Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവേഷണ കാലം അദ്ധ്യാപന പരിചയം ആയി കണക്കാക്കാൻ ആവില്ല; പ്രിയ വർഗ്ഗീസിന് കനത്ത തിരിച്ചടിയായി യുജിസി നിർണായക നിലപാട് അറിയിച്ചത് ഹൈക്കോടതിയിൽ; രേഖാമൂലം അറിയിക്കാൻ സിംഗിൾ ബഞ്ചിന്റെ നിർദ്ദേശം; പ്രിയയുടെ അസോ. പ്രൊഫസർ നിയമന സ്റ്റേ ഒരുമാസത്തേക്ക് കൂടി നീട്ടി

ഗവേഷണ കാലം അദ്ധ്യാപന പരിചയം ആയി കണക്കാക്കാൻ ആവില്ല; പ്രിയ വർഗ്ഗീസിന് കനത്ത തിരിച്ചടിയായി യുജിസി നിർണായക നിലപാട് അറിയിച്ചത് ഹൈക്കോടതിയിൽ; രേഖാമൂലം അറിയിക്കാൻ സിംഗിൾ ബഞ്ചിന്റെ നിർദ്ദേശം; പ്രിയയുടെ അസോ. പ്രൊഫസർ നിയമന സ്റ്റേ ഒരുമാസത്തേക്ക് കൂടി നീട്ടി

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി : കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ  വർഗ്ഗീസിന് തിരിച്ചടി. ഗവേഷണ കാലം അദ്ധ്യാപന പരിചയം ആയി കാണാൻ കഴിയില്ലെന്ന് യുജിസി വ്യക്തമാക്കി. പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയിൽ യുജിസി നിലപാട് അറിയിച്ചത്. ഇക്കാര്യം രേഖമൂലം നൽകാൻ സിംഗിൾ ബെഞ്ച് യുജിസിക്ക് നിർദ്ദേശം നൽകി. നേരത്തെ കേസിൽ യുജിസിയെ കക്ഷി ചേർത്ത ഹൈക്കോടതി, ചാൻസലറായ ഗവർണ്ണർ, വൈസ് ചാൻസലർ, സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണവും തേടിയിരുന്നു.

പ്രിയ വർഗീസിന്റെ നിയമന നടപടിക്കുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി ഒരു മാസം കൂടി നീട്ടി. രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയയുടെ ഹർജിയിലായിരുന്നു നടപടി. ഇന്ന് ഹർജി വീണ്ടും പരിഗണിച്ച കോടതി സ്റ്റേ നീട്ടുകയായിരുന്നു. അതേ സമയം തനിക്ക് അസോസിയേറ്റ് പ്രൊഫസർ ആയി നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ.ജോസഫ് സ്‌കറിയ മറ്റൊരു ഹർജി കൂടി നൽകി. എന്നാൽ ജോസഫ് സ്‌കറിയയുടെ ആവശ്യം കോടതി നടപടികളുടെ ദുരുപയോഗമെന്ന് സർവകലാശാല കോടതിയിൽ നിലപാടെടുത്തു. ഇക്കാര്യങ്ങൾ കോടതി പിന്നീട് പരിഗണിക്കും.

തസ്തികയ്ക്ക് നിശ്ചയിച്ച മിനിമം വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തിപരിചയമാണ് അടിസ്ഥാന യോഗ്യതയായി പരിഗണിക്കേണ്ടത്. യുജിസി ചട്ട പ്രകാരം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പിഎച്ച്ഡിയും 8 വർഷത്തെ അദ്ധ്യാപന പരിചയവുമാണ് വേണ്ടത്. കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് പിഎച്ച്ഡി കിട്ടിയത് 2019 ലാണ്. പക്ഷേ അവർ അദ്ധ്യാപികയായി തൃശൂർ കേരള വർമ കോളേജിൽ പ്രവേശിച്ച 2012 മുതലുള്ള അദ്ധ്യാപന പരിചയാണ് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അപേക്ഷയിൽ സമർപ്പിച്ചിരിക്കുന്നത്.

പ്രിയാ വർഗീസിന് 2019 ന് ശേഷം എട്ട് വർഷത്തെ അദ്ധ്യാപന പരിചയമുണ്ടെങ്കിലേ അസോസിയേറ്റ് പ്രൊഫസർ തസ്‌കികയിലേക്ക് അപേക്ഷിക്കാൻ സാധിക്കൂ. 2019 ൽ പിഎച്ച്ഡി നേടിയ പ്രിയാ വർഗീസ് ഡപ്യൂട്ടേഷനിൽ 2 വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ്‌സ് സർവീസ് ഡയറക്ടറായി ജോലി ചെയ്തു. 2021 ജൂണിൽ കേരള വർമ്മയിൽ വീണ്ടും അദ്ധ്യാപക തസ്തികയിൽ പ്രവേശിച്ചു. ജൂലൈയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടായി. അങ്ങനെയെങ്കിൽ പ്രിയാ വർഗീസിന് ഒരു മാസം മാത്രമേ അദ്ധ്യാപന പരിചയം ഉള്ളൂവെന്നാണ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി അടക്കം ആരോപിക്കുന്നത്.

പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ മറികടന്ന്

അസ്സോസിയേറ്റ് പ്രൊഫസ്സർ നിയമനത്തിന് കണ്ണൂർ വിസി ഡോ: ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റി പ്രിയവർഗീസിന് ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ മറികടന്നായി രുന്നുവെന്നതിന്റെ രേഖകൾ പുറത്ത് വന്നിരുന്നു.

ഇന്റർവ്യുവിന് പങ്കെടുത്തവരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള ഏറ്റവും കുറവ് സ്‌കോർ പോയിന്റും അദ്ധ്യാപന പരിചയവും പ്രിയവർഗീസിനായിരുന്നു.ഉയർന്ന റിസർച്ച് സ്‌കോർ പോയിന്റുള്ളവരെ ഇന്റർവ്യൂവിന് കുറവ് മാർക്കിട്ട് പിന്തള്ളുകയായിരുന്നു.

UGC ചട്ടപ്രകാരമുള്ള എട്ട് വർഷത്തെ അദ്ധ്യാപന പരിചയത്തിന് സർവ്വകലാശാലയിൽ സ്റ്റുഡന്റസ് സർവീസ് ഡയറക്ടരായിരുന്ന രണ്ട് വർഷത്തെ അനധ്യാപക കാലയളവ് കൂടി അദ്ധ്യാപന പരിചയമായി കണക്കിലെടുത്തതായി വിവരാവകാശ രേഖയിൽ പറയുന്നു.ഇത് ചട്ട വിരുദ്ധമാണ്.

156 സ്‌കോർ പോയിന്റ് മാത്രമുള്ള പ്രിയ വർഗീസിനു ഒന്നാം റാങ്ക് നൽകിയപ്പോൾ ഏറ്റവും കൂടുതൽ റിസേർച്ച് സ്‌കോർ 651 പോയിന്റുള്ള ചങ്ങനാശ്ശേരി ടആ കോളേജ് അദ്ധ്യാപകനായ സ്‌കറിയ തോമസിന് രണ്ടാം റാങ്കും, 645 സ്‌കോർ പോയിന്റുള്ള മലയാളം സർവ്വകലാശാല അദ്ധ്യാപകനായ സി. ഗണേശിന് മൂന്നാം റാങ്കുമാണ് നൽകിയത്.

അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് ആറ് അപേക്ഷകരാനുണ്ടായിരുന്നത്. ആറു പേരെയും ഇന്റർവ്യൂവിന് ക്ഷണിച്ചിരുന്നു. പിയ വർഗീസിന് ഇന്റർവ്യൂവിന് 32 മാർക്ക് നൽകി ഒന്നാം റാങ്കിലെത്തിച്ചപ്പോൾ 15 വർഷത്തെ അദ്ധ്യാപന പരിചയമുള്ള ജോസഫ് സ്‌കറിയക്ക് 30 മാർക്കും സി.ഗണേശിന് 28 മാർക്കുമാണ് നൽകിയത്. സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയ മൂന്നു പേരുടെ റാങ്ക് പട്ടികയാണ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP