Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗുജറാത്തിൽ നിന്നും അമ്മയെ തേടി കേരളത്തിലെത്തി; 22 വർഷങ്ങൾക്ക് ശേഷം അമ്മയെ കണ്ട് ഗോവിന്ദ്: ഒന്നര വയസ്സുള്ളപ്പോൾ പിതാവുമൊത്ത് നാടുവിട്ട മകനെത്തിയത് അമ്മയെ കാണണമെന്ന ആഗ്രഹത്തിൽ

ഗുജറാത്തിൽ നിന്നും അമ്മയെ തേടി കേരളത്തിലെത്തി; 22 വർഷങ്ങൾക്ക് ശേഷം അമ്മയെ കണ്ട് ഗോവിന്ദ്: ഒന്നര വയസ്സുള്ളപ്പോൾ പിതാവുമൊത്ത് നാടുവിട്ട മകനെത്തിയത് അമ്മയെ കാണണമെന്ന ആഗ്രഹത്തിൽ

സ്വന്തം ലേഖകൻ

നെടുംകുന്നം: കേരളത്തിലെത്തുമ്പോൾ ഒന്നര വയസ്സിൽ അമ്മയെ കണ്ട ഓർമ്മ മാത്രമായിരുന്നു ഗോവിന്ദിന് ഉണ്ടായിരുന്നത്. 22 വർഷങ്ങൾക്ക് മുമ്പ് നാടുവിട്ട അച്ഛനൊപ്പം ഗുജറാത്തിലേക്ക് പോയ ഗോവിന്ദ് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനായപ്പോൾ അമ്മയെ തേടി വീണ്ടും കേരളത്തിന്റെ മണ്ണിലെത്തി. ജീവിതത്തിൽ തനിച്ചായി പോയ അമ്മയേയും സഹോദരിയേയും കണ്ടെത്തിയിരിക്കുകയാണ് ആ ചെറുപ്പക്കാരൻ.

ഗോവിന്ദിന് എല്ലാ സഹായവുമായി എത്തിയത് കറുകച്ചാൽ പൊലീസും. ഗുജറാത്ത് സ്വദേശി ഗോവിന്ദാണ് അമ്മ ഗീതയെയും സഹോദരി ഗോപികയെയും കണ്ടെത്തിയത്.
ഗുജറാത്ത് സ്വദേശി രാംഭായി 1993ലാണ് കറുകച്ചാൽ കറ്റുവെട്ടി ചെറുപതുപ്പള്ളി ഗീതയെ വിവാഹം ചെയ്തത്. മകൻ ഗോവിന്ദിന് ഒന്നര വയസ്സുള്ളപ്പോൾ രാംഭായി മകനുമായി നാടുവിട്ടു. ഈ സമയം ഗീത ഗർഭിണിയായിരുന്നു. പിന്നീടു മകനെയും ഭർത്താവിനെയും കുറിച്ച് ഒരു വിവരവുമില്ലായിരുന്നു എന്ന് ഗീത പറയുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം അമ്മയെ തേടി എത്തിയ മകനെ കണ്ട സന്തോഷത്തിലാണ് ഗീത.

കഴിഞ്ഞ ദിവസമാണു ഗോവിന്ദ് അമ്മയെത്തേടി കറുകച്ചാൽ സ്റ്റേഷനിലെത്തിയത്. ആകെ അറിയുന്നത് ഒരു പൊലീസുകാരന്റെ വീടിനടുത്താണ് അമ്മയുടെ വീട് എന്ന് അച്ഛൻ പറഞ്ഞ അറിവ് മാത്രം. ആ കാലഘട്ടത്തിൽ ജോലിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ വിവരം ശേഖരിച്ച് അവരോട് വിവരങ്ങൾ തിരക്കി നെടുംകുന്നമാണ് സ്ഥലമെന്നു പൊലീസ് കണ്ടെത്തി. പഞ്ചായത്തംഗം ശ്രീജ മനുവുമായി ബന്ധപ്പെട്ട് അമ്മ ഗീത, സഹോദരി ഗോപിക എന്നിവരെ കണ്ടെത്തുകയായിരുന്നു. കറുകച്ചാൽ എഎസ്‌ഐ അജിത് കുമാർ, സിപിഒ അൻവർ കരീം, കെ.കെ.പ്രമോദ് എന്നിവരാണ് അന്വേഷണത്തിൽ പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP