Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവിന്റെ ഐശ്വര്യത്തിനായി നിറുകയിൽ വലിയ കുങ്കുമം ഇടുന്ന ഭാര്യ; സൈബർ ലോകത്ത് റീൽസിലും യുട്യൂബിലുമായി ഈ ദമ്പതികൾ അറിയപ്പെട്ടിരുന്നത് ഫീനിക്‌സ് കപ്പിൾസ് എന്നും; ഇരയെ സുരക്ഷിത ഇടത്ത് എത്തിച്ചാൽ പാലാക്കാരൻ കൊടുക്കുക 40,000 രൂപയുടെ കമ്മിഷൻ; ഗൾഫിൽ താവളമൊരുക്കാൻ ഹണിട്രാപ്പ്; ഗോകുലും ദേവുവും ലക്ഷ്യമിട്ടത് എന്ത്?

ഭർത്താവിന്റെ ഐശ്വര്യത്തിനായി നിറുകയിൽ വലിയ കുങ്കുമം ഇടുന്ന ഭാര്യ; സൈബർ ലോകത്ത് റീൽസിലും യുട്യൂബിലുമായി ഈ ദമ്പതികൾ അറിയപ്പെട്ടിരുന്നത് ഫീനിക്‌സ് കപ്പിൾസ് എന്നും; ഇരയെ സുരക്ഷിത ഇടത്ത് എത്തിച്ചാൽ പാലാക്കാരൻ കൊടുക്കുക 40,000 രൂപയുടെ കമ്മിഷൻ; ഗൾഫിൽ താവളമൊരുക്കാൻ ഹണിട്രാപ്പ്; ഗോകുലും ദേവുവും ലക്ഷ്യമിട്ടത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഹണിട്രാപ്പിന് കളമൊരുക്കിയത് സമൂഹമാധ്യമ അക്കൗണ്ടിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ദമ്പതികൾ. സമൂഹമാധ്യമത്തിൽ വിഡിയോകൾ ചെയ്ത് സജീവമായ ദേവുവിനും ഗോകുൽ ദീപിനും നിരവധി ആരാധകരുണ്ട്. വ്യത്യസ്ത ഭാവങ്ങളിലും വേഷങ്ങളിലും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്ന ദൃശ്യങ്ങളുടെ വിശ്വാസ്യതയിലായിരുന്നു ഇവരുടെ തട്ടിപ്പ്.

കണ്ണൂർ സ്വദേശി ഗോകുൽ ദീപ്, ഭാര്യ ദേവു, ഇരിങ്ങാലക്കുടക്കാരായ ജിഷ്ണു, അജിത്, വിനയ്, പാല സ്വദേശി ശരത് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ യാക്കരയിലെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചത് പൊളിച്ചത് പൊലീസിന്റെ തന്ത്രങ്ങളാണ്. ഗോകുൽ ദീപിന്റേയും ദേവുവിന്റേയും സോഷ്യൽ മീഡിയയിലെ സ്വീകാര്യതയായിരുന്നു തട്ടിപ്പിന്റെ കരുത്ത്. സമ്പന്നരെ കുടുക്കാൻ ഹണി ട്രാപ്പ് സംഘത്തിന് ഊർജം നൽകിയതും ഇരുവരുടെയും പ്രകടനമാണ്. ചൂണ്ടയിൽ കുരുങ്ങാൻ സാധ്യതയുള്ള ആളെന്ന് ഉറപ്പിച്ചതിനു ശേഷമാണ് ഇരിങ്ങാലക്കുടയിലെ വ്യവസായിയെ സംഘം ഇരയാക്കിയത്.

വ്യവസായിയെ ആറു മാസം നിരീക്ഷിച്ച് പിന്തുടർന്നു. പിന്നാലെ കെണിയൊരുക്കി. ഫോൺ വഴിയുള്ള സംസാരത്തിനും സന്ദേശത്തിനുമൊടുവിൽ പരസ്പരം നേരിൽക്കണ്ടേ മതിയാകൂ എന്ന നിലയിലേക്ക് എത്തിച്ചു. അങ്ങനെയാണ് ദേവു വ്യവസായിയോട് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടത്. അത്മാർത്ഥ പ്രണയവും സൗഹൃദവുമാണെന്ന് വ്യവസായി തെറ്റിധരിച്ചു. ഉച്ചയ്ക്ക് എത്തിയ വ്യവസായിയെ പല തടസ്സങ്ങൾ പറഞ്ഞ് രാത്രി വരെ നഗരത്തിൽ നിർത്തി. പിന്നീട് ദേവു തന്ത്രപൂർവം വാഹനത്തിൽ യാക്കരയിലെ വീട്ടിലെത്തിച്ചു.

മറ്റ് അഞ്ചു പേരും ചേർന്ന് വാടക വീട്ടിലെ മുറിയിലെത്തിച്ച് ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രങ്ങൾ എടുത്തു. തുടർന്ന് ഇരിങ്ങാലക്കുടയിലെ വീട്ടിൽനിന്ന് പണവും സ്വർണവും കൈക്കലാക്കാനായി വ്യവസായിയുമായി സംഘം പുറപ്പെട്ടു. വഴിയിൽ പ്രാഥമികാവശ്യത്തിന് എന്ന മട്ടിൽ ഇറങ്ങിയ വ്യവസായി ഓടി രക്ഷപ്പെട്ടു. ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു. രക്ഷപ്പെട്ട വ്യവസായി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

വിപുലമായ അന്വേഷണം നടത്തിയ സൗത്ത് പൊലീസ്, ആറു പേരെയും കാലടിയിലെ ഒളിത്താവളത്തിലെത്തി പിടികൂടുകയായിരുന്നു. ശരത്താണ് ഹണി ട്രാപ്പിന്റെ ബുദ്ധികേന്ദ്രം. പ്രതികളിൽ ഒരാൾ പ്രളയകാലത്ത് വ്യവസായിയുടെ വീടിനു മുകളിൽ താമസിച്ചിരുന്നു. ഈ സമയത്താണ് വ്യവസായിയുടെ മോഹങ്ങൾ മനസ്സിലാക്കിയത്. ഇരയെ സുരക്ഷിത ഇടത്തേക്ക് എത്തിച്ചാൽ 40,000 രൂപയുടെ കമ്മിഷൻ കിട്ടുമെന്നതാണ് ദമ്പതികളുടെ മൊഴി.

വ്യവസായിയുടെ കയ്യിൽനിന്നു തട്ടിയെടുത്ത സ്വർണമാലയും പണവും എടിഎം കാർഡും വാഹനവുമെല്ലാം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം നേരത്തെയും സമാന രീതിയിൽ തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടരും. മാനക്കേട് കാരണം ആരും പരാതിയുമായി എത്തിയിട്ടില്ലെന്നതാണ് വസ്തുത. ഹണി ടണിട്രാപ്പിന് പാലാ സ്വദേശിയായ ശരത് തയ്യാറാക്കുന്നത് വൻ പദ്ധതികളാണ്. ഒരു വ്യാജ ഫേസ്‌ബുക്ക് ഐഡിയും സിം കാർഡും തട്ടിപ്പിന് വേണ്ടി ഉപയോഗിക്കും. ഫേസ്‌ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയച്ചാണ് തുടക്കമിടുക. മറുപടി കിട്ടിയ പാടെ യുവതിയെക്കൊണ്ട് തുടർ സന്ദേശം അയപ്പിച്ചു. ഇതിന് പിന്നാലെ വിശ്വാസം ആർജിച്ച ശേഷമാണ് കെണിയിൽ വീഴ്‌ത്തലും തട്ടിപ്പും നടത്തുക.

ആറംഗ സംഘം വ്യവസായിക്കായി കുരുക്ക് ഒരുക്കിയത് ഫേസ്‌ബുക്കിലായിരുന്നു. ഫേസ്‌ബുക്കിലൂടെ സൗഹൃദം നടിച്ചാണ് പ്രതികൾ തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് ആറംഗ സംഘത്തെ അറസ്റ്റ് ചെയ്ത പാലക്കാട് ടൗൺ സൗത്ത് പൊലീസ് നൽകിയ വിവരം. സൂത്രധാരനായ ശരത്തിന്റെ പേരിൽ മോഷണം, ഭവനഭേദനം അടക്കം 12 പരാതികൾ ഉണ്ട്. ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള ദമ്പതികളാണ് അറസ്റ്റിലായ ദേവുവും ഗോകുലും.

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ മെസഞ്ചറിൽ പരിചയപ്പെട്ട സമയത്ത് യുവതിയുടെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. തട്ടിപ്പിന് മാത്രമായി 11 മാസത്തെ കരാറിൽ ഒരു വീട് സംഘം പലക്കാട് യാക്കരയിൽ സംഘം വാടകയ്ക്ക് എടുത്തു. പിന്നാലെയാണ് വ്യവസായിയെ പാലക്കാടേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച രാവിലെയാണ് വ്യവസായി പാലക്കാട് എത്തിയത്. ഒലവക്കോട് വച്ച് ഇരുവരും കണ്ടുമുട്ടി.

വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ എന്നും, ഭർത്താവ് വിദേശത്തെന്നുമായിരുന്നു വ്യവസായിയെ വിശ്വസിപ്പിച്ചിരുന്നത്. വൈകീട്ടോടെ, യാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചു. അവിടെ എത്തിയപ്പോഴാണ് കൂടെയുള്ളവർക്ക് ഒപ്പം ചേർന്നുള്ള തട്ടിപ്പ് നടന്നത്. വ്യവസായിയുടെ മാല, ഫോൺ, പണം, എടിഎം കാർഡ്, വാഹനം എന്നിവ കൈക്കലാക്കി. പിന്നാലെ പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്ളാറ്റിൽ കൊണ്ടുപോയി തുടർ തട്ടിപ്പിനായിരുന്നു നീക്കം.

യാത്രമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികൾ ഇടയ്ക്ക് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല. പാലക്കാട് എത്തി ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകി. പിന്നാലെ പ്രതികളെ തെരഞ്ഞ പൊലീസ് കാലടിയിലെ ലോഡ്ജിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സൈബർ ലോകത്ത് റീൽസിലും യുട്യൂബിലുമായി ഈ ദമ്പതികൾ അറിയപ്പെട്ടിരുന്നത് ഫീനിക്‌സ് കപ്പിൾസ് എന്നായിരുന്നു. ഈ പേരിൽ ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് പേജുമുണ്ട്. യുട്യൂബിലും ഈ പേരിലാണ് ഇവർ അറിയപ്പെടുന്നത്. മാതൃകാ ദമ്പതികളായി ആടിപ്പാടുന്ന ഇവർ സൈബർ ലോകത്ത് പല വൈറൽ വീഡിയോകളും ചെയ്തിട്ടുണ്ട്. ഭർത്താവിന്റെ ഐശ്വര്യത്തിനായി നിറുകയിൽ വലിയ കുങ്കുമം ഇടുന്ന ഭാര്യയെന്ന നിലയിലാണ് ദേവു ശ്രദ്ധിക്കപ്പെട്ടത്. നിരവധി റീൽസ് വീഡിയോകൾ ഈ ദമ്പതികൾ ചെയ്തിരുന്നു. ആഡംബര ജീവിതമാണ് നയിച്ചിരുന്നത് എന്നു സൂചിപ്പിക്കുന്നതാണ് ഇവരുടെ റീൽസുകളെല്ലാം.

ട്രിപ്പും പാർട്ടിയും ഫോട്ടോഷൂട്ടുമായി ആഡംബര ജീവിതമായിരുന്നു ഇവർക്ക്. പണത്തിനുണ്ടായ ആവിശ്യമാകാം ഇവരെ ഹണിട്രാപ്പിലെക്ക് നയിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്. വലിയ ബിസിനസ്പ്ലാൻ ഉള്ളതായി രണ്ട് പേരും യൂട്യൂബിലെ ലൈവിൽ പറഞ്ഞിരുന്നു. ദുബായിൽ ഫ്ളാറ്റ് ലീസിനെടുത്ത് ഭാഗിച്ച് വാടകയ്ക്ക് നൽകുക എന്നതായിരുന്നു ഇവരുടെ ബിസിനസ് പ്ലാൻ. ദേവുവിന്റെ അമ്മ വർഷങ്ങളായി മെസ് നടത്തുകയാണെന്നുമാണ് തങ്ങളുടെ ഫോളോവേഴ്‌സിനോടായി ഇവർ പങ്കുവെച്ചത്. ഇതേക്കുറിച്ചുള്ള വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.

ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും സജീവമായ ദേവു സമർത്ഥമായാണ് വ്യവസായിയെ കെണിയിൽ കുരുക്കിയത്. പ്രതികളിൽ ഒരാളായ ദേവു വ്യവസായിയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുകയും നേരിൽ കാണാൻ പാലക്കാട്ടേക്ക് എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. ദേവുവിനെ കാണാനുള്ള ആകാംക്ഷയിൽ പാലക്കാട്ടെത്തിയ വ്യവസായിയെ കാത്തിരുന്നത് മറ്റൊരു അനുഭവമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP