Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നെഹ്‌റു ട്രോഫി വള്ളംകളിക്ക് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ വന്നില്ലെങ്കിലും പൊലിമ ഒട്ടും കുറയില്ല; സാരംഗ് ഹെലികോപ്ടറുകൾ ഉൾപ്പെടുത്തി എയർ ഡിസ്‌പ്ലേ നടത്താൻ വ്യോമസേന; അനുമതി നൽകി സർക്കാരും; പീലി വിടർത്തിയാടുന്ന മയിലിനെ അനുസ്മരിപ്പിക്കുന്ന വിസ്മയ പ്രകടനത്തിന് ഒരുങ്ങി സേന

നെഹ്‌റു ട്രോഫി വള്ളംകളിക്ക് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ വന്നില്ലെങ്കിലും പൊലിമ ഒട്ടും കുറയില്ല; സാരംഗ് ഹെലികോപ്ടറുകൾ ഉൾപ്പെടുത്തി എയർ ഡിസ്‌പ്ലേ നടത്താൻ വ്യോമസേന; അനുമതി നൽകി സർക്കാരും; പീലി വിടർത്തിയാടുന്ന മയിലിനെ അനുസ്മരിപ്പിക്കുന്ന വിസ്മയ പ്രകടനത്തിന് ഒരുങ്ങി സേന

സായ് കിരൺ

ആലപ്പുഴ: ആലപ്പുഴ പുന്നമടക്കായലിൽ സെപ്റ്റംബർ നാലിന് നടക്കുന്ന അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടന സമയത്ത് എയർഫോഴ്സിന്റെ സാരംഗ് ഹെലികോപ്ടറുകൾ ഉൾപ്പെടുത്തി എയർ ഡിസ്‌പ്ലേ നടത്താൻ വ്യോമസേന തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങിലെ മുഖ്യാതിഥി.

എയർ ഡിസ്‌പ്ലേയ്ക്ക് അനുമതി തേടി ആലപ്പുഴ ജില്ലാ കളക്ടർ സർക്കാരിനെ സമീപിച്ചു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച് നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടന സമയത്ത് സാരംഗ് ഹെലികോപ്ടറുകളുടെ എയർ ഡിസ്‌പ്ലേ നടത്താൻ അനുമതി നൽകി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഏഷ്യയിലെ ഏറ്റവും വലിയ ജല മാമാങ്കമാണ് നെഹ്രുട്രോഫി വള്ളംകളി.

വ്യോമസേനയുടെ ശക്തി വിളിച്ചോതുന്ന എയർ ഡിസ്‌പ്ലേ ആയിരിക്കും വ്യോമസേനയുടെ സാംരംഗ് കോപ്ടറുകൾ നടത്തുക. നവീകരിച്ച നാല് ഹെലികോപ്ടറുകളുമായി വ്യോമാഭ്യാസത്തിലൂടെ കാണികളുടെ മനം കവരും. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിന്റെ സംസ്‌കൃത പദമാണ് സാരംഗ്. പീലി വിടർത്തിയാടുന്ന മയിലിനെ അനുസ്മരിപ്പിക്കുന്നതായി മാറും സാരംഗിന്റെ പ്രകടനം.

തെളിഞ്ഞ ആകാശത്തിൽ ഏകക്രമത്തിൽ നീങ്ങുന്ന സാരംഗിലെ അഡ്വാൻസ് ലൈറ്റ് ഹെലികോപ്ടറുകളുടെ പ്രകടനം കണ്ണിമ ചിമ്മാതെ കാണികൾക്ക് ആസ്വദിക്കാനാവും. മുകൾ വശത്ത് ചുവന്ന നിറവും താഴെ മയിൽപ്പീലി ചിത്രങ്ങളും സാരംഗ് ഹെലികോപ്ടറുകൾക്ക് പ്രൗഡമായ ഭംഗി നൽകും. ടീമംഗങ്ങളുടെ യൂണിഫോമിനും ചുവപ്പ് നിറമാണ്. നിരന്തരമായ പരിശീലനത്തിലൂടെയാണ് ഹെലികോപ്ടറുകളുടെ ഒരേ തരത്തിലുള്ള പറക്കൽ സാധ്യമാക്കുന്നത്. റോട്ടറി വിങ് പറക്കലിൽ അസ്ഥിരത ഉണ്ടാക്കുമെന്നതിനാൽ മറ്റു വിമാനങ്ങളെ അപേക്ഷിച്ച് ഹെലികോപ്ടറുകളുടെ ഏകക്രമമായ നീക്കം പ്രയാസകരമാണ്. ആത്മവിശ്വാസവും സംഘത്തിലെ മറ്റ് അംഗങ്ങളിലുള്ള വിശ്വാസവും യന്ത്രത്തിലുള്ള വിശ്വാസവുമാണ് സാരംഗിന്റെ അടിത്തറ. ഹെലികോപ്ടറുകളുടെ പ്രവർത്തനക്ഷമത കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും ചെയ്യും. മുൻപ് കഴക്കൂട്ടം സൈനിക സ്‌കൂളിലും സാരംഗ് ഹെലികോപ്ടറുകൾ വ്യോമാഭ്യാസ പ്രകടനം നടത്തിയിരുന്നു.

നെഹ്റു ട്രോഫി വള്ളംകളിയിലേക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ മുഖ്യമന്ത്രി ക്ഷണിച്ചത് കേരളത്തിൽ വൻ രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് വ്യോമസേനയുടെ നടപടി. അമിത്ഷായെ ക്ഷണിച്ചതെന്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടിരുന്നു. വിവാദമായതിന് പിന്നാലെ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് അമിത് ഷാ പിന്മാറിയിരുന്നു. ഗുജറാത്തിൽ അന്നേദിവസം നടക്കുന്ന റാലിയിൽ പങ്കെടുക്കേണ്ടതിനാലാണ് പിന്മാറ്റമെന്നാണ് വിവരം.

കായലിലെ കരുത്തിന്റെ ഏറ്റവും വലിയ ആവേശമായ നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പിന് 2.4 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാർ നൽകുന്നതിനു പുറമെ വേണ്ടിവരുന്ന തുക ടിക്കറ്റ് വിൽപ്പന, സ്പോൺസർഷിപ്പ് തുടങ്ങിയവയിലൂടെ സമാഹരിക്കും. മുൻ വർഷങ്ങളിലേതുപോലെ നഗരസഭയുടെ നേതൃത്വത്തിൽ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ കളക്ടർ ചെയർമാനായ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്കാണ് നടത്തിപ്പിന്റെ ചുമതല. നെഹ്റു ട്രോഫി ജലമേളയിൽ ആദ്യ ഒമ്പത് സ്ഥാനങ്ങളിൽ എത്തുന്ന വള്ളങ്ങളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ മാറ്റുരയ്ക്കുക. ആലപ്പുഴയുടെ ടൂറിസം സാധ്യതകളെ ലോകശ്രദ്ധയിലെത്തിക്കുന്നതിനുള്ള അവസരം എന്ന നിലയിലാണ് വള്ളംകളി നടത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP