Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ലാസെടുപ്പിച്ചും അഭിമുഖം നടത്തിയും മാത്രം ഇനി അദ്ധ്യാപക അവാർഡ് നൽകും; 15 വർഷത്തിൽ കുറയാത്ത അദ്ധ്യാപനപരിചയമുള്ളവരെ നോമിനേറ്റ് ചെയ്യാം; ഓരോ വിഭാഗത്തിൽനിന്നും അഞ്ചുപേർക്ക് മാത്രമായി പുരസ്‌ക്കാരം നിജപ്പെടുത്തും; അദ്ധ്യാപക അവാർഡിലെ ഘടന പരിഷ്‌ക്കരിച്ചു

ക്ലാസെടുപ്പിച്ചും അഭിമുഖം നടത്തിയും മാത്രം ഇനി അദ്ധ്യാപക അവാർഡ് നൽകും; 15 വർഷത്തിൽ കുറയാത്ത അദ്ധ്യാപനപരിചയമുള്ളവരെ നോമിനേറ്റ് ചെയ്യാം; ഓരോ വിഭാഗത്തിൽനിന്നും അഞ്ചുപേർക്ക് മാത്രമായി പുരസ്‌ക്കാരം നിജപ്പെടുത്തും; അദ്ധ്യാപക അവാർഡിലെ ഘടന പരിഷ്‌ക്കരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊടുമൺ: സംസ്ഥാന അദ്ധ്യാപക അവാർഡിൽ വലിയ പരിഷ്‌ക്കരണം. പുരസ്‌ക്കാര നിർണയസമിതിയുടെ ഘടനയും മാർഗരേഖയും പരിഷ്‌കരിച്ചു. ഇനി കുറച്ചുപേർക്കേ അവാർഡ് നൽകേണ്ടതെന്നാണ് തീരുമാനം. പി.ടി.എ. എക്‌സിക്യുട്ടീവ് കമ്മിറ്റി/ എസ്.എം.സി., സ്റ്റാഫ് കൗൺസിൽ, സ്‌കൂൾ പാർലമെന്റ് അല്ലെങ്കിൽ ക്ലാസ് ലീഡർമാരുടെ കൂട്ടായ്മ എന്നിവയ്ക്ക് അവാർഡിനായി, 15 വർഷത്തിൽ കുറയാത്ത അദ്ധ്യാപനപരിചയമുള്ളവരെ നോമിനേറ്റ് ചെയ്യാം.

അദ്ധ്യാപനമികവ്, സംഘാടനമികവ്, സാമൂഹികപങ്കാളിത്തം എന്നിവയും നോമിനേഷന് പരിഗണിക്കും. എൽ.പി., യു.പി., സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നീ അഞ്ചുവിഭാഗത്തിനാണ് അവാർഡ്. ഓരോ വിഭാഗത്തിൽനിന്നും അഞ്ചുപേർക്കേ അവാർഡ് നൽകൂ.

പ്രൈമറി വിഭാഗത്തിന് എ.ഇ.ഒ.തല പരിശോധനസമിതിയുണ്ട്. സെക്കൻഡറി വിഭാഗം സമിതിയിൽ ഡി.ഇ.ഒ.യും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പരിശോധനസമിതിയിൽ ആർ.ഡി.ഡി./അസിസ്റ്റന്റ് ഡയറക്ടറും ചെയർമാനാണ്. ഈ സമിതികൾ, കളക്ടർ ചെയർമാനായ ജില്ലാ പരിശോധനസമിതിക്ക് വിവരങ്ങൾ കൈമാറും. നോമിനേഷൻ ലഭിക്കുന്ന അദ്ധ്യാപകരുടെ സ്‌കൂളുകളിൽ പ്രാഥമികപരിശോധനസമിതിയംഗങ്ങൾ ചെന്ന് വിവരങ്ങൾ വിലയിരുത്തും.

അൻപത് ശതമാനമോ അതിലധികമോ സ്‌കോർ നേടിയവരെമാത്രമേ അവാർഡിന് പരിഗണിക്കൂ. ജില്ലാ സമിതി ഇവ വീണ്ടും വിശദമായി പരിശോധിക്കും. അന്തിമലിസ്റ്റ് സംസ്ഥാനതലത്തിലേക്ക് അയയ്ക്കും. ജില്ലയിൽനിന്ന് രണ്ടുവീതം ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി അദ്ധ്യാപകരുടെയും ഓരോ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി അദ്ധ്യാപകരുടെയും പേരുകളാണ് സംസ്ഥാനതലത്തിലേക്ക് നൽകേണ്ടത്.

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായ സംസ്ഥാനതല സമിതിയാണ് അന്തിമമായി ജേതാക്കളെ തിരഞ്ഞെടുക്കുക. പ്രൊഫൈലിലെ വിവരങ്ങൾ സമിതി വിശദമായി പരിശോധിക്കും. ക്ലാസ് അവതരണം, അഭിമുഖം എന്നിവയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP