Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംഎൽഎയുടെ പിഎ എന്ന ലേബലിൽ ലോറി വാടകയ്ക്ക് എടുത്തു; മാണ്ഡ്യയിൽ നിന്ന് കയറ്റിയത് സാന്നിറ്റൈസർ അല്ലെന്ന ഡ്രൈവറുടെ സംശയം നിർണ്ണായകമായി; എക്സൈസുകാരെ വിളിച്ചു പറഞ്ഞ് സ്പിരിറ്റ് കണ്ടെത്തിയതും കണ്ടൈനർ ലോറിയുടെ ഡ്രൈവർ; യഥാർത്ഥ പ്രതികൾ മറവിൽ; ഇബ്രാഹിമിന് മിച്ചം ഭീഷണികൾ മാത്രം; മുത്തങ്ങയിലെ ഒളിച്ചു കളി തുണയാകുന്നത് മാഫിയകൾക്ക്

എംഎൽഎയുടെ പിഎ എന്ന ലേബലിൽ ലോറി വാടകയ്ക്ക് എടുത്തു; മാണ്ഡ്യയിൽ നിന്ന് കയറ്റിയത് സാന്നിറ്റൈസർ അല്ലെന്ന ഡ്രൈവറുടെ സംശയം നിർണ്ണായകമായി; എക്സൈസുകാരെ വിളിച്ചു പറഞ്ഞ് സ്പിരിറ്റ് കണ്ടെത്തിയതും കണ്ടൈനർ ലോറിയുടെ ഡ്രൈവർ; യഥാർത്ഥ പ്രതികൾ മറവിൽ; ഇബ്രാഹിമിന് മിച്ചം ഭീഷണികൾ മാത്രം; മുത്തങ്ങയിലെ ഒളിച്ചു കളി തുണയാകുന്നത് മാഫിയകൾക്ക്

അഖിൽ രാമൻ

മലപ്പുറം: എക്‌സൈസ് വകുപ്പ് ക്ലീൻ ചിറ്റു നൽകിയിട്ടും നീതി ലഭിക്കാതെ പോരാട്ടം തുടരുകയാണ് ഇബ്രാഹിം. മലപ്പുറം പുത്തൂർ പള്ളിക്കൽ പുതിയവീട്ടിൽ ഇബ്രാഹിമാണ് സ്പിരിറ്റ് മാഫിയയെ അറസ്റ്റ് ചെയ്യണം എന്നാവിശ്യപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിലധികമായി നിയമപോരാട്ടം നടത്തുന്നത്.2021 മെയിൽ 6 ആറിനാണ് വയനാട്ടിലെ മുത്തങ്ങയിൽ നിന്ന് 11,000 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. ആളില്ലാത്ത നിലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത് എന്നാണ് എക്‌സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ടു പുറത്ത് വിട്ട വിവരം.

കണ്ടൈനർ ലോറി ഓടിച്ചിരുന്ന ഇബ്രാഹിമിനെ എക്‌സൈസ് ഈ കേസിൽ പ്രതി ചേർത്തിരുന്നു. എന്നാൽ വയനാട് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണത്തിൽ കുറ്റക്കാരനല്ലാ എന്ന് കണ്ടെത്തിയതോടെ കോടതി ഇയാളെ കുറ്റവിമുക്തനാക്കി.

വണ്ടിയിൽ കയറ്റുന്നത് സാനിറ്റൈസർ അല്ല സ്പിരിറ്റാണ് എന്ന് മനസിലായ ഇബ്രാഹിം അപ്പോൾ മുതൽ കേരളത്തിലെ പൊലീസിനെയും,എക്‌സൈസിനേയും, നർക്കോട്ടിക്ക് സെല്ലിനേയും
ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചിരുന്നു. ഇത് ഇബ്രാഹിമിന്റെ ഫോൺകാൾ ലിസ്റ്റ് എടുത്തപ്പോൾ ഇതിനുള്ള തെളിവുകൾ കിട്ടിയിരുന്നു. ഈ തെളിവുകളാണ് ഇബ്രാഹിമിന് തുണയായത്.

എന്നാൽ വർഷങ്ങളായി മദ്യത്തിനും മയക്കുമരുന്നിനും എതിരേ പോരാടുന്ന തന്നെ ഉപയോഗിച്ച് സ്പിരിറ്റ് കടത്താൻ ശ്രമിച്ച ഈ ലോബിക്കെതിരേ ശക്തമായ പോരാട്ടം നടത്തുകയാണ് ഇബ്രാഹിം. കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരേ പരാതിയുമായി വകുപ്പുകളെ സമീപിക്കുകയും പത്രസമ്മേളനങ്ങൾ നടത്തുകയുമാണ് ഈ കണ്ടൈനർഡ്രൈവർ.

പല തവണ പൊലീസും എക്‌സൈസ് ഉദ്യോഗസ്ഥരും തന്നെ ഈ കേസിന്റെ പേരിൽ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ഇബ്രാഹിം പറയുന്നു. കേസിലെ പ്രതികളും പലതവണ നേരിലും ഫോണിലും വിളിച്ചു ഭീഷണിപ്പെടുന്നതായും ഇബ്രാഹിം ആരോപിക്കുന്നു.കേസിലെ ഒന്നാം പ്രതിയായ കോഹിലാൻ ബഷീർ താൻ കൊട്ടോട്ടി എംഎ‍ൽഎ റ്റി.വി ഇബ്രാഹിമിന്റെ പി.എ ആണ് എന്നാണ് പരിചയപ്പെട്ടപ്പോൾ പറഞ്ഞത് എന്ന് കണ്ടനൈർ ഡ്രൈവർ പറയുന്നു.

കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനം ഒമ്പത് ദിവസത്തെ സമ്പൂർണ്ണ അടച്ചിലിലേക്ക് പോകുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ തൊട്ട് പിന്നാലെയാണ് വയനാട്ടിലെ മുത്തങ്ങയിൽ നിന്ന് 11,000 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്.. സാനിറ്റൈസർ നിർമ്മാണത്തിന് എന്ന വ്യാജേന കർണ്ണാടകയിൽ നിന്നും അതിർത്തി കടത്തിയ കൊണ്ട് വന്ന സ്പിരിറ്റാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്‌സ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് മദ്യ നിർമ്മാണത്തിനായി എത്തിച്ച സ്പിരിറ്റാണ് ഇതെന്നായിരുന്നു എക്‌സൈസിന്റെ കണ്ടെത്തൽ.

വാഹനത്തിൽ കൊണ്ട് വരുന്നത് സ്പിരിറ്റാണ് എന്ന് തിരിച്ചറഞ്ഞ ഡ്രൈവർ ഇബ്രാഹിം പൊലീസിനെയും എക്‌സൈസിനേയും നർക്കോട്ടിക്ക് സെല്ലിനേയും നിരന്തരമായി ഫോണിൽ ബന്ധപ്പെട്ടാണ് വാഹനവും സ്പിരിറ്റും കസ്റ്റഡിയിൽ എടുത്തത്.എന്നാൽ വാഹനം മുത്തങ്ങക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതാണ് എന്നാണ് മാധ്യമങ്ങൾ വഴി വെളിയിൽ വന്ന വിവരം. ലോറിയുടെ ഓണറിനെയും ഡ്രൈവറായ ഇബ്രാഹിമിനേയും പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

2021 മെയ്‌ നാലിനാണ് കണ്ടൈനർ ലോറി ഉടമ മുസ്തഫയുടെ നിർദ്ദേശപ്രകാരം ഇബ്രാഹിം സാനിറ്റയിസർ കൊണ്ട് വരാൻ കർണാടകയിലെ മാണ്ട്യയിലെക്ക് പുറപ്പെട്ടത്. സമ്പൂർണ്ണലോക്ക്ഡൗൺ കാലമായതിനാൽ പൊലീസിന്റെ അനുമതിയോടെയും ആവിശ്യമുള്ള രേഖകളുമായിട്ടാണ് ഇബ്രാഹിം പുറപ്പെട്ടത്. മറ്റോരു കാറിൽ കോപ്പിലാൻ
ബഷീർ, അജ്മൽ, ജാസിം എന്നിവർ ലോറിയെ പിൻതുടരുന്നുണ്ടായിരുന്നു. മാണ്ട്യയിലെ എസ്.എൽ എൻ ഷുഗർ ഫാക്ടറിയിയിൽ നിന്നാണ കണ്ടയിനറുകളിലെ ബാരലുകളിൽ സ്പിരിറ്റ് നിറച്ചത്.

220 ലിറ്റർ കൊള്ളുന്ന 52 നീല ബാരലുകളിലാണ് സ്പിരിറ്റ് നിറച്ചത്്. നിറക്കുന്ന ദ്രാവകം കണ്ടിട്ട് സംശയം തോന്നിയ ഇബ്രാഹിം ഇത് ചോദ്യം ചെയ്തു. ആദ്യമൊന്നും ഇവർ ഇത് സ്പിരിറ്റാണ് എന്ന് സമ്മതിച്ചില്ല. പ്രതികളിൽ ഒരാൾ മതഗ്രന്ഥം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു അയാൾ ഗ്രന്ഥത്തെ തൊട്ട് സത്യം ചെയ്തു ഇത് സ്പിരിറ്റല്ലന്ന്. എന്നാൽ ഇബ്രാഹിം കൂടുതൽ സംശയത്തോടെ തന്റെ ഫോണിൽ നിന്നും പൊലീസിനെയും എക്‌സൈസിനെയും വിളിച്ചു വിവരം പറഞ്ഞു.

അത് പേപ്പറുള്ള സ്പിരിറ്റാണ് നിനക്ക് എന്താണ് എന്നാണ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഇബ്രാഹിമിനോട് ചോദിച്ചത്. ഫോൺ വിളിച്ചതിന് ശേഷം ലോറിയുടെ സമീപത്തക്ക് ചെന്നപ്പോൾ പ്രതികൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസിലും എക്‌സൈസിലും ഇബ്രാഹിം വിളിച്ച വിവരം അവർ പ്രതികളെ വിളിച്ചറിയിച്ചതായി ഇബ്രാഹിം പറയുന്നു. തുടർന്ന് ഇയാൾ ലോറിയുടെ ഉടമയെ ഫോണിൽ വിളച്ചു അവർ പറയുന്നത് തമാശയാണ് എന്നും വണ്ടി ഓടിച്ചു വരാൻ ഉടമയായ മുസ്തഫ തന്നോട് ആവിശ്യപ്പെട്ടു. പ്രതികൾ വീണ്ടും തന്നെ ഭീഷണിപ്പെടുത്തി വണ്ടി എടുപ്പിച്ചു.

വയനാട്ടിലെ മുത്തങ്ങയിൽ വെച്ച് വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് നർക്കോട്ടിക്ക്‌സ് സ്‌പെഷ്യൽ സ്‌കോഡ് സിഐ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം വണ്ടി കസ്റ്റടിഡിയിൽ എടുത്തു. എന്നാൽ വിവരം നൽകിയ ഡ്രൈവർ ഇബ്രാഹിമിനെയും വാഹനഉടമയേ മുസ്തഫയേയും കേസിൽ പ്രതി ചേർത്തു.

എന്നാൽ കോടതിയുടെ നിർദ്ദേശപ്രകാരം എക്‌സൈസ് അസിസറ്റന്റ് കമ്മീഷണറിന്റെ അന്വേഷണത്തിൽ ഡ്രൈവർ ഇബ്രാഹിം കുറ്റക്കാരനല്ല എന്ന് കണ്ടെത്തി. മുപ്പതോളം തവണ ഇവർ ഈ വണ്ടിയിൽ സ്പിരിറ്റ് കടത്തിയതായും വൻരാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് പ്രതികൾ ജാമ്യം പോലുമെടുക്കാതെ വിലസുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP