Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണയഗാനവുമായി വീണ്ടും ഹരിചരൺ; 'ബൈനറി'യിലെ യുഗ്മഗാനം റിലീസായി

പ്രണയഗാനവുമായി വീണ്ടും ഹരിചരൺ; 'ബൈനറി'യിലെ യുഗ്മഗാനം റിലീസായി

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: റൊമാന്റിക് ഗാനവിസ്മയവുമായി മലയാളത്തിൽ വീണ്ടും ദക്ഷിണേന്ത്യൻ ഗായകൻ ഹരിചരൺ. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം 'ബൈനറി' യിൽ ഹരിചരണും പുതമുഖ ഗായിക പൂജാ സന്തോഷും ആലപിച്ച യുഗ്മ ഗാനം റിലീസായി. സംഗീതാസ്വാദകർ നെഞ്ചിലേറ്റിയ ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച ഹരിചരൺ വീണ്ടും മലയാളത്തിൽ ഈ ഗാനത്തിലൂടെ പാടുകയാണ്.

പ്രശസ്ത ഗാനരചയിതാവും കവിയുമായ പി കെ ഗോപിയുടെ പ്രണയം തുളുമ്പുന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രദ്ധേയ സംഗീത സംവിധായകൻ രാജേഷ് ബാബു കെ ശൂരനാടാണ്. ഏറെ ഹൃദയഹാരിയായ ഈ ഗാനം സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് ചെയ്തത്. ഹരിചരണിന്റെ ശ്രുതിമധുരമായ പ്രണയഗാനം സംഗീതാസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു.

'ബൈനറിയുടെ ഓഡിയോ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചടങ്ങിൽ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യത്തിൽ റിലീസ് ചെയ്തിരുന്നു. ഡോ.ജാസിക് അലിയാണ് ബൈനറിയുടെ സംവിധായകൻ. മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

രാജ്യസുരക്ഷയും വ്യക്തികളുടെ സ്വകാര്യ ജീവിതവും പലപ്പോഴും സൈബർ കുറ്റവാളികളുടെ വലയിൽ കുരുങ്ങിപ്പോകുകയാണ്. ഇത്തരം കുറ്റവാളികളെ കണ്ടെത്തുക പോലും ഏറെ പ്രയാസകരമാണ്. അങ്ങനെ പുതിയ കാലത്തെ ജീവിതപരിസരങ്ങളിലൂടെ സൈബർലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് ബൈനറി. വളരെയേറെ ഉദ്വേഗജനകമായ മുഹൂർത്തങ്ങളും സസ്‌പെൻസുകളും കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന സൈബർ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘർഷഭരിതമായ ഒരു യാത്രയാണ് ബൈനറിയുടെ ഇതിവൃത്തം. കുറ്റാന്വേഷണ സ്വഭാവത്തിലുള്ള ഈ ചിത്രം കുടുംബപ്രേക്ഷകരെയും രസിപ്പിക്കും വിധമാണ് ഒരുക്കിയിട്ടുള്ളത്.

അഭിനേതാക്കൾ-ജോയി മാത്യു, സിജോയ് വർഗ്ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോൻ, നവാസ് വള്ളിക്കുന്ന് ലെവിൻ, നിർമ്മൽ പാലാഴി, കിരൺരാജ്, ബാനർ-ആർ സി ഗ്രൂപ്പ് പ്രൊഡക്ഷൻസ്, വോക്ക് മീഡിയ. സംവിധാനം- ഡോ.ജാസിക് അലി, നിർമ്മാണം- മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട്, തിരക്കഥ- ജ്യോതിഷ് നാരായണൻ, ബിനോയ് പി എം, സംഭാഷണം- രഘു ചാലിയാർ, ക്യാമറ-സജീഷ് രാജ്, രാഗേഷ് ചെലിയ, സെക്കന്റ് ഷെഡ്യൂൾ ക്യാമറ- ഹുസൈൻ അബ്ദുൾ ഷുക്കൂർ, ക്രിയേറ്റീവ് ഡയറക്ടർ- കൃഷ്ണജിത്ത് എസ് വിജയൻ, സംഗീതം-എം കെ അർജ്ജുനൻ, സംഗീത സംവിധായകൻ- (ഗാനങ്ങൾ, ആൻഡ് ബി ജി എം),പ്രൊജക്റ്റ് ഡിസൈനർ-രാജേഷ് ബാബു കെ ശൂരനാട്, എഡിറ്റർ- അമൃത് ലൂക്ക, ഗാനരചന- പി കെ ഗോപി, നജു ലീലാധർ, പി സി മുരളീധരൻ, അഡ്വ ശ്രീ രജ്ഞിനി, സജിതാ മുരളിധരൻ.പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് നെല്ലിക്കുന്നുമ്മേൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രശാന്ത് എൻ കാലിക്കട്ട്, സംഘട്ടനം- രാജേഷ് ബ്രൂസ്ലി, മേക്കപ്പ് അനൂപ് സാജു, കോസ്റ്റ്യും - മുരുകൻ, പി ആർ ഒ - പി ആർ സുമേരൻ, ഡിസൈൻസ്- മനോജ് ഡിസൈൻസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP