Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്രത്തിൽ നിന്നും കിട്ടുന്നത് 46 പൈസ മാത്രം; ധനമന്ത്രി നിർമ്മല സീതാരാമന് മറുപടിയുമായി കെ ടി രാമറാവു; തെലങ്കാന മന്ത്രിയുടെ പ്രതികരണം റേഷൻ കടയിൽ മോദിയുടെ ചിത്രമില്ലാത്തതിന് ധനമന്ത്രി കളക്ടറോട്‌ ക്ഷുഭിതയായതോടെ

കേന്ദ്രത്തിൽ നിന്നും കിട്ടുന്നത് 46 പൈസ മാത്രം; ധനമന്ത്രി നിർമ്മല സീതാരാമന് മറുപടിയുമായി കെ ടി രാമറാവു; തെലങ്കാന മന്ത്രിയുടെ പ്രതികരണം റേഷൻ കടയിൽ മോദിയുടെ ചിത്രമില്ലാത്തതിന് ധനമന്ത്രി കളക്ടറോട്‌ ക്ഷുഭിതയായതോടെ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: തെലങ്കാനയിൽ കളക്ടറോട് ക്ഷോഭിച്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ പെരുമാറ്റം അരാജകത്വമെന്ന് തെലങ്കാന മന്ത്രി കെ ടി രാമറാവു. തെലങ്കാന കേന്ദ്രത്തിന് നൽകുന്ന നികുതിക്ക് നന്ദി പറഞ്ഞുകൊണ്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ബാനർ സ്ഥാപിക്കണമെന്നും മന്ത്രി കെ ടി രാമറാവു പറഞ്ഞു. കണക്കുകൾ നിരത്തികൊണ്ടാണ് രാമറാവുവിന്റെ പരാമർശം.

നേരത്തെ തെലങ്കാനയിൽ ഒരു റേഷൻ കടയിൽ പരിശോധന നടത്തിയ നിർമ്മല സീതാരാമൻ അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കാണാത്തതിൽ ജില്ലാ കളക്ടറെ പരസ്യമായി ശകാരിച്ചിരുന്നു. കോവിഡ് പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയ്ക്ക് കീഴിൽ കേന്ദ്രം പാവപ്പെട്ടവർക്ക് സൗജന്യ അരി വിതരണം ചെയ്യുന്നുണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു ധനമന്ത്രിയുടെ ശകാരം. പിന്നാലെയാണ് ട്വിറ്ററിലൂടെ മന്ത്രി രംഗത്തെത്തിയത്.

'മോദി സർക്കാർ എങ്ങനെയാണ് കാര്യങ്ങൾ നിർവഹിക്കുന്നതെന്ന് നിർമ്മലാ സീതാരാമൻ ഇപ്പോഴും പ്രഭാഷണം നടത്തുകയാണ്. രാജ്യത്തിന് വേണ്ടി തെലങ്കാന നൽകുന്ന നികുതി പണത്തിൽ നിന്നും നമുക്ക് ലഭിക്കുന്നത് 46 പൈസ മാത്രമാണ്. 'തെലങ്കാനയ്ക്ക് നന്ദി' എന്ന് പറഞ്ഞുകൊണ്ട് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേയും പൊതു വിതരണ കേന്ദ്രങ്ങളിൽ മാഡം ഒരു ബാനർ സ്ഥാപിക്കണം.' കെടിആർ ട്വിറ്ററിൽ കുറിച്ചു.

 

ബിജെപിയുടെ 'ലോക്സഭാ പ്രവാസ് യോജന'യുടെ ഭാഗമായി സഹീറാബാദ് പാർലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നിർമ്മലാ സീതാരാമൻ. പൊതുവിതരണ കേന്ദ്രത്തിലെ അരിയിൽ കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും വിഹിതം എത്രയാണെന്നും മന്ത്രി ജില്ലാ കളക്ടറോട് ചോദിച്ചു. ഇതിന് കൃത്യമായ ഉത്തരം ലഭിക്കാത്തതേടെ നിർമ്മല സീതാരാമൻ ദേഷ്യപ്പെടുകയായിരുന്നു.പുറത്ത് 35 രൂപയ്ക്ക് വിൽക്കുന്ന അരി ഇവിടെ ഒരു രൂപയ്ക്കാണ് ആളുകൾക്ക് വിതരണം ചെയ്യുന്നത്.

ഇതിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം എത്രയാണെന്ന് അറിയുമോയെന്ന് മന്ത്രി കളക്ടറോട് ചോദിച്ചു. കളക്ടർക്ക് ഉത്തരം നൽകാൻ സാധിക്കാതെ വന്നതോടെ അടുത്ത 30 മിനിറ്റിനുള്ളിൽ തനിക്ക് ഉത്തരം ലഭിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഒരു രൂപയ്ക്ക് വിൽക്കുന്ന 35 രൂപയുടെ അരിക്ക് കേന്ദ്രം 30 രൂപയാണ് ചെലവാക്കുന്നത്. നാല് രൂപ മാത്രമാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നതെന്നും നിർമ്മലാ സീതാരാമൻ ചൂണ്ടിക്കാട്ടി.

ബിജെപിയുടെ ലോക്‌സഭാ പ്രവാസ് യോജനയുടെ ഭാഗമായാണ് നിർമല സീതാരാമൻ സഹീറാബാദ് മണ്ഡലത്തിൽ എത്തിയത്. ഇവിടെ റേഷൻ കടയിൽ സന്ദർശനം നടത്തിയ മന്ത്രി എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലാത്തതെന്ന് കലക്ടറോട് ആരായുകയായിരുന്നു. ജനങ്ങൾക്കു സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന അരിയിൽ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം എത്രയെന്ന് കലക്ടറോട് മന്ത്രി ചോദിച്ചു.

ഇതിന് ലഭിച്ച മറുപടിയിൽ വ്യക്തതയില്ലാതെ വന്നപ്പോൾ ജനങ്ങളുടെയും മാധ്യമങ്ങളുടെയും മുന്നിൽ വച്ചു തന്നെ മന്ത്രി കലക്ടറോട് അതൃപ്തിയോടെ സംസാരിച്ചു. ഇതിന്റെ വിഡിയോ മന്ത്രി തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു.ഒരു രൂപയ്ക്കാണ് റേഷൻ കടയിൽ അരി വിൽക്കുന്നത്. പൊതു വിപണിയിൽ ഇതിന് 35 രൂപയാണ് വില. സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന അരിയിൽ സംസ്ഥാനത്തിന്റെ വിവിഹം എത്രയാണെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

സബ്‌സിഡി അരിയിൽ 30 രൂപയും കേന്ദ്ര സർക്കാരാണ് വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നാലു രൂപയാണ് ഇതിൽ സംസ്ഥാനത്തിന്റെ വിഹിതം. കടത്തുകൂലിയും മറ്റു ചെലവുകളുമെല്ലാം വഹിക്കുന്നത് കേന്ദ്രമാണ്. ഇത് അർഹർക്കു തന്നെയാണോ ലഭിക്കുന്നത് എന്നറിയാനാണ് താൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അര മണിക്കൂറിനകം താൻ മാധ്യമങ്ങളെ കാണും. അതിനകം മറുപടി ലഭിക്കണമെന്നും മന്ത്രി കലക്ടറോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP