Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യമായി വിമാനത്തിൽ പറന്ന് അപ്പച്ചി;സ്വപ്നം സഫലമാക്കി അഹാന; വൈറലായി വീഡിയോ

ആദ്യമായി വിമാനത്തിൽ പറന്ന് അപ്പച്ചി;സ്വപ്നം സഫലമാക്കി അഹാന; വൈറലായി വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയുമെല്ലാം താരം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത് താരം പങ്കുവച്ച പുതിയ വിഡിയോ ആണ്. വർഷങ്ങളായി തനിക്കും കുടുംബത്തിനും ഒപ്പം താമസിക്കുന്ന അപ്പച്ചിയുടെ വലിയ ഒരു ആ?ഗ്രഹം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് താരം.

ഒരിക്കലെങ്കിലും വിമാനത്തിൽ കയറണം എന്നതായിരുന്നു അപ്പച്ചിയുടെ വലിയ ആഗ്രഹം. അടുത്തിടെ അപ്പച്ചിയുടെ ആ?ഗ്രഹത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് അഹാനയും സഹോദരി ഇഷാനിയും ചേർന്ന് വിമാനയാത്ര പ്ലാൻ ചെയ്തത്. ചെന്നൈയിലേക്കായിരുന്നു ഇവരുടെ യാത്ര. ചെന്നൈയിൽ അപ്പച്ചി ഏറെനാൾ താമസിച്ചിട്ടുണ്ട്. അതിനാലാണ് യാത്രയ്ക്കായി ചെന്നൈ തിരഞ്ഞെടുത്തതെന്നും അഹാന പറയുന്നു.

യാത്രയ്ക്ക് അഞ്ചു ദിവസം മുൻപാണ് അഹാന വിമാന യാത്രയെക്കുറിച്ച് അപ്പച്ചിയോട് പറയുന്നത്. എന്നാൽ ഇത് ആദ്യം വിശ്വസിക്കാൻ അപ്പച്ചി തയ്യാറായില്ല. ആദ്യ വിമാനയാത്രയ്ക്കായി വളരെ ആവേശത്തോടെയാണ് അപ്പച്ചി ഒരുങ്ങിയത്. രണ്ടു ദിവസം മുൻപ് തന്നെ യാത്രയ്ക്കുള്ള പാക്കിങ്ങൊക്കെ നടത്തി. പുതിയ ബ്ലൗസ് തയിച്ചു വാങ്ങിയ വിശേഷമെല്ലാം അപ്പച്ചി പങ്കുവയ്ക്കുന്നുണ്ട്. യാത്രയിൽ ഉടനീളം അപ്പച്ചിയോട് അഹാനയും ഇഷാനിയും വിമാനത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

ഏറെ ആകാക്ഷയോടെയാണ് അപ്പച്ചി ഇതെല്ലാം കേട്ടിരുന്നത്. 'പേടിയുണ്ടോ?' എന്ന അഹാനയുടെ ചോദ്യത്തിന്, 'ഇല്ലെടാ, നിങ്ങൾ കൂടെയില്ലേ', എന്നാണ് അപ്പച്ചിയുടെ മറുപടി. ഇനിയുള്ള യാത്രയെല്ലാം വിമാനത്തിലാക്കിയാൽ മതിയെന്നും അപ്പച്ചി പറയുന്നുണ്ട്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

'പലർക്കും സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയും, എന്നാൽ കുറച്ചുപേർക്ക് മാത്രമേ മറ്റുള്ളവർക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവരെ സഹായിക്കാൻ കഴിയൂ' എന്നായിരുന്നു ഒരാളുടെ കമന്റ്. നിരവധി പേരാണ് അഹാനയേയും ഇഷാനിയേയും പ്രശംസിച്ചുകൊണ്ട് കമന്റുകൾ പോസ്റ്റ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP