Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യവതിയായി ഓപ്പറേഷൻ തീയറ്ററിലേക്ക് കയറി; മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് ശേഷം ബോധം തെളിഞ്ഞില്ല; രണ്ടാഴ്‌ച്ച വെന്റിലേറ്ററിൽ കഴിഞ്ഞ രാഖി മരണത്തിന് കീഴടങ്ങി; ചികിത്സാ പിഴവ് ആരോപിച്ചു കുടുംബം പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ്; എസ്‌പി ഫോർട്ട് ആശുപത്രിക്ക് നിയമം മുട്ടു മടക്കുമ്പോൾ

ആരോഗ്യവതിയായി ഓപ്പറേഷൻ തീയറ്ററിലേക്ക് കയറി; മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് ശേഷം ബോധം തെളിഞ്ഞില്ല; രണ്ടാഴ്‌ച്ച വെന്റിലേറ്ററിൽ കഴിഞ്ഞ രാഖി മരണത്തിന് കീഴടങ്ങി; ചികിത്സാ പിഴവ് ആരോപിച്ചു കുടുംബം  പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ്; എസ്‌പി ഫോർട്ട് ആശുപത്രിക്ക് നിയമം മുട്ടു മടക്കുമ്പോൾ

അഖിൽ രാമൻ

തിരുവനന്തപുരം:ഡോക്ടറിനെ വിശ്വസിച്ച് ഓപ്പറേഷൻ തീയറ്ററിലേക്ക് പോയ രാഖിക്ക് നഷ്ടപെട്ടത് തന്റെ ജീവൻ. സ്വകാര്യആശുപത്രിക്കായി കേസിൽ അട്ടിമറിനടത്താൻ പൊലീസ് ശ്രമിക്കുമ്പോൾ മരണപ്പെട്ട യുവതിക്കും അവളുടെ ഓർമ്മകളിൽ ജീവിക്കുന്ന കുടംബത്തിനും ലഭിക്കേണ്ട നീതിയാണ് നഷ്ടമാകുന്നത്. രാഖിയുടെ മക്കൾക്ക് അവരുടെ അമ്മയേ നഷ്ടപ്പെടുത്തിയ ആശുപത്രി അധികൃതരുടെ അനാസ്ഥയോളം തന്നെ വലുതാണ് പൊലീസ് തെറ്റ് ചെയ്തവരെ സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന പൊറാട്ട് നാടകം.

രാഖിയുടെ മരണത്തിലെ അനാസ്ഥ മറക്കാനും കൊലപാതകത്തിന് കേസ് എടുത്താതെ ഇരിക്കാനും വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. എസ്‌പി ഫോർട്ടിലെ ഡോക്ടർന് എതിരേ സഹോദരൻ രാജേഷ് നൽകിയ മൊഴി പൊലീസ് മാറ്റിയതായി ഡി.ജി.പിക്ക് അയച്ച പരാതിയിൽ രാഖിയുടെ സഹോദരൻ ആരോപിക്കുന്നു. ഇത് വരെ പൊലീസ് കേസ് എടുക്കുകയോ എഫ്.ഐ.ആർ ഇടുകയോ ചെയ്തിട്ടില്ല. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ എ.എസ് ഐയാണ് രാഖിയുടെ ഭർത്താവായ റജി.എന്നിട്ടും തിരുവല്ലം പൊലീസും ഫോർട്ട് പൊലീസും ആശുപത്രിയേയും ഡോക്ടറിനെയും രക്ഷിക്കാനായി ഉരുണ്ടു കളിക്കുകയാണ്. തങ്ങളുടെ കൂട്ടത്തിൽ ഉള്ള ഒരാൾക്ക് നൽകാത്ത നീതി എങ്ങനെയാണ് പൊലീസ് സാധാരണക്കാരന് നൽകുന്നത്.

രാഖിയുടെ ബോഡി പോസ്്റ്റ്മാർട്ടം ചെയ്യുന്നതിന്റെ നടപടിയുടെ ഭാഗമായിട്ടാണ് സഹോദരന്റെ മൊഴി രേഖപ്പെടുത്തിയത്. ഏക സഹോദരിയുടെ മരണത്തിൽ തളർന്നിരിക്കുകയാണെങ്കിലും രാജേഷ് സംഭവങ്ങൾ കൃത്യമായിട്ടാണ് വിവരിച്ചത്. രേഖപ്പെടുത്തിയ മൊഴി പൊലീസുകാർ രാജേഷിനെ വായിച്ചു കേൾപ്പിച്ചു ഒപ്പ് ഇട്ട് വാങ്ങി.അതിന് ശേഷം രാജേഷിനെ വീണ്ടും വിളിപ്പിച്ച് മറ്റോരു പേപ്പറിൽ പൊലീസ് ഒപ്പിടീച്ചു വാങ്ങി. ഈ പേപ്പറിലെ വിവരങ്ങൾ വായിച്ചു നോക്കാൻ ശ്രമിച്ചപ്പോൾ നിങ്ങൾ ഇത് വായിച്ചു കൊണ്ട് നിന്നാൽ സമയം പോകും പോസ്റ്റ്‌മോർട്ടം ചെയ്യാൻ സമയം എടുക്കും എന്ന് പറഞ്ഞു പൊലീസുകാർ മൊഴിയുടെ പേപ്പർ വാങ്ങി വെച്ചു. ആ സമയത്ത് രാജേഷിന് ഇതിൽ സംശയം തോന്നിയില്ല. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയപ്പോൾ അതിൽ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത് താൻ പറഞ്ഞത് പൊലെഅല്ലഎന്ന വിവരം രാജേഷ് ശ്രദ്ധിക്കുന്നത്.

രാഖിയുടെ ഓപ്പറേഷനിൽ പിഴവ് പറ്റിയപ്പോൾ തന്നെ എസ്‌പി ഫോർട്ട് ആശുപത്രി അധികാരികൾ കൃത്യമായ പ്ലാൻ തയ്യാറാക്കിയിരുന്നു. അരമണൂക്കൂർ സമയം മതി ശസ്ത്രക്രീയക്ക് എന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. ഒൻപത് മണിയിക്കാണ് രാഖിയെ ഓപ്പറേഷൻ തീയറ്റനിനുള്ളിലേക്ക് കൊണ്ട് പോയത്. എന്നാൽ പന്ത്രണ്ട് മണി ആയിട്ടും വിവരങ്ങൾ പുറത്തെക്ക് പറയാത്തതിനാൽ രാഖിയുടെ സഹോദരൻ വിവരം തിരക്കിയപ്പോൾ ഇപ്പോൾ കൊണ്ട് വരും എന്നാണ് പറഞ്ഞത്. ഈ സമയം ഓപ്പറേഷൻ നടത്തിയ ഡോക്ടർ രാഖിയുടെ സഹോദരനായ രാജേഷിനെയും ഭർത്താവായ റജിയേയും വിളിച്ച് ഓപ്പറേഷനിൽ മൂക്കിൽ നിന്നും ബ്ലഡ് വരുന്നത് നിൽക്കുന്നില്ലെന്നും ഒരു തവണ കൂടി സിറ്റി സ്‌കാൻ എടുക്കണം എന്നും അറിയിച്ചു.

സീറ്റി സ്‌കാനിഗ് എടുക്കാനായി പുറത്തെക്ക് കൊണ്ട് വരുമ്പോൾ തന്നെ രാഖിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. സ്‌കാൻ ചെയ്ത് റിസൽട്ട് വരുന്നതിന് മുൻപ് തന്നെ ഡോക്ടർ രാഖിയുടെ നില സീരിയസ് ആണെന്നും കിംസ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതായിരിക്കും നല്ലത് എന്നും അറിയിച്ചു. ഇതിനായി എല്ലാ രേഖകളും ഇവർ തയ്യാറാക്കുകയും രാഖിയെ ഐ സി യു ആംബുലൻസിൽ കയറ്റുകയും ചെയ്തു. എന്നാൽ ഡോക്ടറോ ഒരു നേഴ്‌സോ പൊലും ആംബുലൻസിൽ കയറി കൂടെ പോകാൻ തയ്യാറായതുമില്ല.

കിംസ് ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവിടുത്തെ ഡോക്ടർമാർ വിവരം അറിഞ്ഞിരുന്നു. വെന്റിലേറ്ററിൽ വയ്ക്കുക അല്ലാതെ മറ്റ് മാർഗമില്ലെന്ന് ഇവർ ബന്ധുക്കളേ അറിയിച്ചു. ഓപ്പറേഷൻ സമയത്ത് ഡോക്ടറിന് സംഭവിച്ച പിഴവാണ് ഇതിന് കാരണം എന്ന് കിംസിലെ ഡോക്ടർമാർ പറഞ്ഞിരുന്നു. പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. 11 ദിവസം രാഖിയെ കിംസിൽ വെന്റിലേറ്ററിൽ കിടത്തിയിരുന്നു. ഒടുവിലാണ് മെഡിക്കൽ കോളേജിലെക്ക് എത്തിക്കുന്നത്. ഇവിടെ വെച്ച് ഹൃദയസ്തംഭനം വന്നാണ് രാഖി മരണമടയുന്നത്. രാഖിയുടെ സ്‌കാനിഗ് റിപ്പോർട്ടുകൾ പരിശോധിച്ച മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ശസ്ത്രക്രീയയിലെ പിഴവാണ് എന്ന് പറഞ്ഞിരുന്നു.എന്നാൽ പോസ്്റ്റ്മാർട്ടം റിപ്പോർട്ടിൽ തലക്ക് ക്ഷതം സംഭവിച്ചതാണ് കാരണം എന്ന് പറയുന്നു.

എന്നാൽ അപകടമുണ്ടായ ദിവസവും ഒാപ്പറേഷൻ കഴിഞ്ഞ സമയത്ത് എടുത്ത സ്‌കാനിഗ് റിസൽട്ടിലും തലക്ക് ക്ഷതം ഉള്ളതായി കാണിക്കുന്നില്ല. ഓപ്പറേഷൻ ചെയ്ത ഡോക്ടർ രാഖിയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട് തനിക്ക് കൈപിഴ വന്നതാണ് എന്ന രീതിയിൽ ക്ഷമാപണം നടത്തിയിട്ടും പൊലീസും അധികാരികളും ഇത് അംഗീകരിച്ചിട്ടില്ല. പൊലീസിന്റെ അനാസ്ഥയ്ക്ക് എതിരേ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആക്ഷൻകൗൺസിൽ രൂപീകരിക്കുകയും മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പത്രസമ്മേളനവും നടത്തിയത്. രാഖിയുടെ മരണത്തിന്റെ പിന്നിലെ കാരണം അന്വേഷിക്കണം എന്നാവിശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നോട്ടീസുകൾ ഒട്ടിക്കുകയും വിവിധ സ്ഥലങ്ങളിൽ ഫ്്‌ളക്‌സ് ബോർഡുകൾ വെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനേ തുടർന്ന് അസിസ്റ്റന്റ്് പൊലീസ് കമ്മിഷണർ ഇവരെ ചർച്ചക്ക് വിളിക്കുകയും ഒരാഴ്ചക്കുള്ളിൽ എഫ്.ഐ.ആർ ഇട്ട് അന്വേഷണം ആരംഭിക്കാം എന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഡോക്ടർക്ക് എതിരേ നടപടി എടുക്കണമെങ്കിൽ സർക്കാറിന്റെ മെഡിക്കൽ ബോർഡിന്റെ അന്വേഷണത്തിൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തണം. ഇവിടെയും അട്ടിമറിക്ക് സാധ്യതയുണ്ട് എന്നാണ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്.

ഈ കഴിഞ്ഞ ജൂലൈ 19 നാണ് രാഖി സഞ്ചരിച്ച ടൂ വീലർ തിരുവല്ലം ടോൾഗയിറ്റിന് സമീപത്ത് വെച്ച് അപകടത്തിൽ പെടുന്നത്.നെടുമങ്ങാട് നൈറ്റിഗ്‌ഗേൾ ഓഫ് നഴ്‌സിഗ് അക്കാദമിയിലെ അസിസ്റ്റന്റ് പ്രഫസറായിരുന്നു രാഖി. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
തിരുവനന്തപുരം എസ്‌പി ഫോർട്ട് ആശുപത്രിയിലാണ് രാഖിയെ അഡ്‌മിറ്റ് ചെയ്തത്. മൂക്കിലുടെ കുറച്ച് രക്തം വരികയും കാലുകളുടെ രണ്ടിന്റെയും മുട്ടിന് പരിക്കേൽക്കുകയും മാത്രമായിരുന്നു രാഖിക്ക് ഉണ്ടായിരുന്ന മുറിവ്. മൂക്കിലുടെ രക്തം വന്നതിനാൻ തലക്ക് പരിക്കേറ്റിട്ടുണ്ടോ എന്നറിയാൻ അപ്പോൾ തന്നെ സീറ്റി സ്‌കാൻ എടുത്തിരുന്നു.തലയ്ക്ക് പരിക്കേറ്റിരുന്നില്ലാ എന്നായിരുന്നു റിസൽട്ട്. മൂക്കിന്റെ പാലത്തിലെ ഒരു എല്ല് പൊട്ടുക മാത്രമാണ് സംഭവിച്ചത്.

ഇതിന് ഓപ്പറേഷൻ ചെയ്യേണ്ട ആവിശ്യമില്ലായിരുന്നു എന്ന് ഡോക്ടർ തന്നെ പറഞ്ഞിരുന്നു. എന്നാൽ മൂക്കിലുടെ രക്തം വന്നതിനാൽ ഒരു ദിവസം രാത്രി ഓബ്‌സർവേഷനിൽ കിടക്കണം എന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഇതിനെ തുടർന്നാണ് രാഖി അഡ്‌മിറ്റായത്. കാലിന്റെ മുട്ട് രണ്ടും ചതഞ്ഞതിനാൽ ആദ്യത്തെ ദിവസം നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നത് ഒഴിച്ചാൽ രാഖിക്ക് മറ്റ് പ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പിറ്റേ ദിവസം രാവിലെ എത്തിയ ഡോക്ടർ തന്നെയാണ് സർജറി ചെയത് മൂക്കിന്റെ പാലം നേരേയാക്കാം ഇത് ഒരു മൈനർ ശസ്ത്രക്രിയാണ് എന്ന് പറഞ്ഞത്. ഈ വിഷയത്തെ പറ്റി അറിയാവുന്നതിനാൽ രാഖി ഓപ്പറേഷന് സമ്മതിച്ചു.

ശനിയാഴ്ചയാണ് ഓപ്പറേഷൻ ചെയ്യാൻ തീരുമാനിച്ചത്. രണ്ട് ദിവസവും ആശുപത്രിയിൽ രാഖി പൂർണ്ണ ആരോഗ്യവതിയാരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. തന്റെയും സഹോദരന്റെയും മക്കളോടോപ്പം കളിയും ചിരിയും സെൽഫി എടുപ്പുമായി സന്തോഷവതിയായിട്ടാണ ആശുപത്രി ദിനങ്ങൾ രാഖി പിന്നിട്ടത്. ശസ്ത്രക്രിയക്കിടെ ഡോക്ടർ മൂക്കിന്റെ പാലത്തിനു മുകളിലായി സ്ഥാനം മാറി ഓപ്പറേഷൻ ചെയ്യുകയും ഈ സമയത്ത് രാഖിയുടെ മൂക്കിന്റെ രക്തകുഴൽ പൊട്ടുകയുമാണ് ഉണ്ടായത്. ഇങ്ങനെയാണ് രക്തസ്രാവം ഉണ്ടായത്. ഇത് നിയന്ത്രിക്കാൻ ഡോക്ടർ ശ്രമിച്ചിട്ടും ആയില്ല.ഈ സമയത്ത് രാഖി ശക്തമായി ശ്വാസം വലിക്കുകയും പൊട്ടി ഇരുന്ന എല്ലിന്റെ കഷ്ണം തലച്ചോറിലേക്ക് കയറി പോവുകയാണ് ഉണ്ടായത്. ഇതാണ് ബോധക്ഷയത്തിലെക്ക് നയിച്ചതും മരണത്തിൽ കലാശിച്ചതും എന്നാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP