Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹസനെ കൊണ്ട് സുധാകരൻ അറിയാതെ യുഡിഎഫ് കൺവീനറെ മാറ്റിയത് സതീശൻ; അതിവേഗ തിരുത്തലുമായി തിരിച്ചടിച്ച് കെപിസിസി അധ്യക്ഷൻ; പ്രതികാരം തീർക്കാൻ ഹൈക്കാണ്ടിനെ കൊണ്ട് മൈനോരിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ച് തിരിച്ചടി; ഇന്ദിരാ ഭവനിലെ 'കെസി'യുടെ ഫ്‌ളക്‌സും അധികാരമുറപ്പിക്കൽ; സുധാകരനും സതീശനും വീണ്ടും ഉടക്കിലേക്കോ? കെപിസിസിയിൽ വീണ്ടും തർക്കങ്ങൾ

ഹസനെ കൊണ്ട് സുധാകരൻ അറിയാതെ യുഡിഎഫ് കൺവീനറെ മാറ്റിയത് സതീശൻ; അതിവേഗ തിരുത്തലുമായി തിരിച്ചടിച്ച് കെപിസിസി അധ്യക്ഷൻ; പ്രതികാരം തീർക്കാൻ ഹൈക്കാണ്ടിനെ കൊണ്ട് മൈനോരിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ച് തിരിച്ചടി; ഇന്ദിരാ ഭവനിലെ 'കെസി'യുടെ ഫ്‌ളക്‌സും അധികാരമുറപ്പിക്കൽ; സുധാകരനും സതീശനും വീണ്ടും ഉടക്കിലേക്കോ? കെപിസിസിയിൽ വീണ്ടും തർക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസിയിൽ കെ സുധാകരനും വിഡി സതീശനും രണ്ടു വഴിയിലേക്ക് വീണ്ടുമെന്ന് സൂചനകൾ. ഏകപക്ഷീയമായി വിഡി സതീശൻ ഇടപെടുന്നുവെന്ന പരാതി സുധാകരനുണ്ട്. തൃശൂരിലെ യുഡിഎഫ് കൺവീനറെ മാറ്റിയ തീരുമാനം സുധാകരൻ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി മറ്റൊരു തീരുമാനം ഇന്നലെ ഡൽഹിയിൽ നിന്നു വന്നു. മൈനോരിറ്റി കോൺഗ്രസ് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച നടപടിയിൽ സുധാകരൻ അമർഷത്തിലാണ്. കെ.പി സി സി പ്രസിഡന്റോ മുതിർന്ന നേതാക്കളെയോ അറിയിക്കാതെയാണു ലിസ്റ്റ് ദേശീയ പ്രസിഡന്റ് പുറത്തിറക്കിയതാണു വിവാദമായിരിക്കുന്നത്.

തൃശൂരിൽ യുഡിഎഫ് കൺവീനറെ മാറ്റിയത് സുധാകരൻ അറിയാതെയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് ആരോപണം. ഇത് മനസ്സിലാക്കിയാണ് ആ പുറത്താക്കൽ സുധാകരൻ റദ്ദാക്കിയത്. യുഡിഎഫ് കൺവീനറായ എംഎം ഹസനെ ഉപയോഗിച്ചാണ് വിഡി സതീശൻ തൃശൂരിൽ ഇടപെടൽ നടത്തിയതെന്നാണ് ആരോപണം. ഇത് റദ്ദാക്കിയതാണ് മനോരിറ്റി കോൺഗ്രസിലെ ലിസ്റ്റ് ഇറക്കിയുള്ള പ്രകോപനമെന്നാണ് ആക്ഷേപം. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇതിന് പിന്നിലെന്നും സുധാകര വിഭാഗം കരുതുന്നു. തനിക്ക് അസുഖമാണെന്ന വരുത്തി തീർത്ത് നേതൃത്വം പിടിച്ചെടുക്കാനാണ് ചിലരുടെ ശ്രമമെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് തൃശൂരിൽ സുധാകരൻ തീരുമാനം റദ്ദാക്കിയത്. മൈനോരിറ്റി ഭാരവാഹി പട്ടികയിൽ കടന്നു കയറിയവരെ പലരേയും ആർക്കും അറിയില്ലെന്ന വാദവും സജീവമാണ്.

നേരിത്തെ ചെയർമാനായി പ്രഖ്യാപിച്ച ഷിഹാബുദ്ദീൻ കരിയത്ത് മൈനോറിറ്റി കോൺഗ്രസിൽ പ്രവർത്തിച്ചിട്ടില്ലെന്ന ആരോപണവും സജീവമാണ്. ലോയേഴ്സ് കോൺഗ്രസ് ഭാരവാഹിയായിരുന്നു കരിയത്തെന്നും അത് കോണ്ടാണു മൈനോരിറ്റി കോൺഗ്രസിൽ മുൻ പരിചയമില്ലാത്തവർ എത്തിയതെന്ന വാദവും സജീവമാണ്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളിലും കോൺഗ്രസിൽ ഭിന്നതയുണ്ട്. സുധാകരന്റെ തീരുമാനങ്ങൾ നടപ്പാക്കാതിരിക്കാൻ ചില ബോധപൂർവ്വ ശ്രമങ്ങളുണ്ടായി. കെപിസിസി ഓഫീസിനുള്ളിൽ കെസിയുടെ ചിത്രത്തിന്റെ വലിപ്പം കൂടിയ ഫ്‌ളെക്‌സ് സ്ഥാപിച്ചു. ഈ ഫ്‌ളക്‌സിൽ സുധാകരന്റെ ചിത്രം ബോധപൂർവ്വം ഒഴിവാക്കുകയും ചെയ്തു. കെപിസിസിയുടെ ഓഫീസിനുള്ളിൽ വച്ച ഈ ഫ്‌ളക്‌സ് ചില ഗ്രൂപ്പ് താൽപ്പര്യങ്ങൾ പ്രതിഫലിക്കുന്നുവെന്ന വാദം സജീവമാണ്.

തൃശൂർ ജില്ലാ യുഡിഎഫ് കൺവീനറെ മാറ്റിയ നീക്കം തടഞ്ഞ് കെപിസിസി ഇടപെടൽ നടത്തിയതും സതീശനെ തിരുത്തുമെന്ന സന്ദേശം കൊടുക്കാനായിരുന്നു. ജോസഫ് ചാലിശേരിയെ മാറ്റി എംപി വിൻസന്റിനെ നിയമിച്ച നടപടി കെപിസിസി അധ്യക്ഷൻ മരവിപ്പിച്ചത് ഭിന്നത മറനീക്കി പുറത്തു കൊണ്ടു വന്നു. ഐ ഗ്രൂപ്പിലെ തലമുറ മാറ്റത്തിന്റെ ഭാഗമായിട്ടായിരുന്നു എംപി വിൻസന്റിനെ കൺവീനറാക്കിയ നീക്കം. അതിനാണ് കെപിസിസി നേതൃത്വം തടയിട്ടത്. ചീലശ്ശേറിയെ മാറ്റിയ നടപടി മരവിപ്പിക്കുന്നുവെന്നും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തൽസ്ഥിതി തുടരണമെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നിർദ്ദേശിച്ചു. മുമ്പും സുധാകരൻ-സതീശൻ ഭിന്നത കാരണം പലതും മുടങ്ങിയിരുന്നു. ഡിസിസി-കെപിസിസി പുനഃസംഘടന പോലും അട്ടിമറിക്കപ്പെട്ടു.

എംഎം ഹസനാണ് തൃശൂരിലെ യുഡിഎഫ് കൺവീനറെ മാറ്റിയത് അറിയിച്ചത്. ഇത് സുധാകരൻ അറിഞ്ഞിരുന്നില്ലെന്നതാണ് വസ്തുത. ഹസൻ അടക്കമുള്ളവർ എ ഗ്രൂപ്പ് വിട്ട് കെ സി വേണുഗോപാൽ ഗ്രൂപ്പിന്റെ ഭാഗമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം കെപിസിസിയെ അറിയിക്കാതെ എടുത്തതെന്നാണ് സുധാകരന്റെ വിലയിരുത്തൽ. ഇത്തരം തീരുമാനങ്ങൾ ഇനി നടക്കില്ലെന്ന സന്ദേശവും നൽകി. തൊട്ടു പിന്നാലെയാണ് മൈനോരിറ്റി കോൺഗ്രസ് ഭാരവാഹികളെ കോൺഗ്രസ് ഹൈക്കമാണ്ട് പ്രഖ്യാപിച്ചത്. ഇതിന് പിന്നിൽ കെസിയാണെന്ന് സുധാകര പക്ഷം കരുതുന്നു. ഹൈക്കമാണ്ടിലെ സ്വാധീനം ഉപയോഗിച്ച് കെപിസിസിയെ നോക്കു കുത്തിയാക്കാനാണ് ശ്രമമെന്നും സുധാകരൻ മനസ്സിലാക്കുന്നുണ്ട്. പക്ഷേ പാർട്ടിക്ക് പുറത്ത് ഇതൊന്നും സുധാകരൻ ചർച്ചയാക്കില്ല.

നേരത്തെ കെ.സുധാകരനും വിഡി സതീശനും തമ്മിലെ ഭിന്നതയെ തുടർന്ന് ഡിസിസി പുനഃസംഘടന പോലും അനിശ്ചിതത്വത്തിലായിരുന്നു. മാറ്റത്തിനായി ഒരുമിച്ച് കോൺണഗ്രസ് നേതൃനിരയിലേക്കെത്തിയ സുധാകരനും സതീശനും തമ്മിലെ ഭിന്നത രൂക്ഷമായി തുടരുന്നതിന്റെ തെളിവാണ് എങ്ങുമെത്താത്ത പുനഃസംഘടനയും. എല്ലാവരുമായി ചർച്ച ചെയ്ത് സുധാകരൻ തയ്യറാക്കിയ കരട് പട്ടികയിൽ കെസി വിഭാഗം ഉടക്കിട്ടതോടെയാണ് പ്രതിസന്ധിയായത്. എംപിമാരുട പരാതിയുടെ പേരിൽ നടപടി നിർത്താൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചതോടെ കടുത്ത അതൃപ്തിയിലായിരുന്നു സുധാകരൻ. പിന്നീട് പുനഃസംഘടന തന്നെ അട്ടിമറിക്കപ്പെട്ടു.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ പ്രശ്‌നങ്ങളിൽ മൗനത്തിലാണ്. രണ്ടു പേരും പ്രത്യക്ഷത്തിൽ ചർച്ചകൾക്ക് തയ്യാറുമല്ല. അവർ തമ്മിലെ ഭിന്നത അവർ തീർക്കട്ടേ എന്നതാണ് ഇരു നേതാക്കളും എടുക്കുന്ന നിലപാട്. എയേയും ഐയേയും ഭിന്നിപ്പിച്ച് പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള കളികൾ തകർക്കാനുള്ള ജാഗ്രത ഇരുവരും പുലർത്തുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP