Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞങ്ങളുടെ അച്ഛന് ശമ്പളം അനുവദിക്കൂ... ഞങ്ങളെയും ജീവിക്കാൻ അനുവദിക്കു': കുട്ടികൾ അടക്കം കുടുംബത്തെ കൂട്ടി ഡിപ്പോകളിൽ കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രതിഷേധം; കൂപ്പൺ ബഹിഷ്‌ക്കരിക്കാൻ ജീവനക്കാർ

'ഞങ്ങളുടെ അച്ഛന് ശമ്പളം അനുവദിക്കൂ... ഞങ്ങളെയും ജീവിക്കാൻ അനുവദിക്കു': കുട്ടികൾ അടക്കം കുടുംബത്തെ കൂട്ടി ഡിപ്പോകളിൽ കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രതിഷേധം; കൂപ്പൺ ബഹിഷ്‌ക്കരിക്കാൻ ജീവനക്കാർ

സി. ആർ. ശ്യാം

കോട്ടയം: രണ്ടു മാസം ശമ്പളം മുടങ്ങിയിട്ടും മനസു തളരാതെ വളയം പിടിക്കുന്നവരുടെ ജീവിതം തകരുകയാണ്. 'ഞങ്ങളുടെ മക്കൾ പട്ടിണിയിലാണ്. മറ്റ് കുട്ടികൾ ഓണത്തിന് പുത്തനുടുപ്പുകൾ ഇടുമ്പോൾ അതു പോലും വാങ്ങി നൽകാൻ കഴിയുന്നില്ല'. ഇതു പറയുമ്പോൾ കെ. എസ്. ആർ. ടി. സി. ജീവനക്കാരന്റെ വാക്കുകൾ വിറങ്ങലിക്കുകയാണ്. കണ്ണിൽ കൂടി ഒഴുകുന്നത് ചോരയാണ്. കോട്ടയം കെ. എസ്. ആർ. ടി. സി. ഡിപ്പോയിലെ ഡ്രൈവർ പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയത്ത് കണ്ടകട്റുടെ ഭാര്യ കൈകുഞ്ഞുമായി വന്നാണ് പ്രതിഷേധിച്ചത്. ഓരോ കുടുംബവും തകർച്ചയുടെ വക്കിലാണ്. കൂട്ടത്തോടെ ഞങ്ങൾ ആത്മഹത്യ ചെയ്യാൻ വരെ ചിന്തിച്ചു പോകുന്നു. മറ്റൊരു കണ്ടക്ടറുടെ ഭാര്യയുടെ പ്രതികരണം ഇതാണ്.

അതേ സമയം കോടതി നിർദ്ദേശത്തെ തുടർന്ന് ഓണം ആഘോഷിക്കാൻ നൽകുന്ന കൂപ്പൺ ബഹിഷ്‌ക്കരിക്കാൻ ഒരുങ്ങുകയാണ് ജീവനക്കാർ. ഇതിനുള്ള നിർദ്ദേശങ്ങൾ വാട്സ് ആപ്പ് വഴി അംഗങ്ങൾക്ക് നൽകി കഴിഞ്ഞു. കോഴിക്കോട് മന്ത്രി ആന്റണി രാജുവിന്റെ വാഹനം തടയാൻ ശ്രമിച്ച ജീവനക്കാരെ അറസ്റ്റ് ചെയ്തു. കൊല്ലം, ചെങ്ങന്നൂർ ഡിപ്പോകളിൽ ജീവനക്കാരുടെ ഭാര്യയും കുട്ടികളും ഉൾപ്പെടെയുള്ളവർ എത്തി പ്രതിഷേധിച്ചു. ഞങ്ങളെ ആത്മഹത്യയിലേയ്ക്ക് തള്ളി വിടരുതെന്ന് എഴുതിയ പ്ലക്കാർഡുകൾ കുട്ടികൾ ഉയർത്തിപിടിച്ചാണ് പ്രതിഷേധം അറിയിച്ചത്. ഞങ്ങളുടെ അച്ഛന് ശമ്പളം അനുവദിക്കൂ... ഞങ്ങളെയും ജീവിക്കാൻ അനുവദിക്കു. ഇക്കാര്യങ്ങളൊക്കെയാണ് പ്ലക്കാർഡിൽ സൂചിപ്പിക്കുന്നത്.

ജോലി ചെയ്തതിന് കൂലി ചോദിച്ചപ്പോൾ കൂപ്പൺ നൽകി അപമാനിക്കുകയാണെന്നാണ് ജീവനക്കാർ പറയുന്നത്. കൂപ്പൺ നൽകിയാൽ ഞങ്ങൾ എങ്ങനെ ജീവിക്കും. ബസിലെ യാത്രക്കാരും മറുനാടനോട് പ്രതികരിച്ചു. 'ഞങ്ങൾ ബസിൽ സ്ഥിരം യാത്ര ചെയ്യുന്നവരാണ് ഇവരുടെ കഷ്ടപാട് കാണുന്നതാണ്. ഇവർക്കും ജീവിക്കണ്ടെ.. ഇവരുടെ കുഞ്ഞുങ്ങളും ഓണസദ്യയുണ്ണണ്ടെ'..ഒരു യാത്രക്കാരി പറഞ്ഞു. കെ. എസ്. ആർ. ടി. സി. ജീവനക്കാർ എന്നാ തെണ്ടാൻ പോകണോ മറ്റൊരു യാത്രക്കാരൻ ചോദിച്ചു. പല ജീവനക്കാരും പ്രതികരിക്കാൻ പോലുമാകാതെ നിസഹായവാസ്ഥയിലാണ്. ജോലി നഷ്ടമാകുമെന്ന് ഭയന്ന് പലരും ്രപതികരിക്കാൻ തയ്യാറായില്ല.

സർക്കാർ പൊതുവിതരണ സ്ഥാപനങ്ങളിൽ നിന്നും സാധനം വാങ്ങാൻ കൂപ്പൺ നൽകാനാണ് തീരുമാനം. രണ്ടു മാസത്തെ ശമ്പളത്തിന്റെ മൂന്നിലൊന്ന് തുകയായ 18000 രൂപയാകും ലഭിക്കുക. രണ്ടു മാസത്തെ ലോൺ കുടിശിക, ബൗൺസിങ് ചാർജ്, വൈദ്യുതി ചാർജ്, വെള്ളം, പാൽ, പത്രം, വീട്ടു വാടക, സ്‌കൂൾ ഫീസ്, ബസ് ഫീസ് അങ്ങനെ പോകും. ബാങ്ക് ലോൺ ശമ്പളം കയറുമ്പോൾ തന്നെ ബാങ്ക് ഇടാക്കും. പിന്നെ പ്രായമായ അച്ഛനമ്മമാർ ഉള്ളവരുടെ ചികിത്സ ചെലവ് ഇതൊക്കെ എന്തു ചെയ്യും. ഇതിനോടകം പലചരക്കുകടയിലും, മെഡിക്കൽ സ്റ്റോറുകളിലുമൊക്കെ കടക്കാരനായി. ഇവരുടെയൊക്കെ മുന്നിൽ എന്തു പറയും. ജീവനക്കാരുടെ ആശങ്ക ഇതാണ്. നിത്യരോഗികൾ ഉള്ള കുടുംബങ്ങളിലെ ജീവനക്കാരുടെ അവസ്ഥയാണ് ദയനീയം.

ഹാൻഡ്ലൂം, ഹോൾട്ടികോർപ്പ് (വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്), സിവിൽസപ്ലൈസ് കോർപറേഷൻ, കൺസ്യൂമർ ഫെഡ്,ഹാൻഡക്സ്, ഹാൻവീവ്, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് എന്നീ സ്ഥാപനങ്ങളിൽ നിന്നും കടം വാങ്ങുന്ന തരത്തിലുള്ള കൂപ്പണുകളാണ് നൽകുന്നത്. ജീവനക്കാർ കൂപ്പണുകൾ നിരസിച്ച് പകരം ശമ്പളം പണമായി നൽകണമെന്നാണ് അഭ്യർത്ഥിക്കുന്നത്. ശമ്പളം നൽകിയില്ലെങ്കിൽ തിരുവോണ ദിവസം കുടുംബാംഗങ്ങൾക്കൊപ്പം ഡിപ്പോയിലെത്തി മണ്ണ് സദ്യ വിളമ്പുമെന്ന് ജീവനക്കാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP