Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെഹ്‌റു ട്രോഫി: ഹീറ്റ്സിൽ ഒന്നാമത് എത്തിയിട്ടും കാരിച്ചാൽ ഫൈനൽ കാണാതെ പുറത്ത്; ഫൈനൽ ചിത്രമായി: പോരിനിറങ്ങുക നാല് ചുണ്ടൻ വള്ളങ്ങൾ

നെഹ്‌റു ട്രോഫി: ഹീറ്റ്സിൽ ഒന്നാമത് എത്തിയിട്ടും കാരിച്ചാൽ ഫൈനൽ കാണാതെ പുറത്ത്; ഫൈനൽ ചിത്രമായി: പോരിനിറങ്ങുക നാല് ചുണ്ടൻ വള്ളങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പുന്നമടക്കായലിൽ ആവേശത്തിരയുണർത്തി 68 ാമത് നെഹ്റു ട്രോഫി വള്ളംകളി കലാശപ്പോരിലേക്ക്. നെഹ്‌റു ട്രോഫി വള്ളംകളിയിൽ നാല് ചുണ്ടൻ വള്ളങ്ങൾ ഫൈനലിൽ പ്രവേശിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ പതാകയുയർത്തി മത്സരം ഉദ്ഘാടനം ചെയ്തു. പിന്നാലെ മൽസര വള്ളങ്ങളുടെ മാസ് ഡ്രിൽ നടന്നു.

ഹീറ്റ്സിൽ വേഗതയുടെ രാജാവായി പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാട്ടിൽ തെക്കതിലാണ് ഹീറ്റ്സിൽ ഫിനീഷ് ചെയ്തത്. 4.24 സെക്കൻഡ് കൊണ്ടാണ് കാട്ടിൽ തെക്കതിൽ ഫിനീഷിങ് പോയിന്റ് കടന്നത്.

ചുണ്ടൻ വള്ളങ്ങളുടെ ആദ്യ ഹീറ്റ്സിൽ പൊലീസ് ക്ലബിന്റെ ചമ്പക്കുളം ചുണ്ടൻ ആണ് ഒന്നാമത് എത്തിയത്. 3 വള്ളപ്പാടിനാണ് മറ്റ് വള്ളങ്ങളെ ചമ്പക്കുളം പിന്നിലാക്കിയത്. രണ്ടാം ഹീറ്റ്സിൽ കാട്ടിൽ തെക്കതിൽ ഒന്നാമതെത്തി. കഴിഞ്ഞ തവണത്തെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് കാട്ടിൽ തെക്കതിൽ തുഴയെറിഞ്ഞത്.

മൂന്നാം ഹീറ്റ്സിൽ യു.ബി സി കൈനകരിയുടെ കാരിച്ചാൽ ആണ് ഒന്നാമത് ഫിനീഷ് ചെയ്തത്. പായിപ്പാട് ആയിരുന്നു രണ്ടാമത്. നാലാം ഹീറ്റ്സിൽ ചുണ്ടൻ വള്ളങ്ങളിലെ ഇളമുറക്കാരൻ നിരണം ചുണ്ടൻ ആണ് ഒന്നാമത് എത്തിയത്. വാശിയേറിയ അഞ്ചാം ഹീറ്റ്സിൽ നടുഭാഗത്തെ പിന്നിലാക്കി പിബിസിയുടെ വീയപുരം ചുണ്ടൻ ഒന്നാമതെത്തി.

ഹീറ്റ്സിൽ ഒന്നാമത് എത്തിയിട്ടും മറ്റ് വള്ളങ്ങൾ മികച്ച സമയം രേഖപ്പെടുത്തിയതിനാൽ കാരിച്ചാൽ ചുണ്ടന് ഫൈനൽ കാണാതെ പുറത്ത് നിൽക്കേണ്ടി വന്നു. ചമ്പക്കുളം, കാട്ടിൽ തെക്കതിൽ, വീയപുരം, നടുഭാഗം എന്നിവയാണ് ഫൈനലിൽ കടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP