് ആശംസ അറിയിച്ച് വി.ടി.ബൽറാം

'നാട്ടിൽ നിന്ന് ഒരാൾ മന്ത്രിയായതിൽ സന്തോഷം; നല്ലത് ചെയ്യാൻ സാധിക്കട്ടെ': എം.ബി.രാജേഷിന് ആശംസ അറിയിച്ച് വി.ടി.ബൽറാം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സ്പീക്കർ പദവി ഒഴിഞ്ഞ് മന്ത്രിയായി ചുമതലയേറ്റ എം.ബി.രാജേഷിന് ആശംസ അറിയിച്ച് കെപിസിസി ഉപാധ്യക്ഷൻ വി.ടി.ബൽറാം. നാട്ടിൽ നിന്ന് ഒരാൾ മന്ത്രിയായതിൽ സന്തോഷമെന്നും നാടിന് പ്രയോജനപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ബൽറാം പറഞ്ഞു.

'അദ്ദേഹം എംഎൽഎ ആയതിന് ശേഷം മൂന്നുനാല് തവണ നേരിൽ കണ്ടിരുന്നു. മണ്ഡലത്തിലെ സ്‌കൂളിലെയും കോളജിലെയും കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുന്ന വേളയിൽ ഒരേ വേദിയിൽ എത്തിയിരുന്നു. മന്ത്രിസഭ രൂപീകരണ സമയത്ത് തന്നെ അദ്ദേഹം മന്ത്രിയാകേണ്ടതായിരുന്നു. എന്നാൽ അന്ന് സ്പീക്കറായി നിയോഗിച്ചു. ഇപ്പോൾ മന്ത്രിയാക്കി മാറ്റാൻ അവരുടെ പാർട്ടി തീരുമാനിച്ചു. വോട്ടറെന്ന നിലയിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.'ബൽറാം പറഞ്ഞു.

സ്പീക്കർ പദവി ഒഴിഞ്ഞ എം.ബി.രാജേഷ് പിണറായി മന്ത്രിസഭയിലെ അംഗമായി ചൊവ്വാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു.. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവിൽ തദ്ദേശം, എക്‌സൈസ് എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതലയാണ് നൽകിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP