Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫീഡിങ് റും, ക്ലോക്ക് റൂം, വിശ്രമ മുറി, ശുചിമുറികൾ; കോട്ടയത്ത് അഞ്ചിടത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി

ഫീഡിങ് റും, ക്ലോക്ക് റൂം, വിശ്രമ മുറി, ശുചിമുറികൾ; കോട്ടയത്ത് അഞ്ചിടത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിലെ അഞ്ചിടത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി യാഥാർഥ്യമാകുന്നു. ഫീഡിങ് റും, ക്ലോക്ക് റൂം, വിശ്രമ മുറി, കഫേ റും ശുചിമുറികൾ, പൂന്തോട്ടം എന്നിവ ഉൾപ്പെടെയുള്ള പ്രീമിയം പദ്ധതി നടപ്പിലാക്കാനാണ് നഗരസഭയുടെ തീരുമാനം. പൊതുസ്ഥലങ്ങളിലെ ശുചിമുറികളുടെ അഭാവം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. താലൂക്ക് ഓഫിസ്, ശാസ്ത്രി റോഡ്, തിരുവാതുക്കൽ, കോടിമത സൗത്ത്, ചിങ്ങവനം എന്നിവിടങ്ങളിലാവും ഇതു വരിക.

സ്ഥല ലഭ്യത, ഉപയോഗിക്കാൻ സാധ്യതയുള്ളവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ മൂന്ന് മാതൃകകളിലാണ് നിർമ്മാണം. ആദ്യം ഘട്ടത്തിൽ താലൂക്ക് ഓഫിസിലും ചിങ്ങവനം മാർക്കറ്റിലുമാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി 90 ലക്ഷം രൂപ വകയിരുത്തി. 45 ലക്ഷം മുടക്കി പ്രീമിയം പദ്ധതി പ്രകാരമാണ് നിർമ്മാണം. സ്ഥലം വിട്ടുനൽകാമെന്ന് താലൂക്ക് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിന്റെ നടപടി തുടങ്ങി. ചിങ്ങവനത്ത് മാർക്കറ്റ് ജംക്ഷനിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ്പരിഗണിക്കുന്നത്. സ്ഥലം കണ്ടെത്തുന്നതിന് അനുസരിച്ച് പദ്ധതി മറ്റു 3 സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.

അടിസ്ഥാന തലം: രണ്ട് ശുചിമുറി, കണ്ണാടി ഉൾപ്പെടെ രണ്ട് സെറ്റ് വാഷ് ബെയ്‌സിൻ, സാനിറ്ററി നാപ്കിൻ ഡിസ്‌ട്രോയർ, ഹാൻഡ് വാഷ് എന്നിവയും ഇവിടെയുണ്ടാകും.സ്റ്റാൻഡേർഡ് : നാല് ശുചിമുറി, രണ്ട് മൂത്രപ്പുര, കണ്ണാടി ഉൾപ്പെടെ രണ്ട് സെറ്റ് വാഷ് ബെയ്‌സിൻ, സാനിറ്ററി നാപ്കിൻ ഡിസ്‌ട്രോയർ, ഹാൻഡ് വാഷ്പ്രീമിയം : നാലു ശുചിമുറികൾക്കു പുറമേ അഞ്ചാമത്തെ ശുചിമുറി ഭിന്നശേഷിക്കാർക്ക് ഉള്ളതായിരിക്കും. ഒപ്പം രണ്ട് ശുചിമുറി ബ്ലോക്കും. ഫീഡിങ് റൂം, ടിഷ്യു, സാനിറ്ററി നാപ്കിൻ, വെൻഡിങ് കിയോസ്‌ക് എന്നിവയുമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP