Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്നേക്കാൾ ജൂനിയറായ റിയാസ് മന്ത്രിയായപ്പോൾ അമർഷം; സഭാ സമ്മേളനത്തിനിടെ ഈർഷ്യ പുറത്തുചാടിയപ്പോൾ പ്രതിപക്ഷം അവസരമാക്കിയത് പലതവണ; സ്പീക്കറുടെ ശാസനയേറ്റ് പ്രശ്നക്കാരൻ പരിവേഷവും; കോടിയേരിയുടെ വിശ്വസ്തനെ തേടി ഒടുവിൽ കാബിനറ്റ് പദവി; ഷംസീർ എത്തുന്നത് കേരള നിയമസഭയിലെ പ്രായംകുറഞ്ഞ സ്പീക്കർ പദവിയിലേക്ക്

തന്നേക്കാൾ ജൂനിയറായ റിയാസ് മന്ത്രിയായപ്പോൾ അമർഷം; സഭാ സമ്മേളനത്തിനിടെ ഈർഷ്യ പുറത്തുചാടിയപ്പോൾ പ്രതിപക്ഷം അവസരമാക്കിയത് പലതവണ; സ്പീക്കറുടെ ശാസനയേറ്റ് പ്രശ്നക്കാരൻ പരിവേഷവും; കോടിയേരിയുടെ വിശ്വസ്തനെ തേടി ഒടുവിൽ കാബിനറ്റ് പദവി; ഷംസീർ എത്തുന്നത് കേരള നിയമസഭയിലെ പ്രായംകുറഞ്ഞ സ്പീക്കർ പദവിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്റെ മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ കൈയടി നേടുമ്പോഴും മന്ത്രിസഭാ തലത്തിലും സഭയിലുമൊന്നും അത്രനല്ല അനുഭവമല്ല ഷംസീറിനുണ്ടായത്. അടുത്തിടെ മലയാള സിനിമയിലെ ഒരു കഥാപാത്രം പറഞ്ഞത് പോലെ എന്നെ ഇൻസൾട്ട് ചെയ്താൽ ഞാൻ റിയാക്ട് ചെയ്യും അതാണ് ഷംസീറിന്റെ രീതി..തന്നെക്കാൾ ജൂനിയറായ റിയാസ് മന്ത്രിയായപ്പോൾ ഉണ്ടായ അമർഷം ഷംസീർ മറച്ചുവച്ചില്ല.സഭാ സമ്മേളനത്തിലുൾപ്പടെ ഇത് പ്രകടമായപ്പോൾ പ്രതിപക്ഷം അത് ആയുധമാക്കുന്ന കാഴ്‌ച്ചക്കുവരെ സഭയും രാഷ്ട്രീയ കേരളവും സാക്ഷിയായി.ഏറ്റവും ഒടുവിൽ സ്പീക്കറുടെ പരസ്യശാസനയ്ക്ക് വരെ പാത്രമായപ്പോഴും തന്റെ രീതികളിൽ നിന്ന് ഷംസീർ അണുവിട മാറിയിട്ടില്ല.

സംഘടനാ-പാർലമെന്ററി രംഗങ്ങളിൽ കൂടുതൽ ചെറുപ്പക്കാരെ പരിഗണിക്കണമെന്നത്് ഇക്കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനം തീരുമാനമായിരുന്നു.ഇതിന്റെ ചുവട് പിടിച്ചുള്ള നീക്കങ്ങളാണ് ഇപ്പോൾ പാർട്ടിയിലും ഒപ്പം സഭയിലും നടക്കുന്നത്.ഷംസീറിനെയും രാജേഷിനെയും നിർണായക സ്ഥാനങ്ങളിലേക്ക് പാർട്ടി നിശ്ചയിച്ചത് ഈ നീക്കത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.ഈ നീക്കം എ എൻ ഷംസീറിന് നൽകുന്നതാകട്ടെ കേരള നിയമസഭ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറെ്ന്ന നേട്ടവും.എം വി ഗോവിന്ദന് പകരക്കാരനായി എം.ബി രാജേഷിനെ കൊണ്ടുവരുന്നതോടെ ഇടത് മന്ത്രിസഭ കൂടുതൽ ചെറുപ്പമായി മാറും.

രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ സിപിഎമ്മിന്റെ യുവ മുഖങ്ങളിൽ ഒന്നായ എ എൻ ഷംസീർ മന്ത്രി സഭയിൽ ഉണ്ടാകുമെന്ന് പലരും കണക്കുകൂട്ടിയിരുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം സ്പീക്കറായാണ് പാർട്ടി ഷംസീറിനെ പരിഗണിച്ചത്.കണ്ണൂർ സർവകലാശാലാ യൂണിയന്റെ പ്രഥമ ചെയർമാനായാണ് എ എൻ ഷംസീർ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സുപരിചിതമായ മുഖം ആയത്.

കേരള നിയമസഭയുടെ 24-ാമത് സ്പുീക്കറായാണ് ചുമതലയേൽക്കുക.വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് അഡ്വ എ എൻ ഷംസീർ പൊതുരംഗത്തെത്തിയത്. കണ്ണൂർ സർവകലാശാല യൂനിയൻ പ്രഥമ ചെയർമാനായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്രണ്ണൻകോളേജിൽ നിന്ന് ഫിലോസഫി ബിരുദവും പാലയാട് ക്യാമ്പസിൽ നിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവുമെടുത്ത ശേഷം പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലാണ് എൽഎൽബിയും എൽഎൽഎമ്മും പൂർത്തിയാക്കിയത്.

സമരമുഖങ്ങളിൽ തീപ്പന്തമായി ജ്വലിച്ചുനിന്ന എ എൻ ഷംസീറിനെ കേരളം മറന്നിട്ടില്ല. പ്രൊഫഷനൽ കോളേജ് പ്രവേശന കൗൺസിലിങ്ങിനെതിരായ സമരത്തിനിടെ പൊലീസിന്റെ ക്രൂര മർദനത്തിനിരയായി. ക്കേസിൽ കുടുക്കി 94 ദിവസം ജയിലിലടച്ചു. 1999ൽ ധർമടം വെള്ളൊഴുക്കിൽവെച്ച് ആർഎസ്എസ് അക്രമത്തിനിരയായി. അന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മലബാർ കാൻസർസെന്ററിലെത്തുന്ന അർബുദരോഗികളുടെ കണ്ണീരൊപ്പാൻ രൂപീകരിച്ച ആശ്രയചാരിറ്റബിൾ സൊസൈറ്റിവർക്കിങ്ങ് ചെയർമാനാണ്.

2016 ൽ 34117 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആദ്യമായി നിയമസഭാംഗമായത്. 2021ൽ 36,801 വോട്ടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയിച്ചു. തലശേരിയുടെ വികസനത്തിൽ ഭാവനാപൂർണമായ ഒട്ടേറെ പദ്ധതികൾക്ക് തുടക്കമിടാനും പൂർത്തിയാക്കാനും സാധിച്ചു. തലശേരി കലാപകാലത്ത് ഏറെ പ്രയാസം അനുഭവിച്ചതാണ് ഷംസീറിന്റെ കോടിയേരി മാടപ്പീടികക്കടുത്ത എക്കണ്ടി നടുവിലേരി തറവാട്. റിട്ട. സീമാൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ എൻ സറീനയുടെയും മകൻ. ഭാര്യ: ഡോ. പി എം സഹല (കണ്ണൂർ സർവകലാശാല ഗസ്റ്റ് ലക്ചർ). മകൻ: ഇസാൻ.

വിവാദങ്ങളുടെ എല്ലാ ഘട്ടങ്ങളിലും പാർട്ടിയെ പ്രതിരോധിക്കാൻ സംവാദങ്ങളിലും പൊതുയോഗങ്ങളിലും, എ എൻ ഷംസീർ ഉണ്ടായിരുന്നു. കണ്ണൂരിലേക്ക് സ്പീക്കർ സ്ഥാനം കൂടി എത്തുമ്പോൾ , കണ്ണൂർ ലോബി എന്ന വിമർശനം ഉയരുമെങ്കിലും, എ എൽ ഷംസീർ അതിനർഹനാണെന്ന് എല്ലാവരും സമ്മതിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP