Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാലുശേരി ജിഷ്ണുരാജ് വധശ്രമം: രണ്ട് ലീഗ് പ്രവർത്തകർ കീഴടങ്ങി

ബാലുശേരി ജിഷ്ണുരാജ് വധശ്രമം: രണ്ട് ലീഗ് പ്രവർത്തകർ കീഴടങ്ങി

സ്വന്തം ലേഖകൻ

ബാലുശേരി: ഡിവൈഎഫ്‌ഐ തൃക്കുറ്റിശേരി നോർത്ത് യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽപോയ രണ്ടു മുസ്ലിംലീഗ് പ്രവർത്തകർ അറസ്റ്റിൽ. കെഎംസിസി ബാലുശേരി മണ്ഡലം ഭാരവാഹിയും ലീഗ് പ്രവർത്തകനുമായ പാലോളി പുതിയോട്ടിൽ നസീർ (45), പാലോളി പെരിഞ്ചേരി സവാദ് (40) എന്നിവരാണ് അറസ്റ്റിലായത്. പേരാമ്പ്ര കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.

കഴിഞ്ഞ ജൂൺ 23നാണ് ജിഷ്ണുരാജിനെ മർദിച്ചവശനാക്കി തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചത്. ഇതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഈ കേസിൽ എസ്ഡിപിഐ, മുസ്ലിംലീഗ് പ്രവർത്തകരായ 12 പേർ റിമാൻഡിലായിരുന്നു. നസീറും സവാദും രണ്ട് മാസമായി ഒളിവിലാണ്. പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്ന് രണ്ടുപേരും ചൊവ്വ വൈകിട്ട് ബാലുശേരി പൊലീസിൽ കീഴടങ്ങുകയായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP