Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലയാളി ക്രിക്കറ്റ് ക്ലബിന് ഓസ്ട്രലിയൽ സ്പോർട്സ് കൗൺസിൽ അംഗീകാരം; കൈരളി തണ്ടേഴ്‌സ് അംഗങ്ങൾക്ക് അഭിമാന നിമിഷം

മലയാളി ക്രിക്കറ്റ് ക്ലബിന് ഓസ്ട്രലിയൽ സ്പോർട്സ് കൗൺസിൽ അംഗീകാരം; കൈരളി തണ്ടേഴ്‌സ് അംഗങ്ങൾക്ക് അഭിമാന നിമിഷം

ജോഗേഷ് കാണക്കാലിൽ

പെന്റിത്ത്: മലയാളി ക്രിക്കറ്റ് ക്ലബ് കൈരളി തണ്ടേഴ്‌സ് പെന്റിത്തിന്റെ മൂന്നമത് ജേഴ്‌സി ലോഞ്ചിംഗും, ഓണാഘോഷവും ഹാരോൾഡ് കോർണർ കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. ക്രിക്കറ്റ് എന്നത് വിജയിക്കാൻ വേണ്ടി മാത്രം ഉള്ള കളിയല്ലന്നും മറിച്ച് വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന ഒരു മഹത്തായ ഒരു മാധ്യമമാണെന്നും. ഇന്ത്യക്കാരുടെ ക്രിക്കറ്റനോട് ഉള്ള അഭിനിവേശം ആകർഷകമാണെന്നും സ്റ്റുവർട്ട് ഐറിസ് എംപി പറഞ്ഞു. ജേഴ്‌സി ലോഞ്ചിങ് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 ൽ സ്ഥാപിതമായ കൈരളി തണ്ടേഴ്‌സ് പെന്റിത്ത് എന്ന ക്രിക്കറ്റ് ക്ലബ് ന്യൂ സൗത്ത് വെയിൽസ് ഫെയർ ട്രേഡിംഗിൽ രജിസ്റ്റർ ചെയ്തതാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ പ്രവർത്തനങ്ങളുടെയും, സ്‌പോർട്ട്‌സ് രംഗത്തെ വിജയങ്ങളുടെയും ഭാഗമായി ക്ലബിന് ന്യൂ സൗത്ത് വെയിൽസ് സ്‌പോർട്ട്‌സ് ഡിവഷനിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ ഗ്രാന്റും ഓസ്ട്രലിയൻ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചു. അതിനൊപ്പം മറ്റു ഗ്രാന്റുകളും. സ്പോർട്സ് ആൻഡ് ടൂറിസം മന്ത്രി സ്റ്റുവർട്ട് ഐറിസിൽ നിന്ന് ക്ലബ് ഭാരവാഹികൾ ചെക്ക് ഏറ്റുവാങ്ങി.

2019 ലെ കെ റ്റി പി ഗെയിൻ കപ്പ്, കെറ്റി പി വിന്റർ കോപറ്റീഷൻ, വയോംഗ് കപ്പ് വിന്നർ 2021, ബ്ലാക്ക് ടൗൺ ഗ്രേഡ് 6 ഫൈനലിസ്റ്റ് എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ക്ലബിന് കഴിഞ്ഞു.കേരളത്തിന്റെ തനതുകലാ രൂപങ്ങളും, സംഗീതവും നൃത്തവും പാട്ടും എല്ലാം ചേർന്ന് ഒരു സാംസ്‌കാരിക പരിപാടിയായി ജേഴ്‌സി അവതരണവും ഓണാഘോഷവും മാറി.

ക്ലബിന്റെ ചെയർമാനും ക്യാപ്റ്റനുമായി ഷൈൻ മുരളി, കമ്മറ്റി അംഗങ്ങളായി മഹേഷ് പണിക്കർ, ജോയി ജേക്കബ്, സണ്ണി മാത്യം, മനോജ് കൂര്യൻ, ജിതിൻ ജോർജ്, അബിൻ യോഹന്നാൻ, സചിത് ആനന്ദ്, കേശവ് മോഹൻ, ഐസക് ജോർജ് എന്നിവർ പ്രവർത്തിക്കുന്നു.

ഫോട്ടോ : സുരേഷ് പോക്കാട്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP