Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'വരുമാനം കണ്ട് കമ്യൂണിസ്റ്റ് സർക്കാറുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയടക്കുന്നു; ഏറ്റെടുത്തതെല്ലാം ഹിന്ദു ക്ഷേത്രങ്ങൾ; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തിൽ ശ്രമം നടന്നു: താനും ചീഫ് ജസ്റ്റിസ് യു.യു.ലളിതും ചേർന്ന് അത് അവസാനിപ്പിച്ചു'; വിവാദ പരാമർശവുമായി മുൻ സുപ്രീം കോടതി ജസ്റ്റിസ് ഇന്ദു മൽഹോത്ര

'വരുമാനം കണ്ട് കമ്യൂണിസ്റ്റ് സർക്കാറുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയടക്കുന്നു; ഏറ്റെടുത്തതെല്ലാം ഹിന്ദു ക്ഷേത്രങ്ങൾ; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തിൽ ശ്രമം നടന്നു: താനും ചീഫ് ജസ്റ്റിസ് യു.യു.ലളിതും ചേർന്ന് അത് അവസാനിപ്പിച്ചു'; വിവാദ പരാമർശവുമായി മുൻ സുപ്രീം കോടതി ജസ്റ്റിസ് ഇന്ദു മൽഹോത്ര

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാറുകൾക്കെതിരെ മുൻ സുപ്രീം കോടതി ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞ പരാമർശങ്ങൾ വിവാദമാകുന്നു. വരുമാനം കണ്ട് കമ്യൂണിസ്റ്റ് സർക്കാറുകൾ ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നെന്ന് ഇന്ദു മൽഹോത്ര കുറ്റപ്പെടുത്തി. ഹിന്ദുക്ഷേത്രങ്ങൾ കമ്യൂണിസ്റ്റ് സർക്കാരുകൾ കയ്യടക്കി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തിൽ ശ്രമം നടന്നു. താനും ചീഫ് ജസ്റ്റിസ് യു.യു.ലളിതും ചേർന്ന് അത് അവസാനിപ്പിച്ചെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞു.

വരുമാനം കണ്ടാണ് ഹിന്ദു ക്ഷേത്രങ്ങൾ കമ്യൂണിസ്റ്റ് സർക്കാരുകൾ ഏറ്റെടുക്കുന്നതെന്നും അവർ പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിൽനിന്നു ചുറ്റുമുള്ളവരോട് ഇന്ദു മൽഹോത്ര പറയുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. ആരോപണത്തിന്റെ വിഡിയോ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം പരിപാലിക്കാനും കൈകാര്യം ചെയ്യാനും തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന 2020 ജൂലൈയിലെ ഇരുവരുടെയും വിധിയാണ് ഇവർ വിഡിയോയിൽ പരാമർശിച്ചത്. കേരള സർക്കാരിന് ഈ അവകാശങ്ങൾ നൽകിയ 2011ലെ കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് രാജകുടുംബത്തിലെ മഹാരാജാവ് സമർപ്പിച്ച അപ്പീൽ കോടതി അംഗീകരിക്കുകയായിരുന്നു.

1949ൽ ഇന്ത്യൻ സർക്കാറുമായി ചേരാനുള്ള ഉടമ്പടിയിൽ ഒപ്പുവെച്ച ഭരണാധികാരി ശ്രീചിത്തിര തിരുനാൾ ബാലരാമവർമയുടെ മരണത്തോടെ ക്ഷേത്രവും പ്രതിഷ്ഠയും കൈകാര്യം ചെയ്യാനുള്ള രാജകുടുംബത്തിന്റെ അവകാശം ഇല്ലാതാകുന്നില്ലെന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിന്റെ നടത്തിപ്പിനും ഭരണത്തിനുമായി അഞ്ചംഗ ഭരണസമിതിക്കും കോടതി രൂപം നൽകിയിരുന്നു.

തിരുവനന്തപുരം ജില്ലാ ജഡ്ജി, രാജകുടുംബത്തിലെ മഹാരാജാവിന്റെ ഒരു നോമിനി, കേരള സർക്കാറിന്റെ ഒരു നോമിനി, കേന്ദ്ര സർക്കാറിന്റെ സാംസ്‌കാരിക മന്ത്രാലയം നാമനിർദ്ദേശം ചെയ്യുന്ന ഒരു അംഗം, ക്ഷേത്രത്തിലെ മുഖ്യ തന്ത്രി എന്നിവരടങ്ങുന്ന അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് നിലവിൽ ക്ഷേത്രം നിയന്ത്രിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP