Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടൂത്ത് പേസ്റ്റിലും വ്യാജൻ; കമ്പനിയുടെ പരാതിയിൽ റെയ്ഡ്; പിടികൂടിയത് 365 ട്യൂബുകൾ

ടൂത്ത് പേസ്റ്റിലും വ്യാജൻ; കമ്പനിയുടെ പരാതിയിൽ റെയ്ഡ്;  പിടികൂടിയത് 365 ട്യൂബുകൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കയ്പമംഗലത്ത് വ്യാജ കോൾഗേറ്റ് ടൂത്ത് പേസ്റ്റ് പിടികൂടി. കോൾഗേറ്റ് കമ്പനിയുടെ പേരിൽ വ്യാജമായി നിർമ്മിച്ച് കടകളിൽ വില്പനക്ക് വെച്ച ടൂത്ത് പേസ്റ്റുകളാണ് പിടിച്ചെടുത്തത്. മൂന്നു കടകളിലെലെയും, പെരിഞ്ഞനത്തെയും രണ്ട് മൊത്തവ്യാപാര കടകളിൽ നിന്നായി 365 വ്യാജ ടൂത്ത് പേസ്റ്റാണ് കണ്ടെടുത്തത്.

കോൾഗേറ്റ് കമ്പനി അധികൃതരുടെ പരാതിയിലാണ് കയ്പമംഗലം എസ്ഐ കെഎസ് സുബീഷ് മോന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തിയത്. 2022 ജനുവരിയിൽ കോൾഗേറ്റ് കമ്പനി ഉല്പാദനം നിർത്തിയ നൂറു ഗ്രാമിന്റെ 'അമിനോ ശക്തി' എന്ന ബ്രാൻഡ് നെയിമിലാണ് വ്യാജൻ ഇറക്കിയിരിക്കുന്നത്.

കമ്പനി അധികൃതർ ചെക്കിങ്ങിനെത്തിയപ്പോഴാണ് വ്യാജ ടൂത്ത് പേസ്റ്റ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ടൂത്ത് പേസ്റ്റ് വിതരണം ചെയ്ത ഏജൻസിയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP