Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജമ്മു കശ്മീരിൽ പുതിയ പാർട്ടി രൂപവത്കരിക്കും; ദേശീയ സാധ്യത പിന്നീട് പരിശോധിക്കും; ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി ഗുലാം നബി ആസാദ്; കോൺഗ്രസ് വിട്ട ഗുലാം നബിയുടെ നിയന്ത്രണം നരേന്ദ്ര മോദിയുടെ റിമോട്ട് കൺട്രോളിലെന്ന് പവൻ ഖേര

ജമ്മു കശ്മീരിൽ പുതിയ പാർട്ടി രൂപവത്കരിക്കും; ദേശീയ സാധ്യത പിന്നീട് പരിശോധിക്കും; ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി ഗുലാം നബി ആസാദ്; കോൺഗ്രസ് വിട്ട ഗുലാം നബിയുടെ നിയന്ത്രണം നരേന്ദ്ര മോദിയുടെ റിമോട്ട് കൺട്രോളിലെന്ന് പവൻ ഖേര

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിൽ നിന്നും രാജിവെച്ചതിന് പിന്നാലെ പുതിയ പാർട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ പാർട്ടി രൂപവത്കരിക്കുമെന്ന് ഗുലാം നബി ആസാദ് പ്രഖ്യാപിച്ചത്. പാർട്ടിയുടെ ദേശീയ സാധ്യത പിന്നീട് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജിക്ക് പിന്നാലെ ഇന്ത്യാ ടുഡേയോടാണ് ഗുലാം നബി ആസാദ് പ്രതികരിച്ചത്. 'ഞാൻ ജമ്മു കശ്മീരിലേക്ക് പോകുന്നു. സംസ്ഥാനത്ത് ഞാൻ സ്വന്തം പാർട്ടി രൂപവത്കരിക്കും. ദേശീയ സാധ്യത പിന്നീട് പരിശോധിക്കും' ആസാദ് വ്യക്തമാക്കി.

അതേ സമയം ഗുലാം നബി ആസാദിനെതിരെ രൂക്ഷ വിമർശനം ഉയർത്തി കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി. ഗുലാം നബി ആസാദിന്റെ നിയന്ത്രണം നരേന്ദ്ര മോദിയുടെ റിമോട്ട് കൺട്രോളിലാണെന്ന് പവൻ ഖേര തുറന്നടിച്ചു. എല്ലാ പദവികളും ലഭിച്ച ശേഷം അധികാരമില്ലാത്തപ്പോൾ പാർട്ടി വിട്ട ഗുലാം നബിയുടെ കാപട്യം അത്ഭുതപ്പെടുത്തുന്നതാണ്.

ഒരു പാട് കാലം തീരുമാനങ്ങൾ എടുത്തിരുന്ന കോർ ഗ്രൂപ്പിൽ അദ്ദേഹം അംഗമായിരുന്നു. അന്ന് അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നില്ല. ഇന്ന് ആ ഗ്രൂപ്പിൽ അംഗമല്ലാത്തപ്പോൾ അദ്ദേഹം അതിനെ വിമർശിക്കുകയാണെന്നും പവൻ ഖേര കുറ്റപ്പെടുത്തി.

മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ഇന്നാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ചത്. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. കലാപക്കൊടി ഉയർത്തിയ ശേഷമാണ് അര നൂറ്റാണ്ടിലേറെയായി കോൺഗ്രസിൽ സജീവമായിരുന്ന കോൺഗ്രസിന്റെ തല മുതിർന്ന നേതാവ് പാർട്ടിയിൽ നിന്ന് പടിയിറങ്ങുന്നത്.

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയാണ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. പിന്നാലെ ജമ്മുകശ്മീരിലെ അദ്ദേഹത്തിന്റെ അനുയായികളും രാജി കോൺഗ്രസ് വിട്ടിട്ടുണ്ട്.

ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചതിന് തൊട്ടുപിന്നാലെയാണ് പാർട്ടിയിൽ നിന്നുള്ള രാജി. കോൺഗ്രസിൽ മുഴുവൻ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റിൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളിൽ ആസാദുമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന എഐസിസി പുനഃസംഘടനയിൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു.

കോൺഗ്രസ് പാർട്ടിയിൽ കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്നായിരുന്നു ഗുലാം നബി ആസാദ് കൂടി ഉൾപ്പെട്ട ഗ്രൂപ്പ് 23 ന്റെ വിമർശനം. ഏറെ നാളുകൾ നീണ്ട അസ്വാരസ്യങ്ങൾക്ക് ഒടുവിലാണ് ഗുലാം നബി ആസാദിന്റെ രാജി. ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും ഗുലാം നബി ആസാദ് രാജിവച്ചിരുന്നു. തിരിച്ചുവരാൻ ആകാത്തവിധം രാഹുൽഗാന്ധി പാർട്ടിയെ തകർത്തെന്നാണ് രാജിക്കത്തിലെ ആരോപണം. ഉപജാപക വൃന്ദത്തിന്റെ നിർദ്ദേശങ്ങളാണ് നടപ്പാക്കുന്നത്. രാഷ്ട്രീയ ഇടം ബിജെപിക്ക് അടിയറവെച്ചെന്നും ആസാദ് കുറ്റപ്പെടുത്തി.

തന്റെ അടുത്തയാളായ ഗുലാം അഹമ്മദ് മിറിനെ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയത് ഗുലാം നബി ആസാദിനെ ചൊടിപ്പിച്ചിരുന്നു. ദീർഘനാളായി ജമ്മു കശ്മീർ കോൺഗ്രസിൽ തുടരുന്ന പോരിനെ തുടർന്നാണ് വികാർ റസൂൽ വന്നിയെ പിസിസി അധ്യക്ഷ സ്ഥാനത്ത് പാർട്ടി നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP