Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷൻ മത്സരക്രമമായി; ഒക്ടോബർ എട്ടിന് ഫൈനൽ; 22 ദിവസം നീളുന്ന ടൂർണമെന്റിൽ 15 മത്സരങ്ങൾ; സീസണിൽ ആറ് നഗരങ്ങളിൽ വേദികൾ

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷൻ മത്സരക്രമമായി; ഒക്ടോബർ എട്ടിന് ഫൈനൽ; 22 ദിവസം നീളുന്ന ടൂർണമെന്റിൽ 15 മത്സരങ്ങൾ; സീസണിൽ ആറ് നഗരങ്ങളിൽ വേദികൾ

സ്പോർട്സ് ഡെസ്ക്

മുംബൈ: ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷൻ മത്സരക്രമം പുറത്തുവിട്ട് സംഘാടകർ. ഒക്ടോബർ എട്ടിനായിരിക്കും ഫൈനൽ മത്സരം നടക്കുക. പ്ലേ ഓഫ് മത്സരങ്ങളുടെ വേദികൾ തീരുമാനിച്ചിട്ടില്ല. 22 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ആകെ 15 മത്സരങ്ങളാണുള്ളത്.

ഈ സീസണിൽ ആറ് നഗരങ്ങളാണ് മത്സരങ്ങൾക്ക് വേദിയാവുക. കൊൽക്കത്ത, ന്യൂഡൽഹി, കട്ടക്ക്, ലഖ്‌നൗ, ജോഥ്പൂർ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സെപ്റ്റംബർ 16നും 18നും ഇടയിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ മൂന്ന് മത്സരങ്ങൾ കളിക്കും.

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള സമർപ്പണമായി 16ന് നടത്തുന്ന ഇന്ത്യൻ മഹാരാജാസ്-വേൾഡ് ജയന്റ്‌സ് മത്സരവും ഇതിൽ ഉൾപ്പെടും. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയാണ് ഇന്ത്യൻ മഹാരാജാസിനെ നയിക്കുന്നത്. മുൻ ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗനാണ് വേൾഡ് ജയന്റ്സിനെ നയിക്കുന്നത്.

16-18 കൊൽക്കത്ത, 21-22, ലഖ്‌നൗ, 24-26-ന്യൂഡൽഹി, 27-30 കട്ടക്ക്, 1-3-ജോഥ്പൂർ, 5-7 പ്ലേ ഓഫ്, 8 ഫൈനൽ എന്നിങ്ങനെയാണ് മത്സരക്രമം. 10 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് വേൾഡ് ലെജൻഡ്‌സ് ടീമിൽ കളിക്കുന്നത്. ഗാംഗുലിയുടെ ഇന്ത്യൻ ടീമിൽ വീരേന്ദർ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പത്താൻ, സുബ്രമണ്യൻ ബദ്രിനാഥ്, ഇർഫാൻ പത്താൻ, പാർഥീവ് പട്ടേൽ(വിക്കറ്റ് കീപ്പർ), സ്റ്റുവർട്ട് ബിന്നി, എസ് ശ്രീശാന്ത്, ഹർഭജൻ സിങ്, നമാൻ ഓജ(വിക്കറ്റ് കീപ്പർ, അശോക് ദിണ്ഡെ, പ്രഗ്യാൻ ഓജ, അജയ് ജഡേജ, ആർപി സിങ്, ജൊഗീന്ദർ ശർമ്മ, രതീന്ദർ സിങ് സോധി എന്നിവരാണുള്ളത്.

അതേസമയം ഓയിൻ മോർഗന്റെ ലോക ടീമിൽ ലെൻഡി സിമ്മൻസ്, ഷെയ്ൻ വാട്‌സൺ, ജാക്ക് കാലിസ്, ഡാനിയേൽ വെറ്റോറി, മാറ്റ് പ്രയർ(വിക്കറ്റ് കീപ്പർ), നേഥൻ മക്കല്ലം, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരൻ, ഡെയ്ൽ സ്റ്റെയ്ൻ, ഹാമിൽട്ടൺ മസാക്കഡ്സ, മഷ്റഫെ മൊർത്താസ, അസ്ഗർ അഫ്ഗാൻ, മിച്ചൽ ജോൺസൺ, ബ്രെറ്റ് ലീ, കെവിൻ ഒബ്രൈൻ, ദിനേശ് രാംദിൻ(വിക്കറ്റ് കീപ്പർ) എന്നിവരിറങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP