Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്റെ കുഞ്ഞിനെ ഇവിടെ തനിച്ചാക്കി ഞാൻ വരില്ല, അവൾക്ക് ഒറ്റയ്ക്ക് പേടിയാ, അവളെന്നെ പിരിഞ്ഞ് ഒരിടത്തും പോയിട്ടില്ല'; നെഞ്ചു പിളർന്ന് രജനിയുടെ രോദനം; അഭിരാമി തിരികെ വരുമെന്ന കാത്തിരിപ്പ് പൊലിഞ്ഞതോടെ സർവ്വരും തകർന്നു കുടുംബം; ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ബന്ധുക്കളും നാട്ടുകാരും

'എന്റെ കുഞ്ഞിനെ ഇവിടെ തനിച്ചാക്കി ഞാൻ വരില്ല, അവൾക്ക് ഒറ്റയ്ക്ക് പേടിയാ, അവളെന്നെ പിരിഞ്ഞ് ഒരിടത്തും പോയിട്ടില്ല'; നെഞ്ചു പിളർന്ന് രജനിയുടെ രോദനം; അഭിരാമി തിരികെ വരുമെന്ന കാത്തിരിപ്പ് പൊലിഞ്ഞതോടെ സർവ്വരും തകർന്നു കുടുംബം; ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ബന്ധുക്കളും നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

റാന്നി: തെരുവു നായയുടെ കടിയേറ്റ് റാന്നിയിലെ അഭിമാരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുമ്പോഴും അവളുടെ മാതാപിതാക്കൾ പ്രതീക്ഷ കൈവിട്ടിരുന്നില്ല. മൂന്ന് തവണ വാക്‌സിൻ എടുത്തു എന്ന ആത്മവിശ്വാസവും അവർക്ക് ഉണ്ടായിരുന്നു. എന്നാൽ, അതെല്ലാം വൃഥാവിലാകുന്നത് അവർ നേരിൽ കണ്ടു. മകൾ തിരികെ വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന മാതാവിനെ സംബന്ധിച്ചിടത്തോളം അത് താങ്ങാൻ കഴിയുന്നത് ആയിരുന്നല്ല. അവർ അലമുറയിട്ടു കരഞ്ഞത് നെഞ്ചു പിളരുന്ന കാഴ്‌ച്ചയായി മാറി.

'എന്റെ കുഞ്ഞിനെ ഇവിടെ തനിച്ചാക്കി ഞാൻ വരില്ല, അവൾക്ക് ഒറ്റയ്ക്ക് പേടിയാ, അവളെന്നെ പിരിഞ്ഞ് ഒരിടത്തും പോയിട്ടില്ല.' അഭിരാമിയുടെ മൃതദേഹം മോർച്ചറിയിൽവെച്ച ശേഷം വീട്ടിലേക്കു പോകാൻ കാറിൽകയറ്റാൻ ശ്രമിച്ചപ്പോൾ പോകാൻ തയ്യാറാകാതെ അമ്മ രജനി പൊട്ടിക്കരയുകയായിരുന്നു.

ഭർത്താവ് ഹരീഷിന് രജനിയെ കെട്ടിപ്പിടിച്ച് ഒപ്പം വിതുമ്പാനല്ലാതെ ആശ്വസിപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല. ആന്റോ ആന്റണി എംപി.യും പ്രമോദ് നാരായൺ എംഎ‍ൽഎ.യും അഭിരാമിയുടെ മാതാപിതാക്കൾക്കൊപ്പമെത്തിയ രണ്ടുപേരും ചേർന്ന് ആശ്വാസവാക്കുകൾ പറഞ്ഞ് ഇവരെ കാറിൽ കയറ്റുകയായിരുന്നു.

റാന്നി മാർത്തോമ്മാ മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം. കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയൽനിന്ന് മൃതദേഹം 5.30-നാണ് ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മോർച്ചറി വരാന്തയിലേക്ക് എടുത്തിട്ടും പുറത്തിറങ്ങാതെ ഹരീഷും രജനിയും കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് ആംബുലൻസിൽതന്നെ ഇരുന്നു. 15 മിനിട്ടിലധികം ആംബുലൻസിൽ ഇരുന്ന മാതാപിതാക്കളെ പ്രമോദ് നാരായൺ എംഎ‍ൽഎ.യാണ് ആശ്വസിപ്പിച്ച് പുറത്തിറക്കിയത്.

എംഎ‍ൽഎ.യും കെപിസിസി.സെക്രട്ടറി റിങ്കു ചെറിയാനും ആംബുലൻസെത്തുന്നതും കാത്ത് ആശുപത്രിയിലുണ്ടായിരുന്നു. ചികിത്സയിൽകഴിയുന്ന ബന്ധുവിനെ കാണാൻ ആശുപത്രിയിലെത്തിയ വൃന്ദാവനം സ്വദേശിയായ പ്രസാദ് തന്റെ കാറിൽ ഹരീഷിനെയും രജനിയെയും വീട്ടിലെത്തിക്കാൻ തയ്യാറായി. ഈ കാറിലാണ് ഇവരെ റാന്നിയിൽനിന്ന് പെരുനാട്ടിലെ വീട്ടിലെത്തിച്ചത്.

ഴിഞ്ഞ വെള്ളിയാഴ്ച മുതൽ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലുണ്ടായിരുന്ന കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളും ഡോക്ടർമാരും നഴ്‌സുമാരുമടക്കമുള്ള ജീവനക്കാരുമെല്ലാം അഭിരാമിക്കു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. തെരുവുനായയുടെ കടിയേറ്റു ഗുരുതരാവസ്ഥയിൽ അഡ്‌മിറ്റ് ചെയ്ത അവളുടെ തിരിച്ചുവരവിനായി അവരെല്ലാം കാത്തിരുന്നു.

പക്ഷേ, വിധി മറിച്ചായിരുന്നു. ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ അഭിരാമിയുടെ നില അതീവ ഗുരുതരാവസ്ഥയിലായതായി ഹരീഷിനോട് ആശുപത്രി സൂപ്രണ്ടും മെഡിക്കൽ ബോർഡ് കൺവീനറുമായ ഡോ.കെ.പി. ജയപ്രകാശ് പറഞ്ഞതോടെ തീവ്രപരിചരണ വിഭാഗത്തിൽ കൂട്ടക്കരച്ചിലുയർന്നു. പക്ഷേ, അപ്പോഴും പ്രതീക്ഷ കൈവിടാതെ രജനി പറഞ്ഞു കൊണ്ടിരുന്നു, ''എന്റെ കുഞ്ഞ് എന്റെ കൈപിടിച്ചു വീട്ടിലോട്ട് പോരും. ഇന്നലെയും ഇതുപോലെ തലച്ചോറിലേക്കുള്ള ഓക്‌സിജൻ കുറഞ്ഞ കാര്യം ഡോക്ടർ പറഞ്ഞതാ. 27ൽ നിന്ന് 90 ലേക്ക് പിന്നെ ഓക്‌സിജൻ വന്നു. എന്റെ കുഞ്ഞ് രക്ഷപ്പെടും''. ആശുപത്രിയിലെത്തിയ ഇരുവരുടെയും ബന്ധുക്കളും അയൽക്കാരും ആ പ്രതീക്ഷ പങ്കിട്ട് കണ്ണീരടക്കി ആശ്വാസവാക്കുകൾ പറഞ്ഞുകൊണ്ടിരുന്നു.

''ഇത്രയും നല്ല മിടുക്കിക്കുഞ്ഞ് വേറെയില്ല. ഞങ്ങളുടെയെല്ലാം ഓമനയായിരുന്നു അവൾ''- അയൽവാസിയായ അനിത ഏങ്ങലടക്കി പറഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകിയതിനാൽ മൊബൈലിൽ വന്ന ഫോൺകോളുകൾ പോലും അവർക്ക് കാണാനായില്ല. ചിലർ രജനിയുടെ മുന്നിലിരുന്ന് കരയാൻ കഴിയാതെ ഐസിയുവിന് പുറത്തിറങ്ങി വാവിട്ടു നിലവിളിച്ചു.

''ഒരു ചെറിയ അനക്കമെങ്കിലും കിട്ടിയാൽ എന്റെ കുഞ്ഞിനെ അവർ രക്ഷപ്പെടുത്തും. എന്റെ കുഞ്ഞ് എനിക്കുള്ളതാണെങ്കിൽ എന്റെയൊപ്പം പോരും''- വേദന കടിച്ചമർത്തി ഹരീഷ് പുറത്തിറങ്ങി ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ 1.40ന് അഭിരാമിയുടെ മരണം സ്ഥിരീകരിച്ചതോടെ മരണവീടുപോലെയായി ഐസിയു. കരച്ചിലടക്കി നിന്ന എല്ലാവരും നിയന്ത്രണം വിട്ട് നിലവിളിച്ചു.

ഓഗസ്റ്റ് 13 രാവിലെ 7 മണിക്കാണ് പെരുനാട് കാർമൽ എൻജിനീയറിങ് കോളജ് റോഡിൽ വച്ച് അഭിരാമിയെ തെരുവു നായ കടിച്ചത്. പിന്നാലെ 7.30: പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തി. വണ്ടി കിട്ടാഞ്ഞതിനാൽ ഇരുചക്ര വാഹനത്തിലാണു കുഞ്ഞിനെ എത്തിച്ചത്. എന്നാൽ, അവിടെ ഡോക്ടറില്ലായിരുന്നു. ഇത് ആരോഗ്യ സംവിധാനത്തിലെ ആദ്യ വീഴ്‌ച്ചയായി മാറി. പിന്നീട് പത്ത് മണിയോടെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. മുറിവ് കഴുകി വൃത്തിയാക്കി. പെരുനാട് പിഎച്ച്‌സിയിൽ ആംബുലൻസിനായി കുറച്ചു സമയം കാത്തു നിന്നെങ്കിലും കിട്ടിയില്ല. പെരുനാട് പൊലീസ് ഇടപെട്ട് ഓട്ടോ വിളിച്ചു നൽകി.

10.55 മണിയോടെയാണ് ആദ്യ ഡോസ് വാക്‌സീൻ നൽകിയത്. ഇമ്യുണോ ഗ്ലോബുലിൻ ആണു നൽകിയത്. ഓഗസ്റ്റ് 16 രാവിലെ 11ന് രണ്ടാമത്തെ ഡോസ് പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽനിന്ന് എടുത്തു. നൽകിയത് ആന്റി റാബിസ് വാക്‌സീൻ. ഓഗസ്റ്റ് 20 രാവിലെ 10.50ന് മൂന്നാമത്തെ ഡോസ് പെരുനാട് നിന്ന് എടുത്തു. ആന്റി റാബിസ് വാക്‌സീനാണു നൽകിയത്. സെപ്റ്റംബർ 10ന് നാലാമത്തെ ഡോസ് എടുക്കാൻ എത്തണമെന്നും അറിയിച്ചു.

അതിനിടെ സെപ്റ്റംബർ ഒന്നിന് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നു പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എക്‌സ്‌റേ എടുത്തു േശഷം കുഴപ്പമില്ലെന്നു പറഞ്ഞു മടക്കി. രണ്ടാം തീയ്യതി വായിൽനിന്നു നുരയും പതയും വരികയും ദൃഷ്ടി മറയുകയും ചെയ്തതിനെ തുടർന്നു വൈകിട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. സ്ഥിതി വഷളായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയാിരുന്നു. തുടർന്ന് കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. അഭിരാമിയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. സാംപിളുകൾ പരിശോധനയ്ക്കായി പുണെ, തിരുവനന്തപുരം ലാബുകളിലേക്ക് അയച്ചു. ആരോഗ്യനില ഗുരുതരമായിരുന്നു. സെപ്റ്റംബർ അഞ്ചിന് അഭിരാമി മരണപ്പെടുകയാണ് ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP