Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാവിലെ കൃഷിയിടത്തിലേക്ക് പോകും; ആഹാരം കഴിക്കാൻ മാത്രം വിശ്രമിക്കുന്ന കഠിനാധ്വാനി; ആറരയോടെ പുറത്തിറങ്ങിയ പാരമ്പര്യ കർഷകന് മുന്നിലേക്ക് ചാടി വീണ ക്രൗര്യം; കൈയിലുണ്ടായിരുന്ന വാക്കത്തിക്ക് ആഞ്ഞു വെട്ടിയത് ജീവൻ രക്ഷിക്കാൻ; വെട്ടു കിട്ടിയപ്പോൾ 'ഇരയെ' ഉപേക്ഷിച്ച് മരണം വരിച്ച പുലി; മാങ്കുളത്ത് 'പുലി മുരുകൻ'! ഗോപാലൻ ഹീറോയാകുമ്പോൾ

രാവിലെ കൃഷിയിടത്തിലേക്ക് പോകും; ആഹാരം കഴിക്കാൻ മാത്രം വിശ്രമിക്കുന്ന കഠിനാധ്വാനി; ആറരയോടെ പുറത്തിറങ്ങിയ പാരമ്പര്യ കർഷകന് മുന്നിലേക്ക് ചാടി വീണ ക്രൗര്യം; കൈയിലുണ്ടായിരുന്ന വാക്കത്തിക്ക് ആഞ്ഞു വെട്ടിയത് ജീവൻ രക്ഷിക്കാൻ; വെട്ടു കിട്ടിയപ്പോൾ 'ഇരയെ' ഉപേക്ഷിച്ച് മരണം വരിച്ച പുലി; മാങ്കുളത്ത് 'പുലി മുരുകൻ'! ഗോപാലൻ ഹീറോയാകുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: ഒടുവിൽ കേരളത്തിനൊരു 'പുലി മുരുകനെ' കിട്ടി. ആക്രമിക്കാനെത്തിയ പുലിയെ വക വരുത്തിയ ചിക്കനാംകുടിയിലെ ഗോപാലൻ ഇനി മാങ്കുളത്തിന്റെ ഹീറോ. പാരമ്പര്യമായി കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് മാങ്കുളം നിവാസികൾ. ഇവരിൽ ഒരാളാണ് ഗോപാലനും. രണ്ടര ഏക്കറിൽ കുരുമുളക് , കാപ്പി, കൊക്കൊ എന്നിവയാണ്് പ്രധാന കൃഷികൾ. അതിജീവനത്തിനുള്ള വെട്ടാണ് പുലിയുടെ ജീവനെടുത്തത്. ഇതോടെ താരമാവുകയാണ് ഗോപാലൻ.

രാവിലെ കൃഷിയിടത്തിലേക്ക് ഇറങ്ങിയാൽ ഒട്ടുമിക്കപ്പോഴും ആഹാരം കഴിക്കാനുള്ള സമയങ്ങളിൽ മാത്രമാണ് ഗോപാലന്റെ വിശ്രമം. ഭാര്യ ബിന്ദുവും മക്കളായ രാമനും സനുവും സിന്ധുവും പറ്റാവുന്ന സാഹയങ്ങളുമായി ഗോപാലനൊപ്പം ചേരാറുണ്ട്. പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയച്ചതോടെ മകൻ രാമൻ മാത്രമാണ് മാതാപിതാക്കൾ തണലായി വീട്ടിലുള്ളത്. ഇന്ന് രാവിലെയും ഗോപാലൻ വീടിനടുത്തുള്ള കൃഷിയിടത്തിലേയ്ക്ക് ഇറങ്ങിയിരുന്നു. പൊടുന്നനെയാണ് പുലി ചാടി വീഴുന്നത്.

കൈക്കരുതിയിരുന്ന വാക്കത്തി വീശിയെങ്കിലും ആദ്യം പുലിയുടെ ദേഹത്തുകൊണ്ടില്ലന്നാണ് ഗോപാലന്റെ ഓർമ്മ. ഇതിനകം മാന്തും കടിയുമെല്ലാം ഏൽക്കുകയും ചെയ്തിരുന്നു. പിന്നീട് തലങ്ങും വിലങ്ങുമൊക്കെ വാക്കത്തി ആഞ്ഞുവീശി. പുലി നിലംപതിച്ചെങ്കിലും ആക്രമിക്കോ എന്ന ഭീതി ഗോപാലനെ വീട്ടൊഴിഞ്ഞിരുന്നില്ല. ഗോപാലന്റെ നിലവിളി കേട്ട് അയൽവീട്ടിലെ താമസക്കർ എത്തി. ഇവരാണ്് വിവരം പുറത്തറയിക്കുന്നത്.

വിവരം അറിഞ്ഞെത്തിയവർ ഗോപാലനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിക്കിടക്കയിലും ഭീതി വിട്ടൊഴിഞ്ഞിട്ടില്ലന്നാണ് ഗോപാലൻ സംസാരിത്തിൽ നിന്നും വ്യക്തമാവുന്നത്. മാസങ്ങളായി തങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന പുലി ഗോപാലന്റെ വാക്കത്തിക്ക് ഇരയായി എന്നത് നാട്ടുകാർക്ക് വലിയൊരളവിവിൽ ആശ്വസമായിട്ടുണ്ട്.ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അവർ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

കോഴിയും താറാവും ആടും നായ്ക്കളും ഉൾപ്പെടെ നിരവധി വളർത്തുമൃഗങ്ങളെ ഇതിനകം പുലി ഭക്ഷണമാക്കിയിരുന്നു. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടാതെ നേരെ ഗോപാലന്റെ മുന്നിൽത്തന്നെ പുലി ചെന്നുപെട്ടത് അതിന്റെ വിധിയെന്നാണ്് നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ വാദം. പുലർച്ചെ 6.30 ഓടെയായിരുന്നു സംഭവം. ചിക്കണം കുടി ആദിവാസി കോളനിയിലെ ഗോപാലൻ സമീപത്തെ പുരയിടത്തിൽ ജോലിക്ക് പോവുകയായിരുന്നു. ഗോപാലന്റെ നേരെ പുലി ചാടി വീഴുകയായിരുന്നു.

കൈയിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് പുലിയെ വെട്ടിയതോടെ ഗോപാലനെ ഉപേക്ഷിച്ച് പുലി കടന്നു. സംഭവ സ്ഥലത്തിന് 20 മീറ്റർ മാറി പുലിയെ ചത്തനിലയിൽ കണ്ടെത്തി. ഗോപാലനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിൽ ചിക്കണം കുടി അമ്പതാം മൈലിൽ എത്തിയ പുലി രണ്ട് ആടുകളെയും കൊന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാങ്കുളം മേഖലയിൽ പുലിയുടെ ശല്യമുണ്ട്. ആക്രമണത്തിൽ ഗോപാലന് രണ്ട് കൈകൾക്കും പരിക്കേറ്റിട്ടുണ്ട്.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പുലിയുടെ ജഡം പോസ്റ്റ്മോർട്ടം നടപടികൾക്കായി കൊണ്ടുപോയി. വളർത്തുമൃഗങ്ങളെ വ്യാപകമായി കൊന്നുതിന്നുന്നത് പുലിയാണെന്ന് ക്യാമറകളിൽ വ്യക്തമായിട്ടും ഇതിനെ പിടികൂടുന്നതിന് നടപടികൾ സ്വീകരിക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP