Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മീന്മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാർ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു; തമിഴ്‌നാട് സ്വദേശികളായ യാത്രക്കാരെ രക്ഷപ്പെടുത്തി

മീന്മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാർ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു; തമിഴ്‌നാട് സ്വദേശികളായ യാത്രക്കാരെ രക്ഷപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മീന്മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികളുടെ കാർ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു. കല്ലാറിൽനിന്ന് മീന്മുട്ടിയിലേക്കുപോയ കാറാണ് ഒഴുക്കിൽപ്പെട്ടത്. വിതുര കല്ലാറിൽനിന്നും മീന്മുട്ടിയിൽ ചേരുന്ന ചെറുതോട്ടിലാണ് കാർ ഒഴുകിപ്പോയത്. കാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ മൂന്നുപേർ വെള്ളം പൊങ്ങുന്നതു കണ്ട് കാറിൽനിന്ന് ഇറങ്ങി രക്ഷപ്പെട്ടു.

തിരുനെൽവേലിയിൽനിന്ന് വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാറാണ് മലവെള്ളപ്പാച്ചിലിൽ പെട്ടത്. മൂന്ന് പുരുഷന്മാരടങ്ങുന്ന സംഘമാണ് വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയത്. ഇതിനിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽ വാഹനം കുടുങ്ങി. പ്രദേശവാസികളുടെ സഹായത്തോടെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കാർ ഒലിച്ചുപോയത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

മീന്മുട്ടി വെള്ളച്ചാട്ടത്തിലേക്കു പോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്. ഈ ഭാഗത്തെ തോട്ടിലെ വെള്ളം പെട്ടെന്ന് ഉയരുകയായിരുന്നു. കാറിലേക്കു വെള്ളം കയറുന്നതു ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ കാറിൽനിന്ന് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. യാത്രക്കാർ പുറത്തിറങ്ങി മിനുട്ടുകൾക്കുള്ളിൽ കാർ തോട്ടിലേക്കു ഒലിച്ചുപോയി. തോട്ടിലെ പാറയിൽ കുടുങ്ങിയ കാറിനെ പുറത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്.

ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ബ്രൈമൂർ, പൊന്മുടി ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ട്. ഉച്ചയ്ക്കുശേഷമാണ് കാലാവസ്ഥയിൽ പെട്ടെന്നു മാറ്റമുണ്ടായത്. പൊന്മുടിക്കടുത്ത് മങ്കയം വിനോദസഞ്ചാര കേന്ദ്രത്തിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ ഇന്നലെ മരിച്ചിരുന്നു. ജില്ലയിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP