Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ വർഷം മാത്രം കരിപ്പൂരിൽ എയർകസ്റ്റംസ് പിടികൂടിയത് 103 കോടിയുടെ സ്വർണം; അറസ്റ്റിലായത് 146 പേർ; ഓഗസ്റ്റിൽ മാത്രം പിടിച്ചത് 11.16 കോടിയുടെ സ്വർണം; കസ്റ്റംസും പൊലീസും മത്സരിച്ച് പരിശോധിച്ചിട്ടും, കൂസലില്ലാതെ സ്വർണക്കടത്ത് മാഫിയ

ഈ വർഷം മാത്രം കരിപ്പൂരിൽ എയർകസ്റ്റംസ് പിടികൂടിയത് 103 കോടിയുടെ സ്വർണം; അറസ്റ്റിലായത് 146 പേർ; ഓഗസ്റ്റിൽ മാത്രം പിടിച്ചത് 11.16 കോടിയുടെ സ്വർണം; കസ്റ്റംസും പൊലീസും മത്സരിച്ച് പരിശോധിച്ചിട്ടും, കൂസലില്ലാതെ സ്വർണക്കടത്ത് മാഫിയ

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഈ വർഷം ഇതുവരെ മാത്രം കരിപ്പൂരിൽ എയർകസ്റ്റംസ് പിടികൂടിയത് 201 കിലോയുടെ 103 കോടിയുടെ സ്വർണം. ഓഗസ്റ്റിൽ മാത്രം പിടിച്ചത് 11.16 കോടിയുടെ സ്വർണം. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം പിടികൂടിയത് 21 കിലോ 63 ഗ്രാം അനധികൃത സ്വർണ്ണമാണ്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 11 കോടി 16 ലക്ഷം രൂപ വിലരും. 2021 ജനുവരി മുതൽ ഒഗസ്റ്റ് വരെ യുള്ള എട്ടു മാസത്തെ കണക്ക് പരിശോധിക്കുബോൾ ഞെട്ടിക്കുന്ന കണക്കാണ് എയർകസ്റ്റംസ് പുറത്തുവിട്ടത്.

വിവിധ രൂപത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പുറത്തെത്തിക്കാൻ നോക്കിയ 201 കിലോ അനധികൃത സ്വർണമാണ് വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഗർഫ് രാജ്യങ്ങളിൽനിന്നും, കരിപ്പൂരിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് അനധികൃത സ്വർണം 90 ശതമാനവും പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചും അടിവസ്ത്രത്തിലും വസ്ത്രത്തിലും വിവിധതരത്തിലുള്ള ഇലക്ട്രിക് ഉപകരണങ്ങളിലും ഒളിപ്പിച്ചു രഹസ്യമായി കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പലരും പിടിയിലായത്.

ഇങ്ങനെ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ എട്ട് മാസത്തിനുള്ളിൽ 146 പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇവരിൽ 5 പേരെ റിമാൻഡും ചെയ്തിട്ട്. കസ്റ്റംസിനെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് സ്വർണ കള്ളക്കടത്ത് സംഘം സ്വർണം കടത്താൻ ശ്രമിക്കുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരേ രീതിയിലാണ് സ്വർണ കള്ളക്കടത്ത് സംഘം സ്വർണം കടത്താൻ ഇപ്പോൾ ഉപയോഗിക്കുന്നത്.

ഇതിനുപുറമേ സ്വർണകള്ളകടത്ത് സംഘത്തെ ഒത്താശ ചെയ്ത സംഭവത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് കസ്റ്റംസ് ജീവനക്കാരും ശുചീകരണത്തൊഴിലാളിക്കളും ഈ അടുത്ത കാലത്ത് പിടിയിലായിട്ടുണ്ട്. എട്ടു മാസത്തിനുള്ളിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 51 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടിയിട്ടുണ്ട്. ഇത് ഇന്ത്യൻ കറൻസിയിലേക്ക് മാറ്റുമ്പോൾ ഏകദേശം ഒരുകോടി 9 ലക്ഷം രൂപയുടെ മൂല്യമുണ്ട്.

ഇതിന് പുറമെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പുറത്തെത്തിച്ച കോടികളുടെ സ്വർണമാണ് വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസും പിടികൂടിയത്. എന്നാൽ കസ്റ്റംസിനെ കണ്ണുവെട്ടിച്ചു പുറത്തിരിക്കുന്ന സ്വർണം പൊലീസ് പിടികൂടുന്നത് കസ്റ്റംസിന് ഇപ്പോൾ വലിയ തലവേദനയായി മാറിയിട്ടുണ്ട്. വലിയ രീതിയിലുള്ള പരിശോധന കസ്റ്റംസും പൊലീസും വിമാനത്താവളത്തിന് അകത്തും പുറത്തും നടത്തുന്നുണ്ടെങ്കിലും യാതൊരു കൂസലുമില്ലാതെ കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കള്ളക്കടത്ത് ഇപ്പോഴും പുരോഗമിക്കുകയാണ്.

കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 210 കേസുകൾ രജിസ്റ്റർ ചെയ്യുകയും 135 കിലോ സ്വർണം പിടികൂടുകയും ചെയ്തിട്ടുണ്ട്. അതായത് 50 ശതമാനത്തിന് അടുത്ത് ഈ വർഷം കരിപ്പൂരിൽ സ്വർണക്കള്ളക്കടത്ത് വർദ്ധിച്ചു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP