Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടലിന്റെ മക്കളുടെ സമരത്തിന് സീറോ മലബാർ സഭയുടെ ഐക്യദാർഢ്യം

കടലിന്റെ മക്കളുടെ സമരത്തിന് സീറോ മലബാർ സഭയുടെ ഐക്യദാർഢ്യം

സ്വന്തം ലേഖകൻ

വിഴിഞ്ഞം /കൊച്ചി :വിഴിഞ്ഞം തുറമുഖനിർമ്മാണം മൂലം സംഭവിച്ച തീരശോഷണത്തിന്റെ ഫലമായി വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്ന തീരദേശ മക്കളുടെ സമരത്തിന് സീറോ മലബാർ സഭയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അൽമായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ നേരിട്ട് വിഴിഞ്ഞത്തെ സമരമുഖത്തെത്തിയാണ് അതിജീവനും നിലനിൽപ്പിനും വേണ്ടി പോരാടുന്ന തീരദേശ മക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

പ്രളയം വരുമ്പോഴും,പ്രകൃതി ദുരന്തം വരുമ്പോഴും കേരളത്തിന്റെ സ്വന്തം രക്ഷാ സൈന്യം എന്ന് വിളിച്ച് കേരള ജനത സ്‌നേഹിച്ച കടലോരനിവാസികളും മത്സ്യത്തൊഴിലാളികളും കടുത്ത അവഗണനയ്ക്കും ചൂഷണത്തിനും വിധേയരാണ്.സുനാമി, ഓഖി തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ അവരുടെ ആവാസവ്യവസ്ഥക ളെയും ജീവനോപാധികളെയും അപകടത്തിലാക്കിയിട്ടുണ്ട്. അടുത്തകാലത്ത് വിഴിഞ്ഞം പദ്ധതിമൂലം തീരശോഷണവും സംഭവിച്ചുകൊണ്ടിരിക്കുന്നു.ഇതേത്തുടർന്ന് നൂറുകണക്കിന് കുടുംബങ്ങൾ വഴിയാധാരമായി.ഏകദേശം 30 ശതമാനം പണി പൂർത്തിയായപ്പോൾ തന്നെ ഉണ്ടായ നഷ്ടങ്ങൾ വിവരണാതീതമാണ്.

തീരദേശ ജനതയുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളും സർക്കാരും കണ്ണിൽ പൊടിയിടുന്ന തന്ത്രങ്ങളാണ് ഇപ്പോൾ പ്രയോഗിച്ച് കൊണ്ടിരിക്കുന്നത്.തീരദേശ ജനത തിരുവനന്തപുരത്ത് വിഴിഞ്ഞത്ത് നടത്തുന്ന സമരത്തിൽ ഉയർത്തുന്ന വിഷയങ്ങൾ കേരളത്തിലെ തീരദേശ ജനത ഒന്നാകെ നേരിടുന്ന പ്രശ്‌നങ്ങളാണ്.അതിനോട് കേരളസമൂഹം മുഴുവൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും,ഇവരുടെ പുനരധിവാസവും സംരക്ഷണവും ഏറ്റെടുക്കേണ്ടതാണെന്നും കമ്മീഷൻ ആവശ്യപ്പെടുന്നു.

വീടുകൾ നഷ്ടപ്പെട്ട മൂന്നുറോളം കുടുംബങ്ങൾ വാസയോഗ്യമല്ലാത്ത ക്യാമ്പുകളിൽ ദീർഘനാളുകളായി കഴിയുകയാണ്.വീടും സ്ഥലവും നഷ്ടപ്പെട്ട് മൂന്നു വർഷത്തിലധികമായി ഷെഡ്ഡുകളിലും ഗോഡൗണുകളിലും കഴിയുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാതെ താൽക്കാലിക ആശ്വാസവചനങ്ങൾ മാത്രമായി അധികാരികളുടെ ഇടപെടലുകൾ ചുരുങ്ങുന്നു.

തീരദേശജനത ആവശ്യപ്പെടുന്നതുപോലെ അശാസ്ത്രീയമായ തുറമുഖനിർമ്മാണം ശാസ്ത്രീയമായ പഠനങ്ങൾക്കായി അടിയന്തരമായി നിർത്തിവയ്ക്കുകയും ശാശ്വതമായ പരിഹാരങ്ങൾ നടപ്പിൽ വരുത്തുകയും വേണം.സർക്കാരിന്റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഇച്ഛാശക്തി മറ്റെല്ലാ കാര്യങ്ങൾക്കുപരിയായി പ്രകടിപ്പിക്കേണ്ട മേഖലയാണിത്.

കടൽക്കയറ്റം, കടലെടുക്കുന്ന കിടപ്പാടങ്ങൾ, തൊഴിൽ നഷ്ടം, മത്സ്യലഭ്യതയിൽ വന്ന കുറവ് തുടങ്ങിയവ വൻഭീഷണി ഉയർത്തുന്നതിനിടയിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആശാസ്ത്രീയ നിർമ്മാണം ഭീഷണിയായി തീരദേശവാസികളുടെ മുകളിൽ ഉയരുന്നത്.ഇവരുടെ പുനരധിവാസം അനന്തമായി നീളുകയാണ്.തീരദേശജനതയുടെ നിലനിൽപ്പിനും അതിജീവനത്തിനുമായുള്ള പോരാട്ടത്തിൽ നീതിബോധവും മനഃസാക്ഷിയുമുള്ള എല്ലാവരും അണിചേരണമെന്ന് സഭയുടെ ഫാമിലി, ലൈറ്റി & ലൈഫ് കമ്മീഷൻ അഭ്യർത്ഥിച്ചു.സീറോ മലബാർ സഭാ അൽമായ സമൂഹത്തിലെ വിവിധ പ്രസ്ഥാനങ്ങൾ വരും ദിവസങ്ങളിൽ വിഴിഞ്ഞത്തെ തീരദേശ നിവാസികളുടെ സമരത്തോടൊപ്പം പങ്കുചേരുന്നതാണ്.

കമ്മീഷൻ ജനറൽ സെക്രട്ടറി റവ.ഡോ.ആന്റണി മൂലയിൽ,പ്രൊലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറിസാബു ജോസ്,അൽമായ ഫോറം സെക്രട്ടറി,ടോണി ചിറ്റിലപ്പിള്ളി,മാതൃവേദി ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ,ഫാ.മാത്യു മൂന്നാറ്റുമുഖം,ജസ്റ്റിൻ മാറാട്ടുകളം തുടങ്ങിയവർ വിഴിഞ്ഞത്തെ സമ്മേളനത്തിൽ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP