Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മീനാക്ഷികുട്ടി വിളിച്ചു മന്ത്രി അപ്പുപ്പനെത്തി; മുള്ളറംകോട് ഗവണ്മെന്റ് എൽ.പി സ്‌കൂളിൽ കുട്ടികൾക്കൊപ്പംഓണമാഘോഷിച്ച് മന്ത്രി വിശിവൻകുട്ടി; മന്ത്രിയെ എത്തിച്ചത് രണ്ടാംക്ലാസുകാരി മീനാക്ഷിയുടെ കത്ത്

മീനാക്ഷികുട്ടി വിളിച്ചു മന്ത്രി അപ്പുപ്പനെത്തി; മുള്ളറംകോട് ഗവണ്മെന്റ് എൽ.പി സ്‌കൂളിൽ കുട്ടികൾക്കൊപ്പംഓണമാഘോഷിച്ച് മന്ത്രി വിശിവൻകുട്ടി; മന്ത്രിയെ എത്തിച്ചത് രണ്ടാംക്ലാസുകാരി മീനാക്ഷിയുടെ കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:മീനാക്ഷി കുട്ടി വിളിച്ചാൻ എനിക്ക് വരാതിരിക്കാൻ പറ്റുമോ എന്ന് ചോദിച്ചു കൊണ്ട് മന്ത്രി വി.ശിവൻകുട്ടി മുള്ളറംകോട് ഗവണ്മെന്റ് എൽ.പി സ്‌കൂളിൽ എത്തി. തിരക്കുകൾ മാറ്റി വെച്ച് മന്ത്രി കുട്ടികൾക്ക് ഒപ്പം ഓണമാഘോഷിച്ചു.സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി മീനാക്ഷി 'മന്ത്രി അപ്പൂപ്പൻ ഞങ്ങൾക്കൊപ്പം ഓണമുണ്ണാൻ വരാമോ'എന്ന് എഴുതിയ കത്ത് കഴിഞ്ഞ ദിവസം മന്ത്രി തന്റെ ഫേയിസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യ്തിരുന്നു. അത് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

സ്‌ക്കൂളിൽ എത്തിയ മന്ത്രി മീനാക്ഷിയെ തിരക്കി കണ്ട് പിടിച്ചു ചേർത്തു നിർത്തി ഫോട്ടോ എടുത്തു.കുട്ടികൾക്കോപ്പം ഫോട്ടോ എടുത്തു വിശേഷം പങ്ക് വെച്ചതിനു ശേഷം എല്ലാരുമൊന്നിച്ച് ഓണസദ്യ കഴിച്ചിട്ടാണ് വി ശിവൻകുട്ടി മടങ്ങിയത്. ഒ എസ് അംബിക എംഎ‍ൽഎ ഉൾപ്പെടെയുള്ളവരും ഓണാഘോഷത്തിന് മന്ത്രിയോടോപ്പം സ്‌കൂളിൽ എത്തിയിരുന്നു.സ്‌ക്കൂളിലെക്ക് പുതിയകെട്ടിടം വേണം എന്ന കുട്ടികളുടെ ആവിശ്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.

ഓണക്കാലത്ത് ലഭിച്ച ഏറ്റവും മധുരമായ സമ്മാനം എന്ന അടിക്കുറിപ്പോടെയാണ് മീനാക്ഷിയുടെ കത്ത് സമൂഹ മാധ്യമങ്ങളിൽ മന്ത്രി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രിയപ്പെട്ട ശിവൻകുട്ടി അപ്പൂപ്പന് എന്ന് തുടങ്ങുന്ന കത്തിൽ സുഖവിവരങ്ങൾ അന്വേഷണത്തിന് ശേഷം ഓണ സദ്യ കഴിക്കാൻ സ്‌കൂളിലേക്ക് വരാമോ എന്ന് കുട്ടികൾ അഭ്യർത്ഥിക്കുന്നുണ്ട്.

കുട്ടികൾ മന്ത്രിക്ക് എഴുതിയ കത്ത്

പ്രിയപ്പെട്ട ശിവൻകുട്ടി അപ്പൂപ്പന്,
സുഖമാണോ മന്ത്രി അപ്പൂപ്പാ? ഞങ്ങളെ മനസ്സിലായോ? ഗവ. എൽ.പി.എസ്. മുള്ളറംകോടിലെ രണ്ടാം ക്ലാസിലെ കുട്ടികളാണ് ഞങ്ങൾ. ഈ കത്ത് എഴുതുന്നത് എല്ലാവർക്കും വേണ്ടി മീനാക്ഷിയാണ്.

അപ്പൂപ്പാ, കുട്ടിപ്പുര എന്ന പാഠം ഞങ്ങൾ പഠിച്ചു. അതിൽ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോൾ ഞങ്ങൾക്ക് ഒരു ആഗ്രഹം. ഞങ്ങളുടെ സ്‌കൂളിൽ ഓണസദ്യ ഒരുക്കുന്നുണ്ട്. സെപ്റ്റംബർ 2ാം തീയതി ആയിരിക്കും ഓണസദ്യ എന്നാണ് ടീച്ചർ പറഞ്ഞത്. ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാൻ മന്ത്രിയപ്പൂപ്പൻ വരുമോ? ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് മന്ത്രി അപ്പൂപ്പൻ ഓണ സദ്യ കഴിക്കാൻ വരുമെന്ന് വിശ്വസിക്കുന്നു.

എന്ന്
രണ്ടാം ക്ലാസിലെ 85 കുട്ടികൾ.

ഈ ക്ഷണം സ്വീകരിച്ചു കൊണ്ടുള്ള മറുപടിയാണ് മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചത്.

മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

എനിക്ക് ഈ ഓണക്കാലത്ത് ലഭിച്ച ഏറ്റവും മധുരമായ സമ്മാനം. തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവർമെന്റ് എൽ പി എസിലെ രണ്ടാം ക്ലാസ്സുകാർ എന്നെ അവരുടെ സ്‌കൂളിലെ ഓണാഘോഷത്തിന് ക്ഷണിച്ചിരിക്കുകയാണ്. അവരയച്ച കത്തെനിക്ക് കിട്ടി. നാളെയാണ് സ്‌കൂളിലെ ഓണാഘോഷം.

കുഞ്ഞുങ്ങളെ ഞാൻ നാളെ വരും, നിങ്ങളോടൊത്ത് ഓണം ആഘോഷിക്കാൻ.
എന്ന് സ്വന്തം
മന്ത്രി അപ്പൂപ്പൻ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP