Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാവനയും ഷറഫുദ്ദീനും; 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഭാവനയും ഷറഫുദ്ദീനും; 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഭാവന, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷറഫുദ്ദീനെ നോക്കി ചിരിക്കുന്ന ഭാവനയുടെ ചിത്രമടങ്ങിയ ഡൂഡിൽ പശ്ചാത്തലമുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. ദുൽഖർ സൽമാൻ, നിവിൻ പോളി, ഭാവന, ഷറഫുദ്ധീൻ തുടങ്ങിയ താരങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിൽ നായികയായെത്തുന്ന ചിത്രമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'. ഭാവന, ഷറഫുദ്ദീൻ, അശോകൻ, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അഫ്സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം നവംബർ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും.

ബോൺഹോമി എന്റെർടൈന്മെന്റ്സിന്റെ ബാനറിൽ ലണ്ടൻ ടാക്കീസുമായി ചേർന്ന് റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും, എഡിറ്റിംഗും, സംവിധാനവും നിർവ്വഹിക്കുന്നത്. അരുൺ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് പോൾ മാത്യു, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ സംഗീതം നൽകുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കിരൺ കേശവ്, പ്രശോഭ് വിജയൻ, ആർട്ട്: മിഥുൻ ചാലിശേരി, കോസ്റ്റ്യൂം: മെൽവി ജെ, മേക്കപ്പ് അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കണ്ട്രോളർ: അലക്സ് ഇ കുര്യൻ, പ്രൊജക്ട് കോർഡിനേറ്റർ: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാൻസിസ്, തിരക്കഥാ സഹായി: വിവേക് ഭരതൻ, ക്രിയേറ്റീവ് ഡയറക്ടർ & സൗണ്ട് ഡിസൈൻ: ശബരീദാസ് തോട്ടിങ്കൽ, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പിആർഒ: ടെൻ ഡിഗ്രി നോർത്ത് കമ്മ്യൂണിക്കേഷൻസ്, പബ്ലിസിറ്റി ഡിസൈൻസ്: ഡൂഡിൽ മുനി, ഡിജിറ്റൽ മാർക്കറ്റിങ് : വൈശാഖ് സി വടക്കേവീട് എന്നിവരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP