Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുവൈത്തിൽ ടാക്‌സികൾക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം; ടാക്‌സിയിൽ സാധനങ്ങളോ ഭക്ഷണമോ ഡെലിവറി ചെയ്യരുതെന്നതടക്കം നിബന്ധനകൾ

കുവൈത്തിൽ ടാക്‌സികൾക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം; ടാക്‌സിയിൽ സാധനങ്ങളോ ഭക്ഷണമോ ഡെലിവറി ചെയ്യരുതെന്നതടക്കം നിബന്ധനകൾ

സ്വന്തം ലേഖകൻ

ഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗമാണു രാജ്യത്ത് ടാക്സി സേവനങ്ങൾ നടത്തുന്ന കമ്പനികൾക്കും ടാക്‌സി ഓഫീസുകൾക്കും നേരത്തെയുള്ള നിയമം കർശനമാക്കി പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

കുവൈത്തിൽ ടാക്സി സേവനങ്ങൾ നടത്തുന്ന റോമിങ്, കോൾ-ടാക്സി കമ്പനികൾക്കും ടാക്‌സി ഓഫീസുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗമാണു രാജ്യത്ത് ടാക്സി സേവനങ്ങൾ നടത്തുന്ന കമ്പനികൾക്കും ടാക്‌സി ഓഫീസുകൾക്കും നേരത്തെയുള്ള നിയമം കർശനമാക്കി പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. പൗരന്മാർക്കും താമസക്കാർക്കും സുരക്ഷ ഉറപ്പുനൽകുന്ന രീതിയിൽ മികച്ച സേവനങ്ങൾ നൽകുവാനും റോഡുകളിൽ ഗതാഗതം സുഗമമാക്കുവാനും ലക്ഷ്യമാക്കിയാണു പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ടാക്‌സി പെർമിറ്റ് അറബിയിലും ഇംഗ്ലീഷിലും ഡ്രൈവറുടെ സീറ്റിന് പിന്നിൽ വ്യക്തമാക്കി പ്രദർശിപ്പിക്കണം.
ഡ്രൈവറുടെ ഫോൺ നമ്പർ ഉൾപ്പെടെ ടാക്‌സി കമ്പനിയുടെ വിശദാംശങ്ങൾ ടാക്‌സിക്ക് അകത്ത് പ്രദർശിപ്പിക്കണം.
റോമിങ് ടാക്‌സികൾ നിർബന്ധമായും മീറ്റർ പ്രവർത്തിപ്പിക്കണം.
യാത്രക്കാരുടെ അഭാവത്തിൽ ടാക്‌സി സൈൻ ലൈറ്റ് പ്രകാശിപ്പിക്കണം.
ഓൺ-ഡിമാൻഡ് ടാക്‌സികൾ റോഡുകളിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ല.
റോമിങ് ടാക്‌സികൾ, കോൾ-ടാക്‌സികൾ എന്നിവ കുവൈത്ത് അന്തർ ദേശീയ വിമാന താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ല.
മൊബൈൽ ടാക്‌സി ഡ്രൈവർമാർ ഹൈവേകളിൽ നിന്നോ പ്രധാന റോഡുകളിൽ നിന്നോ യാത്രക്കാരെ കയറ്റാൻ പാടില്ല.ടാക്‌സി ഡ്രൈവർമാർക്ക് യാത്രക്കാരെ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ, ടാക്‌സിയിൽ സാധനങ്ങളോ ഭക്ഷണമോ ഡെലിവറി ചെയ്യാൻ പാടില്ല.

ടാക്സി ഡ്രൈവർമാർ ഈ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ഗതാഗത വിഭാഗം ഊന്നിപ്പറഞ്ഞു, നിർദ്ദേശങ്ങൾ ലംഘിക്കുന്നവർ നിയമ പരമായ നടപടികൾക്ക് വിധേയരാകുമെന്നും ഗതാഗത വിഭാഗം മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP