Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു; ചടങ്ങിൽ സംബന്ധിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും; എം വി ഗോവിന്ദൻ കൈകാര്യം ചെയ്ത തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകൾ തന്നെ രാജേഷിന് ലഭിച്ചേക്കും; വകുപ്പുകൾ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയെന്ന് രാജേഷ്; പേഴ്‌സണൽ സ്റ്റാഫിലും കാര്യമായി മാറ്റങ്ങളുണ്ടാകില്ല

എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു; ചടങ്ങിൽ സംബന്ധിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും; എം വി ഗോവിന്ദൻ കൈകാര്യം ചെയ്ത തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകൾ തന്നെ രാജേഷിന് ലഭിച്ചേക്കും; വകുപ്പുകൾ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയെന്ന് രാജേഷ്; പേഴ്‌സണൽ സ്റ്റാഫിലും കാര്യമായി മാറ്റങ്ങളുണ്ടാകില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പീക്കർ പദവി രാജിവച്ച എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഗോവിന്ദൻ മാസ്റ്റർ കൈകാര്യം ചെയ്ത തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകൾ തന്നെയായിരിക്കും എംബി രാജേഷിന് നൽകുക. അതേസമയം, വകുപ്പുകൾ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് സത്യപ്രതിജ്ഞ ചടങ്ങിന് മുൻപ് എംബി രാജേഷ് പറഞ്ഞിരുന്നു.

ഏതാണ് വകുപ്പ് എന്ന് അറിയില്ല. ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ അറിയിപ്പ് വരണമെന്നാണ് അദ്ദേഹം പറഞ്ഞത്. 'പാർട്ടി താൽപ്പര്യവും ജനതാൽപ്പര്യവും ഉയർത്തി പിടിച്ചാണ് ഇതുവരെ പ്രവർത്തിച്ചത്. പാർട്ടി അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കും.' എല്ലാവരുടെയും സഹകരണവും പിന്തുണയും തുടർന്നും ഉണ്ടാകണമെന്നും എംബി രാജേഷ് അഭ്യർത്ഥിച്ചിരുന്നു.

അതേസമയം രാജേഷ് മന്ത്രിയാകുമ്പോവും പേഴ്സണൽ സ്റ്റാഫിൽ വലിയ അഴിച്ചുപണി വേണ്ടെന്നാണ് പാർട്ടി നിർദ്ദേശം നൽകിയിരിക്കുന്നത്. തദ്ദേശ, എക്‌സൈസ് വകുപ്പുകൾ തന്നെ ലഭിക്കുമെന്ന് ഉറപ്പായതോടെ തന്റെ ഒപ്പമുണ്ടായിരുന്നവരെല്ലാം അതേരീതിയിൽ തുടരട്ടെയെന്നാണ് ഗോവിന്ദന്റെ നിലപാട്. അതേസമയം തനിക്ക് വേണ്ടപ്പെട്ടവരെ ഒപ്പം നിറുത്തണമെന്ന് രാജേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്റ്റാഫുകളിൽ മാറ്റം വരുത്തിയില്ലെങ്കിലും ഓരോരുത്തരുടെയും ചുമതലകളിൽ മാറ്റം വരുത്തുമെന്നാണ് വിവരം. തദ്ദേശ, എക്‌സൈസ് വകുപ്പുകളുടെ പ്രവർത്തനം ഉൾപ്പെടെ കഴിഞ്ഞ സിപിഎം സംസ്ഥാന സമിതിയിൽ വിമർശനത്തിന് വിധേമായിരുന്നു. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ പലരും ഗോവിന്ദന്റെ ഏറെ അടുപ്പക്കാരാണ്. ഇവർ പലരും ഫയലുകളിൽ സ്വന്തം നിലയിൽ തീരുമാനമെടുക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. രാജേഷ് ഇത്തരം നടപടികൾ അംഗീകരിക്കില്ലെന്ന് ഉറപ്പാണ്.

സെക്രട്ടറിയേറ്റ് അനകസ് ഒന്നിലെ അഞ്ചാം നിലയിലാണ് തദ്ദേശ വകുപ്പ് മന്ത്രിയുടെ ഓഫീസ്. പാലക്കാട് എംപിയായും സ്പീക്കറായും മികച്ച പ്രവർത്തനം കാഴ്ചവച്ചതിനെ തുടർന്നാണ് എം.ബി.രജേഷിനെ മന്ത്രിസഭയിലേക്കു പരിഗണിച്ചത്. തൃത്താല മണ്ഡലത്തിൽ നിന്നാണ് എംബി രാജേഷ് സഭയിലെത്തുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എംബി രാജേഷ് പ്രവർത്തിച്ചു. 2009ലും 2014ലും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എംപി. നിലവിൽ സിപിഐഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.

എംബി രാജേഷിന് പകരം സ്പീക്കറായി തെരഞ്ഞെടുത്ത ഷംസീറിന്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്റ്റംബർ 12ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. എം.ബി രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് നിലവിൽ സഭാനാഥന്റെ ഉത്തരവാദിത്വം നിർവഹിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP