Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്ധ്യപ്രദേശിൽ പന്നിപ്പനി വ്യാപകം; രേവ നഗരത്തിൽ മാത്രം രണ്ടായിരത്തിലധികം പന്നികൾ ചത്തു

മദ്ധ്യപ്രദേശിൽ പന്നിപ്പനി വ്യാപകം; രേവ നഗരത്തിൽ മാത്രം രണ്ടായിരത്തിലധികം പന്നികൾ ചത്തു

ന്യൂസ് ഡെസ്‌ക്‌

രേവ: മദ്ധ്യപ്രദേശിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപകം. രണ്ടാഴ്ചയ്ക്കിടെ രേവ നഗരത്തിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് രണ്ടായിരത്തിലധികം പന്നികൾ ചത്തു.  സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് രേവ മുനിസിപ്പൽ പരിധിയിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപകമാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ (സിആർപിസി) സെക്ഷൻ 144 പ്രകാരം പന്നികളെയും അവയുടെ മാംസവും കൊണ്ടു പോകുന്നതും വില്പനയും നിരോധിച്ചു കൊണ്ട് കളക്ടർ ഉത്തരവിറക്കി. ഉത്തരവ് പ്രകാരം ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ജില്ലയിൽ പരിശോധന ശക്തമാക്കി.

രണ്ടാഴ്ച മുമ്പാണ് ജില്ലയിൽ പന്നികൾ ചത്തു തുടങ്ങിയത്. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ലാബിലേക്ക് സാമ്പിളുകൾ അയച്ചിരുന്നു. നഗരത്തിൽ 25,000-ലധികം പന്നികളുണ്ടെന്നും ഭൂരിപക്ഷം മൃഗങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.രാജേഷ് മിശ്ര പറഞ്ഞു. രോഗബാധ പടരുന്നത് തടയുന്നതിനായി മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രാദേശിക മുനിസിപ്പൽ അധികൃതരുടെ സംഘങ്ങൾ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് മരിച്ച പന്നികളുടെ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP