Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിഷോർ കുമാറിന്റെ മുംബൈയിലെ ബംഗ്ലാവ് വിരാട് കോലിക്ക്; ജുഹുവിലെ 'ഗൗരി കുഞ്ച്' ഇനി രുചി വൈവിധ്യങ്ങളുടെ കലവറ; വൺ എയ്റ്റ് കമ്മ്യൂൺ എന്ന റസ്റ്ററന്റ് ശ്യംഖലയുടെ ശാഖ തുറക്കും

കിഷോർ കുമാറിന്റെ മുംബൈയിലെ ബംഗ്ലാവ് വിരാട് കോലിക്ക്; ജുഹുവിലെ 'ഗൗരി കുഞ്ച്' ഇനി രുചി വൈവിധ്യങ്ങളുടെ കലവറ; വൺ എയ്റ്റ് കമ്മ്യൂൺ എന്ന റസ്റ്ററന്റ് ശ്യംഖലയുടെ ശാഖ തുറക്കും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇതിഹാസ ഗായകൻ കിഷോർ കുമാറിന്റെ മുംബൈയിലെ ബംഗ്ലാവായ 'ഗൗരി കുഞ്ച്' ഇനി രുചി വൈവിധ്യങ്ങളുടെ കലവറയായി മാറും. മുംബൈയിൽ പുത്തൻ രുചിക്കൂട്ടുകളൊരുക്കാൻ റസ്റ്ററന്റുമായി രംഗത്തെത്തുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി.

അന്തരിച്ച നടനും ഇതിഹാസ ഗായകനുമായ കിഷോർ കുമാറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ജുഹുവിലെ 'ഗൗരി കുഞ്ച്' എന്ന ബംഗ്ലാവിന്റെ ഒരു ഭാഗം ഇതിനായി കോഹ്ലി ഏറ്റെടുത്തു കഴിഞ്ഞു. അഞ്ച് വർഷത്തേക്ക് പാട്ടത്തിനെടുത്താണ് താരം സ്ഥാപനം തുടങ്ങുന്നത്. ഇത് തുറക്കാൻ സജ്ജമാണെന്നാണ് വിവരം.

കിഷോർ ദായുടെ അനശ്വരഗാനങ്ങളുടെ സ്പർശമേറ്റ ഗൗരി കുഞ്ചിന് പുതിയ അവകാശിയാകുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി.  കോലിയുടെ ഉടമസ്ഥതയിലുള്ള വൺ എയ്റ്റ് കമ്മ്യൂൺ എന്ന റസ്റ്ററന്റ് ശ്യംഖലയിലെ പുതിയ ശാഖ ഗൗരി കുഞ്ചിൽ തുറക്കും.

ഇൻസ്റ്റഗ്രാമിലൂടെയാണ് കോലി മുംൈബയിലേയ്ക്കുള്ള വൺ എയ്റ്റ് കമ്മ്യൂണിന്റെ വരവറിയിച്ചത്. നിലവിൽ ഡൽഹി, കൊൽക്കത്ത, പുണെ എന്നിവിടങ്ങളിൽ വൺ എയ്റ്റ് കമ്യൂണ് റസ്റ്റോ ബാറുകളുണ്ട്. നേരത്തേ ഇവിടെ ബി മുംബൈ എന്ന റസ്റ്ററന്റാണ് പ്രവർത്തിച്ചിരുന്നത്.

'വൺ 8 കമ്യൂൺ' ബിസിനസ് ശൃംഖലയുടെ ഉടമയാണ് കോഹ്ലി. അദ്ദേഹത്തിന്റെ ജഴ്സി നമ്പർ '18'നെ സൂചിപ്പിക്കുന്നതാണിത്. 'വൺ 8 കമ്യൂൺ' ഇൻസ്റ്റഗ്രാം പേജിൽ 'ജുഹു, മുംബൈ കമിങ് സൂൺ' എന്ന് കുറിച്ചിട്ടുണ്ട്. വിരാട് കോഹ്ലിയുടെ ജന്മനാടായ ഡൽഹിയിലും കൊൽക്കത്തയിലും പുണെയിലും ശൃംഖലക്ക് ബാർ അടങ്ങിയ റസ്റ്ററന്റുകളുണ്ട്. 'വൺ 8' ബ്രാൻഡിന് കീഴിൽ വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഷൂകൾ തുടങ്ങിയവയും ഇറങ്ങുന്നുണ്ട്. വസ്ത്ര, അനുബന്ധ ബ്രാൻഡായ 'റോണി'ലും അദ്ദേഹം നിക്ഷേപം ഇറക്കിയിട്ടുണ്ട്.

ജുഹു സ്പെയ്സിൽ മുമ്പ് 'ബി മുംബൈ' എന്ന പേരിൽ ഒരു റസ്റ്ററന്റ് ഉണ്ടായിരുന്നു. ഇതിപ്പോൾ അടച്ചിട്ടിരിക്കുകയാണ്. നിയമവിരുദ്ധമായ നിർമ്മാണങ്ങളുടെ പേരിൽ വർഷങ്ങൾക്ക് മുമ്പ് മുംബൈ മുനിസിപ്പൽ കോർപറേഷൻ സ്ഥാപനത്തിന് നോട്ടീസ് നൽകിയത് വാർത്തയായിരുന്നു. ഒരു ഭാഗം പൊളിച്ചാണ് റസ്റ്ററന്റ് ഉടമകൾ അത് പരിഹരിച്ചത്.

ഗൗരികുഞ്ചുമായി കിഷോർ കുമാറിന് വൈകാരിക ബന്ധം ഉണ്ടായിരുന്നു. അവിടെയുള്ള മരങ്ങൾക്ക് അദ്ദേഹം പ്രത്യേക പേരുകൾ നൽകിയിരുന്നു. കിഷോറിന്റെ വിന്റേജ് കാറുകളുടെ ശേഖരവും ഇവിടെയായിരുന്നു. ഗായകൻ കൂടിയായ അദ്ദേഹത്തിന്റെ മകൻ അമിത് കുമാറും മറ്റ് കുടുംബാംഗങ്ങളും ഇവിടെ താമസിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP