Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശരീരത്തിനൊത്ത ഊരുള്ള പുലിയായിരുന്നെങ്കിൽ ഗോപാലന്റെ ജീവൻ അപകടത്തിലായേനെ; മാങ്കുളത്ത് വെട്ടേറ്റ് ചത്ത പുലിക്ക് രോഗബാധ ഉണ്ടായിരുന്നോ എന്ന് സംശയം; ഗോപാലനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി പറയുമ്പോഴും അന്തിമതീരുമാനം പോസ്റ്റ്‌മോർട്ടത്തിന് ശേഷം

ശരീരത്തിനൊത്ത ഊരുള്ള പുലിയായിരുന്നെങ്കിൽ ഗോപാലന്റെ ജീവൻ അപകടത്തിലായേനെ; മാങ്കുളത്ത് വെട്ടേറ്റ് ചത്ത പുലിക്ക് രോഗബാധ ഉണ്ടായിരുന്നോ എന്ന് സംശയം; ഗോപാലനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി പറയുമ്പോഴും അന്തിമതീരുമാനം പോസ്റ്റ്‌മോർട്ടത്തിന് ശേഷം

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: മാങ്കുളത്ത് വെട്ടേറ്റ് ചത്ത പുലിയുടെ ജഡം നാളെ രാവിലെ പോസ്റ്റുമോർട്ടം നടത്തും .പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടിയെന്ന് വനംവകുപ്പ് അധികൃതർ അറയിച്ചു.

കേന്ദ്ര വനംവന്യജീവി വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് പ്രത്യേക കമ്മിറ്റി രൂപീകരിച്ചാണ് പോസ്റ്റുമോർട്ടം നടത്തുക.ഡിഎഫ്ഒയാണ് കമ്മറ്റിയുടെ ചെയർമാൻ. പുലിയെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ അടിമാലി ചിക്കനാംകുടി നിവാസി ഗോപാലനെതിരെ കേസെടുക്കേണ്ട സാഹചര്യം ഇല്ലന്നാണ് വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിട്ടുള്ളത്.

ഗോപാലന്റെ ജീവൻ രക്ഷപെട്ടത് ആശ്വാസമായെന്നും പുലിയെ കൊന്നതിന്റെ പേരിൽ ഗോപാലനെ ബുദ്ധിമുട്ടിക്കരുതെന്ന് താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ആത്മരക്ഷാർത്ഥമാണ് ഗോപാലൻ പുലിയെ കൊന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നറിഞ്ഞതെന്നും ഇക്കാര്യം കണക്കിലെടുത്താണ് ഗോപാലനെതിരെ കേസെടുക്കേണ്ട സാഹചര്യമില്ലന്ന് താൻ വിലയിരുത്തിയതെന്നും മന്ത്രി വിശദമാക്കിയിരുന്നു.

ഇന്ന് രാവിലെ 7 മണിയോടെയാണ് വീടിനടുത്തുള്ള കൃഷിയിടത്തിൽ വച്ച് പുലി ഗോപാലന് നേരെ ചാടിവീണത്.കൈവശം കരുതിയിരുന്ന വാക്കത്തികൊണ്ടാണ് ഗോപാലൻ പുലിയെ നേരിട്ടത്. വെട്ടേറ്റ പുലി താമസിയാതെ ചത്തു,പരിക്കേറ്റ ഗോപാലൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്.

ഗോപാലന്റെ പുലി 'വേട്ട 'യിൽ നാട്ടുകാർ വലിയ ആഹ്‌ളാദത്തിലാണ്. തങ്ങളുടെ പേടി സ്വപ്നമായിരുന്ന പുലിയുടെ ശല്യം ഇനി ഉണ്ടാവില്ലല്ലോ എന്ന ആശ്വസത്തിലാണ് മാങ്കുളം നിവാസികൾ.നിരവധി വളർത്തുമൃഗങ്ങളെ ഇതിനകം പുലി ഭക്ഷമാക്കിയിരുന്നു.

ഇതിനിടെ ചത്തപുലിക്ക് രോഗബാധയുണ്ടായിരുന്നോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. പ്രയക്കൂടുതൽ കൊണ്ടോ രോഗാവസ്ഥ കൊണ്ടോ ആകാം പുലി ജനവാസകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കറങ്ങി നടന്ന് വളർത്തുമൃഗങ്ങളെ ഭക്ഷണമാക്കിയതെന്നാണ് വിദഗ്ധരുടെ നിഗമനം.

ശരീരത്തിനൊത്ത ഊരുള്ള പുലിയായിരുന്നെങ്കിൽ ഒരു പക്ഷെ ഗോപാലന് രക്ഷപെടാൻ പോലും അവസരം ലഭിക്കില്ലായിരുന്നെന്നാണ് ഇക്കൂട്ടരുടെ വാദം. തലയിലും കഴുത്തിലും വെട്ടേറ്റ പാടുകൾ ഉണ്ട്.നാളെ പോസ്റ്റുമോർട്ടം കഴിയുന്നതോടെ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാവുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

സംഭവം ഇങ്ങനെ:

രാവിലെ ഗോപാലൻ വീടിനടുത്തുള്ള കൃഷിയിടത്തിലേയ്ക്ക് ഇറങ്ങിയപ്പോഴാണ് പൊടുന്നനെ പുലി ചാടി വീഴുന്നത്. കൈയിൽ കരുതിയിരുന്ന വാക്കത്തി വീശിയെങ്കിലും ആദ്യം പുലിയുടെ ദേഹത്തുകൊണ്ടില്ലെന്നാണ് ഗോപാലന്റെ ഓർമ്മ. ഇതിനകം മാന്തും കടിയുമെല്ലാം ഏൽക്കുകയും ചെയ്തിരുന്നു. പിന്നീട് തലങ്ങും വിലങ്ങുമൊക്കെ വാക്കത്തി ആഞ്ഞുവീശി. പുലി നിലംപതിച്ചെങ്കിലും ആക്രമിക്കോ എന്ന ഭീതി ഗോപാലനെ വീട്ടൊഴിഞ്ഞിരുന്നില്ല. ഗോപാലന്റെ നിലവിളി കേട്ട് അയൽവീട്ടിലെ താമസക്കർ എത്തി. ഇവരാണ്് വിവരം പുറത്തറയിക്കുന്നത്.

വിവരം അറിഞ്ഞെത്തിയവർ ഗോപാലനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിക്കിടക്കയിലും ഭീതി വിട്ടൊഴിഞ്ഞിട്ടില്ലന്നാണ് ഗോപാലൻ സംസാരിത്തിൽ നിന്നും വ്യക്തമാവുന്നത്. മാസങ്ങളായി തങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന പുലി ഗോപാലന്റെ വാക്കത്തിക്ക് ഇരയായി എന്നത് നാട്ടുകാർക്ക് വലിയൊരളവിവിൽ ആശ്വസമായിട്ടുണ്ട്.ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അവർ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

കോഴിയും താറാവും ആടും നായ്ക്കളും ഉൾപ്പെടെ നിരവധി വളർത്തുമൃഗങ്ങളെ ഇതിനകം പുലി ഭക്ഷണമാക്കിയിരുന്നു. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടാതെ നേരെ ഗോപാലന്റെ മുന്നിൽത്തന്നെ പുലി ചെന്നുപെട്ടത് അതിന്റെ വിധിയെന്നാണ് നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ വാദം. പുലർച്ചെ 6.30 ഓടെയായിരുന്നു സംഭവം. ചിക്കണം കുടി ആദിവാസി കോളനിയിലെ ഗോപാലൻ സമീപത്തെ പുരയിടത്തിൽ ജോലിക്ക് പോവുകയായിരുന്നു. ഗോപാലന്റെ നേരെ പുലി ചാടി വീഴുകയായിരുന്നു.

കൈയിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് പുലിയെ വെട്ടിയതോടെ ഗോപാലനെ ഉപേക്ഷിച്ച് പുലി കടന്നു. സംഭവ സ്ഥലത്തിന് 20 മീറ്റർ മാറി പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഗോപാലനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിൽ ചിക്കണം കുടി അമ്പതാം മൈലിൽ എത്തിയ പുലി രണ്ട് ആടുകളെയും കൊന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാങ്കുളം മേഖലയിൽ പുലിയുടെ ശല്യമുണ്ട്. ആക്രമണത്തിൽ ഗോപാലന് രണ്ട് കൈകൾക്കും പരിക്കേറ്റിട്ടുണ്ട്.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പുലിയുടെ ജഡം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കൊണ്ടുപോയി. വളർത്തുമൃഗങ്ങളെ വ്യാപകമായി കൊന്നുതിന്നുന്നത് പുലിയാണെന്ന് ക്യാമറകളിൽ വ്യക്തമായിട്ടും ഇതിനെ പിടികൂടുന്നതിന് നടപടികൾ സ്വീകരിക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP