Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മലയാളിയുടെ മനം കവരാൻ സണ്ണി ലിയോൺ; കൊച്ചിയിലും തിരുവനന്തപുരത്തും ഓപ്പൺ ഡാൻസ് പെർഫോമൻസ്; തിരുവനന്തപുരത്തെ ഷോ 4 ന്

മലയാളിയുടെ മനം കവരാൻ സണ്ണി ലിയോൺ; കൊച്ചിയിലും തിരുവനന്തപുരത്തും ഓപ്പൺ ഡാൻസ് പെർഫോമൻസ്; തിരുവനന്തപുരത്തെ ഷോ 4 ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബോളിവുഡ് നായിക സണ്ണി ലിയോൺ സെപ്റ്റംബർ 3-ന് കൊച്ചിയിലും 4-ന് തിരുവനന്തപുരത്തും എത്തുന്നു. Woolf 777 ന്യൂസ് അവതരിപ്പിക്കുന്ന അർജുനാഡോ (ARJUNADO) ക്ലൗഡ് ബസ്റ്റ് ഫെസ്റ്റ് 2022ന്റെ ഭാഗമായി അവതരിപ്പിക്കുന്ന സംഗീത നിശയിലാണ് സണ്ണി ലിയോണെത്തുന്നത്. സെപ്റ്റംബർ മൂന്നിന് കൊച്ചി മറൈൻ ഡ്രൈവിലും, നാലിന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും നടക്കുന്ന സംഗീത നിശയിൽ സണ്ണി ലിയോൺ ഡി ജെ അവതരിപ്പിക്കും.

മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന ക്ലൗഡ് ബസ്റ്റ് മ്യൂസിക് ഫെസ്റ്റിവലിൽ ഇരുപത്തിയഞ്ചോളം കലാകാരന്മാരാണ് ആറു മണിക്കൂർ നീളുന്ന സംഗീത നിശയിൽ പങ്കെടുക്കുന്നത്. സംഗീതം, നൃത്തം, സ്റ്റാൻഡ് അപ്പ് ആക്ടുകൾ എന്നീ ഇനങ്ങളിൽ ദേശീയ അന്തർദ്ദേശീയ കലാകാരന്മാർക്ക് ഒപ്പം സംസ്ഥാന തലത്തിലുള്ളവരും പങ്കെടുക്കും.

കേരളത്തിലാദ്യമായി സണ്ണി ലിയോൺ ഓപ്പൺ എയർ പെർഫോമൻസ് നടത്തുന്നുവെന്ന പ്രത്യകതയും ക്ലൗഡ് ബസ്റ്റ് മ്യൂസിക് ഫെസ്റ്റിവലിനുണ്ട്. ഒരു മണിക്കൂർ നീളുന്ന ഡി ജെ യാണ് സണ്ണി ലിയോൺ അവതരിപ്പിക്കുക. ബിഗ്‌ബോസ് ഫെയിം ബ്ലെസ്ലി, ഫെജോ, എം സി കൂപ്പർ, അജയ് സത്യൻ, ഫൈസൽ റാസ തുടങ്ങി നിരവധി കലാകാരന്മാരാണ് വേദിയിൽ പെർഫോമൻസുമായി എത്തുന്നത്.

കൊച്ചി മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ വൈകിട്ട് നാല് മണി മുതൽ ആറു മണിക്കൂർ നീളുന്ന നിശയിൽ കലാ പ്രേമികൾക്ക് മികച്ച ദൃശ്യ ശ്രാവ്യ വിരുന്നാകും ആസ്വദിക്കാനാകുക .ഒപ്പം നാലിന് തലസ്ഥാന നഗരിയിൽ ഗ്രീൻ ഫീൽഡ് ഗ്രൗണ്ടിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 03 മണി വരെ നീണ്ടു നിൽക്കുന്ന ചക്ര ഓട്ടോ എക്സ്പോയും കൂടി ക്ലൗഡ് ബസ്റ്റിന്റെ ഭാഗമായി നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP