Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മണിച്ചെയിൻ മാതൃകയിൽ പണം ഇരട്ടിപ്പിക്കുമെന്ന് വാഗ്ദാനം; പലരിൽനിന്നായി വൻതുക കൈക്കലാക്കി; പണം തിരികെ ചോദിച്ച വീട്ടമ്മയുടെ മുഖത്തടിച്ചു, ബ്ലൗസ് വലിച്ചുകീറി; രാജ്യംവിടാൻ ഒരുങ്ങവെ പിടിയിൽ

മണിച്ചെയിൻ മാതൃകയിൽ പണം ഇരട്ടിപ്പിക്കുമെന്ന് വാഗ്ദാനം; പലരിൽനിന്നായി വൻതുക കൈക്കലാക്കി; പണം തിരികെ ചോദിച്ച വീട്ടമ്മയുടെ മുഖത്തടിച്ചു, ബ്ലൗസ് വലിച്ചുകീറി; രാജ്യംവിടാൻ ഒരുങ്ങവെ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലത്തൂർ: മണിച്ചെയിൻ മാതൃകയിൽ പണം ഇരട്ടിപ്പിക്കുന്ന കമ്പനിയെന്ന് തെറ്റിദ്ധരിപ്പിച്ച് പലരിൽ നിന്നും വൻതുക കൈക്കലാക്കി രാജ്യംവിടാൻ ഒരുങ്ങിയവെ തോണിപ്പാടം കുണ്ടുകാടു സ്വദേശി പിടിയിൽ. തരൂർ തോണിപ്പാടം കുണ്ടുകാട് ഹൈദ്രു മൂപ്പനെയാണ് (56) ആലത്തൂർപൊലീസ് അറസ്റ്റുചെയ്തത്. നിലവിൽ ഇല്ലാത്ത കമ്പനിയുടെ പേരിലാണ് ഇരട്ടിത്തുക വാഗ്ദാനംചെയ്ത് പലരിൽനിന്നായി ഇയാൾ വൻതുക കൈക്കലാക്കിയത്. നാല് കൂട്ടുപ്രതികളും ഈ കേസിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഒന്നരവർഷംമുമ്പ് 12 ലക്ഷംരൂപ ഈ രീതിയിൽ നിക്ഷേപിച്ച് പണം നഷ്ടമായ കുഴൽമന്ദം സ്വദേശിയായ വീട്ടമ്മ പണം തിരികെച്ചോദിച്ച് കഴിഞ്ഞ വെള്ളിയാഴ്ച തോണിപ്പാടം കുണ്ടുകാട്ടുള്ള ഇയാളുടെ വീട്ടിലെത്തിയിരുന്നു. ഇവർതമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പണം തരാനാകില്ലെന്നു പറഞ്ഞ് സ്ത്രീയുടെ മുഖത്തടിക്കയും ബ്ലൗസ് വലിച്ചുകീറുകയും ചെയ്തതായി പരാതിയുണ്ട്. സംഭവശേഷം ഹൈദ്രുമൂപ്പൻ ഒളിവിലായിരുന്നു.

ആലത്തൂർ താലൂക്കാശുപത്രിയിൽ ചികിത്സതേടിയ വീട്ടമ്മനൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വിദേശത്തു കടക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ആലത്തൂർ ഇൻസ്‌പെക്ടർ ടി.എൻ. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ ഹൈദ്രു മൂപ്പനെ അറസ്റ്റുചെയ്തത്.

വലിയവീടും രണ്ട് കാറുകളുമുള്ള ഹൈദ്രുമൂപ്പൻ, തനിക്ക് ബിസിനസ്സിലൂടെ വലിയ സാമ്പത്തികഭദ്രത കൈവരിക്കാനായെന്ന് വിശ്വസിപ്പിച്ചാണ് പണംവാങ്ങിയതെന്ന് വീട്ടമ്മ പറഞ്ഞു. മണിച്ചെയിൻ മാതൃകയിൽ പണം ഇരട്ടിപ്പിക്കുന്ന കമ്പനിയുടെ ഭാഗമാണെന്നാണ് ധരിപ്പിച്ചത്. ഒട്ടേറെപ്പേരിൽനിന്ന് ഇത്തരത്തിൽ പണം കൈക്കലാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പണം തിരികെക്കിട്ടാത്ത ഒട്ടേറെപ്പേർ പരാതി നൽകിയിട്ടുണ്ട്. തൃശ്ശൂർ ഇരിങ്ങാലക്കുടയിലുള്ള വീട്ടമ്മയുടെ 38 ലക്ഷംരൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP