Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജാവിൽ നിന്നും പട്ടും വളയും കിട്ടിയ ചിത്രകാരനായ അച്ഛൻ; പട്ടിണിയും പരിവട്ടവും 18-ാം വയസ്സിൽ കള്ളനാക്കി; ജയിലിലായപ്പോൾ കാണാനെത്തിയ ഭാര്യയെ സ്വന്തമാക്കിയത് ജയിൽ ഉദ്യോഗസ്ഥൻ; ചേതക്കും വിജയ് സൂപ്പറും യമഹയും മടുത്തപ്പോൾ ജൂവലറികൾ കുത്തി തുറന്നു; രണ്ടാം ഭാര്യയുടെ സ്‌നേഹം മാനസാന്തരമായി; പഴയ കേസിൽ വീണ്ടും അകത്ത്; മനു ഗോപാൽ കള്ളന്മാരിലെ വ്യത്യസ്തൻ

രാജാവിൽ നിന്നും പട്ടും വളയും കിട്ടിയ ചിത്രകാരനായ അച്ഛൻ; പട്ടിണിയും പരിവട്ടവും 18-ാം വയസ്സിൽ കള്ളനാക്കി; ജയിലിലായപ്പോൾ കാണാനെത്തിയ ഭാര്യയെ സ്വന്തമാക്കിയത് ജയിൽ ഉദ്യോഗസ്ഥൻ; ചേതക്കും വിജയ് സൂപ്പറും യമഹയും മടുത്തപ്പോൾ ജൂവലറികൾ കുത്തി തുറന്നു; രണ്ടാം ഭാര്യയുടെ സ്‌നേഹം മാനസാന്തരമായി; പഴയ കേസിൽ വീണ്ടും അകത്ത്; മനു ഗോപാൽ കള്ളന്മാരിലെ വ്യത്യസ്തൻ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം. സിനിമാക്കഥകളെ വെല്ലുന്ന ജീവിതമാണ് നെടുമങ്ങാട് പൊലീസിന്റെ കസ്റ്റഡിയിലുള്ള കള്ളൻ മനു ഗോപാലിന്റേത്. ഇരുപത്തി മൂന്ന് വർഷം മുൻപ്് ചെങ്കോട്ട ഹൈവേയിൽ നെടുമങ്ങാട് വെച്ച്് നടത്തിയ പിടിച്ചു പറി കേസിലാണ് നെടുമങ്ങാട് സി ഐ എസ് സതീഷ്‌കുമാർ പ്രൊബേഷൻ എസ് ഐ റോജോമോൻ, എസ് ഐ സൂര്യ , സി പി ഒ സജു എന്നിവർ ചേർന്ന് പ്രതിയെ ഇന്നു പുലർച്ചെ പിടികൂടിയത്.

കൊല്ലം സ്വദേശിയായ പ്രതി മനുഗോപാൽ കിളികൊല്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് പിടിക്കുമ്പോൾ മോഷണം അവസാനിപ്പിച്ച്് മാനസാന്തരത്തിന്റെ പാതയിലായിരുന്നു മനുഗോപാൽ. ശാരീരിക അവശതകളും ഹൃദ്രോഗവും കാരണം പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. നെടുമങ്ങാട് 23 വർഷ മുൻപ്് നടന്ന പിടിച്ചു പറിയുമായി ബന്ധപ്പെട്ട്് ജില്ലാ പേലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശത്തിൽ നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണ് പ്രതി കുടുങ്ങിയത്.

ഇതുവരെ 198 മോഷണ കേസുകളിലാണ് മനുഗോപാൽ (54) പ്രതി. 18ാം വയസിലാണ് ആദ്യം മോഷണം തുടങ്ങുന്നത്. പട്ടിണിയും പരിട്ട വട്ടങ്ങളുമാണ് മോഷണ തൊഴിൽ ആക്കാൻ പ്രേരിപ്പിച്ചത്. ആദ്യ മോഷണത്തിൽ തന്നെ പിടിക്കപ്പെട്ടു. ചേതയ്ക്ക് സ്‌ക്കൂട്ടറുകളോടു അന്ന് തീർത്താൽ തീരാത്ത പ്രണയമായിരുന്നു. സ്വന്തമായി വാങ്ങാൻ പൈസയില്ല. അച്ഛൻ രാജാവിൽ നിന്നും പട്ടും വളയും കിട്ടിയ ചിത്രകാരൻ. കുട്ടിക്കാലത്തെ അച്ഛൻ മരിച്ചതിനാൽ ദൈനംദിന ജീവിതം തന്നെ കിതച്ചു കിതച്ചാണ് മുന്നോട്ട് പോയികൊണ്ടിരുന്നത്.

അതിനിടെ രണ്ടു മക്കളുടെ അമ്മയായ സ്ത്രീ ജീവിതത്തിലേയ്ക്ക് കടന്നു വന്നു. പിന്നെ മോഷ്ടിക്കാതെ ജീവിയ്്ക്കാൻ കഴിയില്ലെന്ന അവസ്ഥയായി. അങ്ങനെയാണ് ആദ്യമായി ചേതയ്ക്ക് സ്‌ക്കൂട്ടർ മോഷ്ടിച്ചത്. സ്‌ക്കൂട്ടർ ഓടിച്ചു പോകവെ ചെന്നു പെട്ടത് പൊലീസിന്റെ മുന്നിൽ അങ്ങനെ ജയിലിലുമായി.ജയിലിൽ നിത്യ സന്ദർശക ആയിരുന്ന ഭാര്യ ഒടുവിൽ ജയിൽ ഉദ്യോഗസ്ഥനുമായി ചങ്ങാത്തത്തിലായി. ഒടുവിൽ ഭാര്യ വരുന്നത് ജയിൽ ഉദ്യോഗസ്ഥനെ കാണാൻ വേണ്ടി മാത്രമായി. പിന്നീട് അവർ ജയിൽ ഉദ്യോഗസ്ഥനൊപ്പം പോയി. ഇതോടെ ആ ബന്ധം ഉപേക്ഷിച്ചു.

ജയിലിൽ നിന്നും തിരികെ ഇറങ്ങിയ ശേഷം പൂർവ്വാധികം ശക്തിയോടെ മോഷണ രംഗത്ത് സജീവമായി. ചേതയക്ക് മാത്രമല്ല വിജയ് സൂപ്പർ ബൈക്കുകളും മോഷ്ടിച്ചു. അന്ന് നിരത്തുകൾ കീഴടക്കിയിരുന്ന വിജയ് സൂപ്പർ ബൈക്കുകൾ നിഷ്പ്രയാസം മോഷ്ടിച്ച്് വിറ്റിരുന്ന മനുഗോപാലിന് ഇതിനിടെ ഒരു ചങ്ങാതിയെ കിട്ടി പത്തനാപുരം സ്വദേശി ആർ കെ നായർ. ആർ കെ നായരുടെ ബുദ്ധിയും മനുഗോപാലിന്റെ കായികാദ്ധ്വാനവും കൂടിയായപ്പോൾ മോഷണ ബൈക്കുകളുടെ എണ്ണം കൂടി. ഈ സമയത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും മാത്രം 18 യമഹ ബൈക്കുകളാണ് മോഷ്ടിച്ചത്.

മോഷണ ബൈക്കുകളുടെ എഞ്ചിൻ നമ്പരും ചെയ്്സ് നമ്പരും മാറ്റാതെ തന്നെ വ്യാജ രേഖ ചമച്ച്് അന്യ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തു പുതിയ രേഖകൾ ഉണ്ടാക്കി കേരളത്തിൽ കൊണ്ടു വന്ന് വിൽപ്പന നടത്തി. ഈ തട്ടിപ്പിനെല്ലാം മനുഗോപാലിനൊപ്പം ആർ കെ നായരും ഉണ്ടായിരുന്നു. ഇതിനിടെ മോഷണ ബൈക്കിൽ കറങ്ങി മാല മോഷണം പിടിച്ചു പറി തുടങ്ങിയ കേസുകളും പ്രതിക്കെതിരെ രജിസറ്റർ ചെയ്യപ്പെട്ടു. വാഹന മോഷണം വഴി സാമ്പത്തിക ചുറ്റു പാട് മെച്ചപ്പെട്ടതോടെ മോഷണത്തിന്റെ രൂപവും ശൈലിയും മാററി. പിന്നീട് ലക്ഷ്യം ജുവലറികൾ ആയി.

വിഴിഞ്ഞം, കൊട്ടിയം, ഓച്ചിറ അടക്കം പല സ്റ്റേഷനുകളിലും ജുവലറി മോഷണത്തിലും മനുഗോപാലിന്റെ പേരിൽ കേസുണ്ട്. ജുവലറികളിൽ എത്തി ബോംബെറിഞ്ഞ്് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മോഷണം നടത്തി മടങ്ങുകയാണ് പതിവ്. എതിർത്താൽ എതിർക്കുന്നവരെ വക വരുത്തും. ഇതാണ് ശൈലി. മോഷ്ടിച്ച സ്വർണം മനുഗോപാലിൽ നിന്നു വാങ്ങാനും ഏജന്റുമാർ ഉണ്ടായിരുന്നു.അങ്ങനെയിരിക്കെ 97ൽ ഹരിപ്പാട്ടെ ഒരു ജുവലറിയിൽ മോഷണത്തിന് കയറി. ജുവലറിയിൽ ഉണ്ടായിരുന്നവർക്കു നേരെ വാൾ വീശി, ഇത് കണ്ട് ഭയന്ന് ജീവനക്കാരും മുതലാളിയും പിന്നോട്ടു മാറി. അപ്പോൾ വാളിന്റെ പിടിയൊടിഞ്ഞ് മടിയിൽ ഇടിച്ചു ഈ സമയം മനുഗോപാൽ മടിയിൽ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടി അങ്ങനെ വയറിന് സാരമായി പരിക്കു പറ്റി. ഒരു കാൽ നഷ്ടപ്പെട്ടു. ജയിലിലുമായി.

തിരുവനന്തപുരം സെന്ററൽ ജയിലിൽ കഴിയവെ മേസ്തിരിയായ കൊലക്കേസ് പ്രതിയുമായി കൂട്ടായി. മനുവിന്റെ കഥകൾ കേട്ട് ആശ്വാസവാക്കുമായി ഒപ്പം കൂടിയ അദ്ദേഹത്തിന്റെ ബന്ധുവായ സ്ത്രീയുമായി പ്രണയത്തിലായി. ജയിലിൽ നിന്നിറങ്ങിയുടൻ അവരെ ജീവിത സഖിയാക്കി. ആ സ്ത്രീയുടെ കടന്നു വരവ് എല്ലാ മാറ്റി മറിച്ചു. സ്നേഹവും നിർബന്ധവും കൊണ്ടു തന്നെ മനുഗോപാലിനെ മാറ്റിയെടുക്കാൻ ശ്രമിച്ചു. തുടർന്ന് പുതിയൊരു മനുഷ്യനായി മാറുകയായിരുന്നു മനുഗോപാൽ. മോഷണം അടക്കമുള്ള തരികിട പരിപാടികൾ എല്ലാം അവസാനിപ്പിച്ചു.

പഴയ കേസുകൾ നിൽക്കുന്നതിനാൽ കിളികൊല്ലൂരിൽ തന്നെ ഉള്ളിലേയ്ക്ക് മാറി ഒളിവിൽ കഴിയും പോലെയാണ് മനുഗോപാൽ പിന്നീട് താമസിച്ചു വന്നത്. ഇതിനിടെ രണ്ടാമത്തെ അറ്റാക്കു വന്നതോടെ വീട്ടിൽ നിന്നു വെളിയിൽ ഇറങ്ങാതെ ആയി. ഭാര്യ ജോലിക്ക് പോയി കൊണ്ടു വരുന്ന തുക മാത്രമായി കുടുംബത്തിന്റെ എക വരുമാനം. വാറന്റ് കേസിലെ പ്രതികളടെ പിടിക്കുന്നതിന്റെ കൂടി ഭാഗമായി നെടുമങ്ങാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കൂടുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP