Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാൻസർ ബാധിതർക്ക് കൊച്ചുകുട്ടിയുടെ കാരുണ്യസ്പർശം

കാൻസർ ബാധിതർക്ക് കൊച്ചുകുട്ടിയുടെ കാരുണ്യസ്പർശം

സ്വന്തം ലേഖകൻ

മനാമ:കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ ഒമ്പതു വയസുകാരിയായ ഇഷാൽ ഫാത്തിമ തന്റെ മുടി ദാനം നൽകി. ഇന്ന് (വ്യാഴം) രാവിലെ ബഹ്റൈൻ കാൻസർ സൊസൈറ്റിയിലെത്തിയാണ് ഇന്ത്യൻ സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഇഷാൽ മുടി കൈമാറിയത്. ക്യാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ തന്റെ 44 സെന്റീമീറ്റർ നീളമുള്ള മുടിയാണ് ഈ പെൺകുട്ടി കൈമാറിയത്.

' മുടി ദാനം ചെയ്യാൻ നേരത്തെ തന്നെ ഞാൻ ആഗ്രഹിച്ചു.അതിലൂടെ ഒരു വിഗ് ആവശ്യമുള്ള കുട്ടികൾക്കു അത് ലഭിക്കും', ഇഷാൽ പറഞ്ഞു. ഇഷാൽ ഫാത്തിമ കഴിഞ്ഞ രണ്ട് വർഷമായി തലമുടി നീട്ടി വളർത്തിയെടുക്കുകയായിരുന്നു. ഇന്ന്കാൻസർ സൊസൈറ്റിക്ക് മുടി നൽകിയതിനാൽ കാൻസർ ചികിത്സയിലൂടെയോ മറ്റ് കാരണങ്ങളിലൂടെയോ സ്വന്തമായി മുടി നഷ്ടപ്പെട്ട കുട്ടികൾക്ക് യഥാർത്ഥ ഹെയർ വിഗ്ഗുകൾ നിർമ്മിക്കാൻ കഴിയും.

എൽകെജി മുതൽ ഇന്ത്യൻ സ്‌കൂളിലാണ് ഇഷാൽ പഠിക്കുന്നത്. രണ്ട് വർഷത്തിലേറെയായി കൊറോണ കാലത്തു മുടി നീട്ടി വളർത്തിയ ഈ പെൺകുട്ടി മറ്റുള്ളവരെ സഹായിക്കാൻ ഈ കാരുണ്യ പ്രവൃത്തി ലക്ഷ്യമിടുകയായിരുന്നു.

ഇഷാൽ പറയുന്നു: 'കോവിഡ് കാലത്താണ് ഞാൻ മുടി വളർത്താൻ തുടങ്ങിയത്. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്യാൻ ആലോചിച്ചു .ഇത് ഒരു വിഗ്ഗായി ഉപയോഗിക്കാം. ക്യാൻസർ ചികിൽസ മൂലം പലരുടെയും മുടി കൊഴിയുന്നതിനാൽ ഇത് അവർക്ക് സഹായകമാകും.'
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന തിരൂർ സ്വദേശികളായ ഷഫീഖ് മധുരമംഗലത്തിന്റെയും റുബീന നാലകത്തിന്റെയും മകളാണ് ഇഷാൽ ഫാത്തിമ. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ,സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിദ്യാർത്ഥിയുടെ സദ്പ്രവൃത്തിയെ അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP